Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘എ’ ടീം ആദ്യ ചതുർദിനം...

‘എ’ ടീം ആദ്യ ചതുർദിനം ഇന്ന്; ശുഭ്മാൻ ഗിൽ നയിക്കും

text_fields
bookmark_border
Shubhman-gill-090919.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ എ​യു​മാ​യു​ള്ള ഇ​ന്ത്യ​ൻ എ ​ടീ​മി​​െൻറ ആ​ദ്യ ച​തു​ർ​ദി​ന മ​ത്സ​ ര​ത്തി​ന് കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബി​ൽ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്ക​മാ​കും. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ല ി​​െൻറ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങു​ന്ന ടീ​മി​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് ഏ​ക​ദി​ന​പ​ര​മ്പ​ര​യി​ൽ​നി​ന്ന് ഒ​ഴ ി​വാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ താ​രം വി​ജ​യ് ശ​ങ്ക​റെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ലോ​ക​ ക​പ്പ് മു​ത​ൽ പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യ താ​രം തി​ങ്ക​ളാ​ഴ്ച ക​ളി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഏ​ക​ദി​ന പ​ര​മ്പ​ര 4-1ന് ​സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്​​ച ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത്. ഷ​ർ​ദു​ൽ ഠാ​കു​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, തു​ഷാ​ർ ദേ​ശ്​​പാ​ണ്ഡെ എ​ന്നി​വ​രാ​കും ഇ​ന്ത്യ​ൻ ബൗ​ളി​ങ് ആ​ക്ര​മ​ണ​ത്തി​​െൻറ കു​ന്ത​മു​ന. ഒാ​ൾ​റൗ​ണ്ട​റാ​യി മി​ക​ച്ച ഫോ​മി​ലു​ള്ള ശി​വം ദു​ബെ​യും ടീ​മി​ൽ ഇ​ടം​പി​ടി​ക്കും.

ഇ​ന്ത്യ​ൻ എ ​ടീം: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്ക്​​വാ​ദ്, അ​ൻ​മോ​ൽ​പ്രീ​ത് സി​ങ്, റി​ക്കി ഭു​യി, അ​ൻ​കീ​ത് ഭാ​വ്നെ, കെ.​എ​സ്. ഭ​ര​ത് (വി​ക്ക​റ്റ് കീ​പ്പ​ർ), കൃ​ഷ്ണ​പ്പ ഗൗ​തം, ഷ​ഹ​ബാ​സ് ന​ദീം, ഷ​ർ​ദു​ൽ ഠാ​കു​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, തു​ഷാ​ർ ദേ​ശ്​​പാ​ണ്ഡെ, ശി​വം ദു​ബെ, വി​ജ​യ് ശ​ങ്ക​ർ.

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീം: എ​യ്ഡ​ന്‍ മാ​ക്രം (ക്യാ​പ്റ്റ​ന്‍)​എ​ഡ്വേ​ഡ് മോ​റേ, പീ​റ്റ​ര്‍ മ​ലാ​ന്‍, ഖ​യ സോ​ന്‍ഡോ, സു​ബൈ​ര്‍ ഹം​സ, ഹ​​െൻറി​ച്ച് ക്ലാ​സ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), വി​യാ​ന്‍ മ​ള്‍ഡ​ര്‍, ജോ​ര്‍ജ് ലി​ന്‍ഡേ, മാ​ര്‍കോ ജാ​ന്‍സെ​ന്‍, ലു​ത്വോ സി​പം​ല, ലു​ന്‍ഗി എ​ന്‍ഗി​ഡി, സെ​ന്യൂ​റാ​ന്‍ മു​ത്തു​സ​മി, ദാ​നേ പി​യെ​ഡ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india Amalayalam newscricket news
News Summary - india a vs south africa a -sports news
Next Story