തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീം ഏകദിന പരമ്പരക്ക് വ്യാഴാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ തുടക്കമാകും. പരമ്പരക്ക് മുന്നോടിയായി ഇരുടീമുകളും ചൊവ്വാഴ്ച സ്റ ്റേഡിയത്തിൽ പരിശീലത്തിന് ഇറങ്ങി.
നാഷനല്‍ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡിൻെറ മേൽനോട്ടത്തിലാണ് ക്യാപ്റ്റൻ മനീഷ് പാെണ്ഡയടക്കമുള്ളവർ പരിശീലനത്തിന് ഇറങ്ങിയത്.
എ ടീമിെൻറ ബൗളിങ് കോച്ചായി നിയമിതനായ രമേശ് പൊവാർ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെ എത്തിയ ഇന്ത്യൻ സംഘത്തിന് ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സ്റ്റേഡിയത്തിൽ കെ.സി.എ പരിശീലനം ഒരുക്കിയിരുന്നത്. രാവിലെയായിരുന്നു ദക്ഷിണാഫ്രിക്ക പരിശീലനത്തിന് ഇറങ്ങിയത്.