തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ചതുർദിന മത്സരത്തിൽ ഇന്ത്യ എക് ക് തകർപ്പൻ ജയം. കേരള രഞ്ജി താരം ജലജ് സക്സേനയുടെ ഓൾ റൗണ്ട് മികവിൽ സന്ദർശകരെ പൊളിച ്ചടുക്കിയ നീലപ്പട ഏഴ് വിക്കറ്റിനാണ് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ വിജയഭേരി മുഴക്കി യത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ചതുർദിന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്കോർ ദക്ഷിണാഫ്രിക്ക: 164, 186, ഇന്ത്യ: 303, 49/3.
139 റൺസിെൻറ കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സുബൈർ ഹംസ (44), ഹെൻറിച് ക്ലാസൻ (48), വിയൻ മുൽഡർ (46) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങ്ങാണ് ഇന്നിങ്സ് തോൽവി ഒഴിവാക്കിയത്. ആദ്യ ഇന്നിങ്സിൽ അർധസെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനായ ജലജ് പന്തുകൊണ്ടായിരുന്നു രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ ആക്രമിച്ചത്. എട്ട് ഓവറിൽ 22 വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഷഹബാസ് നദീം മൂന്ന് വിക്കറ്റ് വീഴ്ത്തി.
48 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽതന്നെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ (5) നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ അൻങ്കിത് ബാവ്നെ (6), െക.എസ്. ഭരത് (5) എന്നിവരും വന്നപോലെ മടങ്ങി. റിക്കി ഭുയിയും (20*) ശിവം ദുബെയും (12*) ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ പുറത്താകെ 61 റൺസും രണ്ട് വിക്കറ്റും വീഴ്ത്തിയ ജലജാണ് കളിയിലെ താരം. രണ്ടാം ചതുർദിനം 17ന് മൈസൂരുവിൽ നടക്കും.