Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2019 10:32 PM IST Updated On
date_range 5 Sept 2019 10:32 PM ISTപടിക്കൽ കലമുടച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്ക എക്ക് നാല് റൺസ് ജയം
text_fieldsbookmark_border
തിരുവനന്തപുരം: ‘മഴക്കളി’യെ തുടർന്ന് റിസർവ് ദിനത്തിലേക്ക് നീട്ടിയ നാലാം ഏകദിനത് തിൽ ഇന്ത്യ എക്ക് തോൽവി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിനായിരുന്നു ദക് ഷിണാഫ്രിക്കയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടി.
മഴനിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറിൽ 193 റൺസായി പുനർനിർണയിച്ചെങ്കിലും നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. അർധസെഞ്ചുറി നേടിയ ശിഖർ ധവാെൻറ (43 പന്തിൽ 52) പോരാട്ടം പാഴായി. അഞ്ച് ഓവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ ബൗളർ ആൻഡ്രിച്ച് നോർജെയാണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്. അവസാനമത്സരം വെള്ളിയാഴ്ച ഗ്രീൻഫീൽഡിൽ നടക്കും.
7.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ് വ്യാഴാഴ്ച ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. 17.2 ഓവറും ഒമ്പതുവിക്കറ്റും ബാക്കിനിൽക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 137 റൺസ്. സ്കോർ 92ൽ നിൽക്കെ പ്രശാന്ത് ചോപ്രയും വൈകാതെ അർധസെഞ്ചുറി പൂർത്തിയാക്കി ശിഖർ ധവാനും കൂടാരംകയറി.
ശിവം ദുബെ-ശ്രേയസ് അയ്യർ സഖ്യം പ്രതീക്ഷ നൽകിയെങ്കിലും നോർജെയുടെ 21ാം ഓവറിൽ ദുബെയും (31) ശ്രേയസും (26) പുറത്തായി. തുടർന്നെത്തിയ മലയാളിതാരം സഞ്ജു വി. സാംസൺ ഒരു റണ്ണെടുത്ത് മടങ്ങി. നിതീഷ് റാണ (ഒന്ന്), വാഷിങ്ടൺ സുന്ദർ (ഏഴ്), തുഷാർ ദേശ്പാണ്ഡെ (പൂജ്യം) എന്നിവരും പിന്നാലെ കൂടാരം കയറിയതോടെ ലക്ഷ്യത്തിന് നാല് റൺസകലെ അടിയറവ് പറയുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
284376_1567702905.jpg)