റാഞ്ചി: ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ച്വറികൾ സ്വന്തമായുള്ള രോഹിത് ശർമ (212) ടെസ്റ് റിലും കന്നി ഡബ്ൾ കുറിച്ച് പടയോട്ടം ആരംഭിച്ചു. ഓപണിങ് അരങ്ങേറ്റത്തിൽ വിശാഖപട് ടണത്ത് ഇരു ഇന്നിങ്സിലും സെഞ്ച്വറിയടിച്ച് വരവറിയിച്ച രോഹിത്, ഇരട്ട െസഞ്ച്വറിയ ിലൂടെ സ്ഥാനമുറപ്പിച്ചു. ആദ്യ ദിനം ഡെയ്ൻ പീറ്റിനെ സിക്സടിച്ച് സെഞ്ച്വറി തികച്ച രേ ാഹിത് രണ്ടാം ദിനം ലുങ്കി എൻഗിഡിയെ സിക്സറിന് പറത്തി വീരേന്ദർ സെവാഗ് സ്റ്റൈലിൽ ഇ രട്ടെസഞ്ച്വറി ആഘോഷിച്ചു. യാദൃച്ഛികമെന്ന് പറയട്ടെ സെവാഗിെൻറ 41ാം പിറന്നാൾ ദിന ത്തിലായിരുന്നു സെവാഗ് സ്റ്റൈൽ വെടിക്കെട്ട്. രോഹിതിനൊപ്പം സെഞ്ച്വറിയുമായി അജിൻക്യ രഹാനെ (115) കൂടി ക്രീസ് അടക്കി വാണതോടെ രണ്ടാം ദിനവും ഇന്ത്യ റാഞ്ചി.
ഒമ്പതിന് 497 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്സിന് പാഡുകെട്ടിയിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടിന് ഒമ്പത് റൺസെന്ന നിലയിൽ പരുങ്ങിനിൽക്കവേ വെളിച്ചക്കുറവുമൂലം രണ്ടാം ദിനവും മത്സരം നേരേത്ത അവസാനിപ്പിച്ചു. സുബൈർ ഹംസയും (0) നായകൻ ഫാഫ് ഡുപ്ലെസിസുമാണ് (1) ക്രീസിൽ. എട്ടു വിക്കറ്റ് കൈയിലിരിക്കേ 488 റൺസിന് പിറകിലാണ് സന്ദർശകർ. ടീമിലെ അഴിച്ചുപണി എത്രകണ്ട് ദക്ഷിണാഫ്രിക്കൻ ചെറുത്തുനിൽപിന് സഹായകമാകും എന്നതാണ് ഇനി കണ്ടറിയേണ്ടത്.
മൂന്നിന് 224 റൺസെന്ന നിലയിൽ രണ്ടാം ദിനം പാഡുകെട്ടിയിറങ്ങിയ ഇന്ത്യയെ രോഹിതും രഹാനെയും അനായാസം മുന്നോട്ടുനയിച്ചു. ഇരുവരും നാലാം വിക്കറ്റിൽ 267 റൺസ് ചേർത്തു. കരിയറിൽ 200 കൂട്ടുെകട്ടുകളിൽ പങ്കാളിയായ രഹാനെയെത്തേടി അപൂർവ നേട്ടമെത്തി. ഈ കൂട്ടുകെട്ടുകളിൽ ഒരുതവണ പോലും റണ്ണൗട്ടിൽ പങ്കാളിയാകാത്ത താരമാണ് രഹാനെ. 11ാം ടെസ്റ്റ് ശതകം തികച്ച രഹാനെ 2016നു ശേഷം ആദ്യമായാണ് ഇന്ത്യയിൽ സെഞ്ച്വറി കണ്ടെത്തിയത്. അരങ്ങേറ്റക്കാരൻ ജോർജ് ലിൻഡെക്ക് വിക്കറ്റ് സമ്മാനിച്ച് രഹാനെ തിരികെ നടന്നു.
