സെഞ്ചൂറിയൻ: മഴ കളി തടസ്സപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്ക-ഇന്ത്യ നാലാം വനിത ട്വൻറി20 മത്സരം ഉപേക്ഷിച്ചു. ആദ്യ ബാറ്റിങ് പൂർത്തിയാവാനിരിക്കെ പെയ്ത മഴ നീണ്ടതോടെയാണ് മത്സരം ഉപേക്ഷിച്ചത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. അവസാന മത്സരത്തിൽ ഇന്ത്യയെ തോൽപിക്കാനായാൽ മാത്രമേ ആതിഥേയർക്ക് പരമ്പര കൈവിടാതിരിക്കുകയുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒാപണർമാരായ ലിസെല്ലെ ലീ (58), ഡെനെ വാൻ നിക്കർക്ക്(55) എന്നിവരുടെ ബാറ്റിങ് കരുത്തിൽ, 15.3 ഒാവറിൽ മൂന്നിന് 130 എന്ന മികച്ച നിലയിൽ നിൽെക്കയാണ് മഴയെത്തി കളി മുടങ്ങുന്നത്.