ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ ഡുമിനി നയിക്കും 

09:46 AM
14/02/2018
JP-Duminy

പോ​ർ​ട്ട്​ എ​ലി​സ​ബ​ത്ത്​: ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നെ ജെ.​പി. ഡു​മി​നി ന​യി​ക്കും. പ​രി​ക്കേ​റ്റ നാ​യ​ക​ൻ ഡു​പ്ല​സി​സി​നു പ​ക​ര​മാ​ണ്​ ഡു​മി​നി​യു​ടെ നി​യോ​ഗം.

ഏ​ക​ദി​ന നാ​യ​ക​ൻ എ​യ്​​ഡ​ൻ മ​ർ​ക്രാ​മി​നും ഹാ​ഷിം അം​ല​ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ച​പ്പോ​ൾ പു​തു​മു​ഖ വി​ക്ക​റ്റ്​ കീ​പ്പ​ർ ഹ​െൻറി​ക്​ ക്ലാ​സ​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വ​ല​ൈ​ങ്ക​യ​ൻ ബാ​റ്റ്​​സ്​​മാ​ൻ ക്രി​സ്​​റ്റ്യ​ൻ ജോ​ങ്ക​റും പേ​സ​ർ ജൂ​നി​യ​ർ ഡാ​ല​യു​മാ​ണ്​ മ​റ്റു​ പു​തു​മു​ഖ​ങ്ങ​ൾ.

ഇ​ം​റാ​ൻ താ​ഹി​റി​ന്​ പ​ക​രം സ്​​പി​ന്ന​ർ​മാ​രാ​യ ത​ബ്റൈ​സ്​ ഷം​സി​യും ആ​രോ​ൺ ഫാ​ങ്ക​ി​സോ​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. പേ​സ​ർ​മാ​രാ​യ മോ​ർ​ണെ മോ​ർ​ക്ക​ൽ, റ​ബാ​ഡ, ലു​ങ്കി എ​ൻ​ഗി​ഡി എ​ന്നി​വ​ർ​ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ചു.

 ടീം: ​ഡു​മി​നി, ബെ​ഹ​ർ​ദീ​ൻ, ജൂ​നി​യ​ർ ഡാ​ല, ഡി​വി​ല്ലി​യേ​ഴ്​​സ്, ഹ​െൻറി​ക്​​സ്, ക്രി​സ്​​റ്റ്യ​ൻ ജോ​ങ്ക​ർ, ക്ലാ​സ​ൻ, മി​ല്ല​ർ, മോ​റി​സ്, ഡെ​യ്​​ൻ പീ​റ്റേ​ഴ്​​സ​ൺ, ഫാ​ങ്കി​സോ, ഫെ​ഹ്​​ലൂ​ക്​​വ​ാ​യോ, ഷം​സി, ജോ​ൺ സ്​​മ​റ്റ്​​സ്.


 

COMMENTS