Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലങ്കയെ തകർത്ത് ഇന്ത്യൻ...

ലങ്കയെ തകർത്ത് ഇന്ത്യൻ ബൗളർമാർ; 78 റൺസ് വിജയം, പരമ്പര

text_fields
bookmark_border
ലങ്കയെ തകർത്ത് ഇന്ത്യൻ ബൗളർമാർ; 78 റൺസ് വിജയം, പരമ്പര
cancel

പൂണെ: ഓപണറുടെ റോളിലേക്ക്​ ഒരാളെ നിശ്​ചയിക്കുന്ന കാര്യത്തിൽ സെലക്​ടർമാർക്ക്​ തലവേദനയുണ്ടാക്കുന്ന പ്രകടനങ് ങൾ പുറത്തെടുത്ത ലോകേഷ്​ രാഹുലി​​​​െൻറയും (36 പന്തിൽ 54) ശിഖർ ധവാ​​​​െൻറയും (36 പന്തിൽ 52) ഫിഫ്​റ്റികളുടെ മികവിൽ പരമ് പര ഫലം നിർണയിക്കുന്ന മൂന്നാം ട്വൻറി20യിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. ബൗളർമാരുടെ മികവില്് 78 റൺസിൻെ റ വിജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഓപണർമാർക്കൊപ്പം മനീഷ്​ പാണ്ഡെ (18 പന്തിൽ 31 നോട്ടൗട്ട്​), വിരാട്​ കോഹ്​ലി (17 പന്തിൽ 26), ശർദുൽ ഠാക്കൂർ (എട്ടുപന്തിൽ 22 നോട്ടൗട്ട്​) എന്നിവർ കൂടി മികച്ച സംഭാവനളേകിയതോടെ ഇന്ത്യ 20 ഓവറിൽ ആറുവിക്കറ്റ്​ നഷ്​ടത്തിൽ 201 റൺസെടുത്തു. കഴിഞ്ഞ എട്ടുമത്സരങ്ങളിൽ ബെഞ്ചിലിരുന്ന ശേഷം മലയാളി താരം സഞ്​ജു സാംസൺ ആദ്യമായി ഫസ്​റ്റ്​ ഇലവനിൽ സ്​ഥാനം നേടിയെങ്കിലും ആറ്​ റൺസെടുത്ത്​ പുറത്തായി.

ശിഖർ ധവാൻെറ ബാറ്റിങ്

തുടക്കം കസറി
മൂന്ന്​ മാറ്റങ്ങളുമായാണ്​ ടീം ഇന്ത്യ പൂണെയിൽ കളിക്കാനിറങ്ങിയത്​. ഋഷഭ്​ പന്ത്​, ശിവം ദുബെ, കുൽദീപ്​ യാദവ്​ എന്നിവർക്ക്​ പകരം സഞ്​ജു സാംസൺ, മനീഷ്​ പാണ്ഡെ, യൂസ്​വേന്ദ്ര ചഹൽ എന്നിവർ ടീമിലെത്തി. പവർപ്ലേ ഓവറുകളിൽ മികച്ച രീതിയിൽ ബാറ്റുവീശിയ ധവാനും രാഹുലും ചേർന്ന്​ അഞ്ചോവറിൽ ഇന്ത്യൻ സ്​കോർ 50 കടത്തി. രണ്ടാം ഓവറിൽ മാത്യൂസി​​​​െൻറ പന്തിൽ ധവാൻ നൽകിയ ക്യാച്​ ദസുൻ ഷനാക്ക ഡീപ്​ സ്​ക്വയർ ലെഗിൽ താഴെയിട്ടു. ലഭിച്ച ജീവൻ മുതലാക്കിയ ധവാൻ ലങ്കൻ ബൗളർമാരെ ആക്രമിച്ചു കളിച്ചു. 34 പന്തിൽ അമ്പതിലെത്തിയ ധവാനെ കുശാൽ പെരേരയുടെ കൈകളിലെത്തിച്ച്​ സണ്ടക്കൻ ലങ്കക്ക്​ ആദ്യ ബ്രേക്ക്​ ത്രൂ നൽകി. ആദ്യ വിക്കറ്റിൽ 97 റൺസാണ്​ ഇരുവരും ചേർത്തത്​. ഏഴ്​ ബൗണ്ടറിയും ഒരു സിക്​സുമടങ്ങുന്നതാണ്​ ധവാ​​​​െൻറ 10ാം ട്വൻറി20 ഫിഫ്​റ്റി​.