റെക്കോഡുകൾ രോഹിതിന് പിറകെ
സെവാഗിനും സചിൻ ടെണ്ടുൽകറിനും ക്രിസ് ഗെയ്ലിനും ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഇരട്ടെസഞ്ച്വറി തികക്കുന്ന നാലാമത്തെ ബാറ്റ്സ്മാനായി രോഹിത്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സടിച്ച താരമെന്ന റെക്കോഡും രോഹിത്തിെൻറ (19) പേരിലാണ്. മായങ്ക് അഗർവാളിനും വിരാട് കോഹ്ലിക്കും ശേഷം മൂന്നാമത്തെ ഇരട്ടസെഞ്ചൂറിയനായി മാറിയ രോഹിത്തിെൻറ പരമ്പരയിലെ റൺനേട്ടം 529 ആയി. ഇതിഹാസ താരം ഡോൺ ബ്രാഡ്മാനും (98.22) മുകളിലാണ് സ്വന്തംമണ്ണിലെ രോഹിത്തിെൻറ (99.84) ബാറ്റിങ് ശരാശരി.
200 തികച്ച സിക്സറിന് പിന്നാലെ എൻഗിഡിയെ വീണ്ടും ഒരുതവണകൂടി വേലിക്ക് മുകളിലൂടെ പറത്തിയ രോഹിത്തിന് പക്ഷേ, റബാദയുടെ മുന്നിൽ പിഴച്ചു. ഹുക്ക് ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ ഫൈൻ ലെഗ് ബൗണ്ടറിക്കരികെ എൻഗിഡി ക്യാച്ചെടുത്തു. രോഹിത്തിെൻറ ടെസ്റ്റിലെ ഉയർന്ന സ്കോറാണിത്. 2013ൽ അരങ്ങേറ്റ ടെസ്റ്റിൽ വിൻഡീസിനെതിരെ നേടിയ 177 റൺസായിരുന്നു മുമ്പത്തെ ഉയർന്നസ്കോർ. 255 പന്തിൽനിന്നും 28 ബൗണ്ടറികളും ആറ് സിക്സറുകളും സഹിതമാണ് താരം 212 റൺസെടുത്തത്.
എറിഞ്ഞിട്ട് തുടങ്ങി
ആറാം നമ്പറിൽ രണ്ടാം അർധശതകം കണ്ടെത്തിയ രവീന്ദ്ര ജദേജയും (51) ഉമേഷ് യാദവും (10 പന്തിൽ 31) കോഹ്ലിയുടെ ഡിക്ലയറേഷൻ നേരേത്തയാക്കി. അഞ്ച് സിക്സറുകൾ പറത്തിയ ഉമേഷ് കാണികൾക്ക് ഹരം പകർന്നു. വൃദ്ധിമാൻ സാഹയും (24) ആർ. അശ്വിനുമാണ് (14) പുറത്തായ മറ്റ് രണ്ട് ബാറ്റ്സ്മാൻമാർ. ഷഹബാസ് നദീമും (1) മുഹമ്മദ് ഷമിയും (10) പുറത്താകാതെ നിന്നു. ഒരു സെഷൻ ബാക്കി നിൽക്കേ ഡിക്ലയർ ചെയ്തശേഷം വിക്കറ്റുകൾ വീഴ്ത്തി സന്ദർശകരെ സമ്മർദത്തിലാക്കാനുള്ള കോഹ്ലിയുടെ തന്ത്രം ഫലം കണ്ടു.
ദക്ഷിണാഫ്രിക്കൻ ഓപണർമാരായ ഡീൻ എൽഗാറും (0) ക്വിൻറൺ ഡികോക്കും (4) ബോർഡിൽ ഒമ്പത് റൺസ് ചേർക്കുന്നതിനിടെ മടങ്ങി. എൽഗാറിനെ ഷമിയും ഡികോക്കിനെ ഉമേഷും പറഞ്ഞയച്ചു. രണ്ടു പേരെയും വിക്കറ്റിന് പിന്നിൽ സാഹ കൈപ്പിടിയിലൊതുക്കുകയായിരുന്നു. മികച്ച ടേൺ ലഭിച്ച അരങ്ങേറ്റക്കാരൻ നദീം എറിഞ്ഞ രണ്ടോവറും മെയ്ഡനാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 5:21 AM GMT Updated On
date_range 2019-10-21T19:59:50+05:30രോഹിത് ശർമക്ക് കന്നി ടെസ്റ്റ് ഇരട്ട സെഞ്ച്വറി; രഹാനെ 115, ഇന്ത്യ 497/9 ഡിക്ല.
text_fieldsNext Story