Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കക്...

ദക്ഷിണാഫ്രിക്കക് രക്ഷകരായി ഫിലാൻഡറും മഹാരാജും; ഇന്ത്യൻ ലീഡ് 326 റൺസ്

text_fields
bookmark_border
ദക്ഷിണാഫ്രിക്കക് രക്ഷകരായി ഫിലാൻഡറും മഹാരാജും; ഇന്ത്യൻ ലീഡ് 326 റൺസ്
cancel

പുണെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ദക്ഷിണാഫ്രിക്ക അൽപമെങ്കിലും പോരാട്ടവീര്യം കാഴ്​ചവെച്ച ദിനമായിരുന്നു ശനിയാഴ്​ച. അതുപക്ഷേ, പ്രതീക്ഷിക്കാത്ത കോണിൽനിന്നായിരുന്നുവെന്ന്​ മാത്രം. ടോപ്​ ഓർഡർ ബാറ്റ്​സ്​മാന്മാരെ നാണിപ്പിക്കുംവിധം ബാറ്റുചെയ്​ത വാലറ്റക്കാരായ കേശവ്​ മഹാരാജും (72) വെർനോൺ ഫിലാൻഡറും (44 നോട്ടൗട്ട്​) ചേർന്ന് ഒമ്പതാം വിക്കറ്റിൽ ചേർത്ത 109 റൺസ്​ മികവിൽ ​ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്​സിൽ 275 റൺസെടുത്ത്​ പുറത്തായി.

ഇന്ത്യക്ക്​ 326 റൺസി​​​െൻറ കൂറ്റൻ ലീഡ്​. ആർ. അശ്വിൻ നാലും ഉമേഷ്​ യാദവ്​ മൂന്നും മുഹമ്മദ്​ ഷമി രണ്ടും വിക്കറ്റെടുത്തു. ഇന്ത്യയുടെ സമീപകാലത്തെ തീരുമാനങ്ങൾ പരിഗണിച്ചാൽ നാലാംദിനം ആദ്യ സെഷൻ ബാറ്റുചെയ്​ത്​ മികച്ച ലക്ഷ്യം കുറിച്ച്​ സന്ദർശകരെ ബാറ്റിങ്ങിനയക്കാനാണ്​ സാധ്യത.

രണ്ടാംദിനം മൂന്നിന്​ 36 എന്ന നിലയിൽ ബാറ്റിങ്​ പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക്​​ നൈറ്റ്​വാച്ച്​മാൻ ആൻറിച്​ നോർജെയെ (3) എളുപ്പം നഷ്​ടമായി​. വൈകാതെ ത്യൂനിസ്​ ഡിബ്രൂയിനെ (30) ഉമേഷി​​​െൻറ പന്തിൽ ഉജ്ജ്വല ക്യാച്ചിലൂടെ വിക്കറ്റ്​ കീപ്പർ വൃദ്ധിമാൻ സാഹ പുറത്താക്കി. ശേഷം ക്യാപ്​റ്റൻ ഫാഫ്​ ഡുപ്ലെസിസും (64) ക്വിൻറൺ ഡികോക്കും (31) ചേർന്ന്​ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഇരുവരെയും പുറത്താക്കി അശ്വിൻ ഇന്ത്യക്ക്​ ബ്രേക്ക്​ത്രൂ നൽകി. സെനുറാൻ മുത്തുസാമി (ഏഴ്​) വന്നപോലെ മടങ്ങി. ശേഷമായിരുന്നു സന്ദർശകരുടെ വാലിൽകുത്തി എഴുന്നേൽപ്പ്​.
തോളിനേറ്റ​ പരിക്ക്​ വകവെക്കാതെ പോരാടിയാണ്​ മഹാരാജ്​ ആദ്യ അർധശതകം സ്വന്തമാക്കിയത്​.

എട്ടിന്​ 152 റൺസെന്ന നിലയിൽ ക്രീസിൽ ഒരുമിച്ച ഇരുവരും മികച്ച പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ ആക്രമിച്ചും ഇന്നിങ്​സ്​ മുന്നോട്ടുനീക്കിയതോ​െട​ അവസാന സെഷൻ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 43 ഓവർ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചു. അവസാനം മഹാരാജിനെയും കാഗിസോ റബാദയെയും (രണ്ട്​) ​പുറത്താക്കി അശ്വിനാണ്​ സന്ദർശകരുടെ ചെറുത്തുനിൽപ്പ്​ അവസാനിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs South Africa
News Summary - India vs South Africa
Next Story