നടുവൊടിഞ്ഞെങ്കിലും വാലിൽ കുത്തി
അന്താരാഷ്​ട്ര ക്രിക്കറ്റിലെ രണ്ടാം വരവിൽ അപ്രതീക്ഷിതമായി വൺഡൗണിലേക്ക്​ സ്​ഥാനക്കയറ്റം ലഭിച്ച​ സഞ്​ജു (6) സിക്​സറടിച്ച്​ വരവറിയിച്ചെങ്കിലും നേരിട്ട രണ്ടാം പന്തിൽ വനിൻഡു ഹസരങ്കയുടെ ഗൂഗ്ലി പ്രതിരോധിക്കാനാവാതെ വിക്കറ്റിന്​ മുന്നിൽ കുടുങ്ങി മടങ്ങി. ശേഷം മനീഷ്​ പാണ്ഡെയാണ്​ നാലാമനായിറങ്ങിയത്​. ഇതിനിടെ 36 പന്തിൽ രാഹുലും അർധസെഞ്ച്വറി തൊട്ടു. എന്നാൽ സണ്ടക്കനെ കയറിയടിക്കാനുള്ള രാഹുലി​​​​െൻറ ശ്രമം പാളി. അവസരം മുതലെടുത്ത കുശാൽ പെരേര കർണാടക താരത്തെ സ്​റ്റംപ് ചെയ്​ത്​ മടക്കി​​​. ശ്രേയസ്​ അയ്യർ (4) വന്നപോലെ മടങ്ങി. നായകൻ കോഹ്​ലി ആറാമനായാണ്​ ക്രീസിലെത്തിയത്​.

പാണ്ഡെയോടൊപ്പം സ്​കോർ 200ലെത്തിക്കാൻ ലക്ഷ്യമിട്ട്​ ബാറ്റ്​ വീശവേ അപകടകരമായ റണ്ണിന്​ ഓടിയ കോഹ്​ലി റണ്ണൗട്ടായി. എന്നാൽ ഏറ്റവും വേഗത്തിൽ 11000 അന്താരാഷ്​ട്ര റൺസ്​ നേടിയ ക്യാപ്​റ്റനെന്ന റെക്കോഡ്​ നേടിയാണ്​ കോഹ്​ലി മടങ്ങിയത്​. തൊട്ടടുത്ത പന്തിൽ സണ്ടക്കൻ പിടികൊടുത്ത്​ വാഷിങ്​ടൺ സുന്ദറും (0) കൂടാരം കയറി. വെറും 13 പന്തിനിടെ നാല്​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ ഔട്ടായി മടങ്ങിയെങ്കിലും അവസാന രണ്ടോവറിൽ 34 റൺസ്​ അടിച്ചെടുത്ത്​ പാണ്ഡെയും ഠാക്കൂറും ചേർന്ന്​ ഇന്ത്യൻ ടോട്ടൽ 200ലെത്തിച്ചു​. എട്ടുപന്തിൽ രണ്ട്​ സിക്​സും ഒരു ഫോറുമടക്കം 22റൺസ്​ നേടിയ ഠാക്കൂർ താനൊരു മികച്ച മാച്ച്​വിന്നറാണെന്ന്​ വീണ്ടും തെളിയിച്ചു. ലങ്കക്കായി മൂന്ന്​ നിർണായക വിക്കറ്റുകൾ വീഴ്​ത്തിയ സണ്ടക്കൻ തിളങ്ങി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonIndia vs Sri Lanka
News Summary - India vs Sri Lanka 3rd T20I Live Score: Sanju Samson Included As Sri Lanka Opt To Bowl Against India
Next Story