Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാം ടെസ്റ്റ് നാളെ മുതൽ; അജിൻക്യ രഹാനെയെ പരീക്ഷിച്ചേക്കും
text_fieldsbookmark_border
ജൊഹാനസ്ബർഗ്: തുടരെ തോൽവികളുമായി പരമ്പര നഷ്ടമായ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ടെസ്റ്റിൽ ഉപനായകൻ അജിൻക്യ രഹാനെയെ പരീക്ഷിച്ചേക്കും. ആദ്യ രണ്ടു കളികളിലും ഇറങ്ങിയ ‘വൺ ഡേ സ്പെഷലിസ്റ്റ്’ രോഹിത് ശർമ പരാജയമായ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം. അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രഹാനെ ഇടംപിടിക്കുമെന്ന് തന്നെയാണ് സൂചന.
വിദേശ മണ്ണിൽ സമീപകാലത്ത് ഇന്ത്യൻ നിരയിൽ ഏറ്റവും തിളങ്ങിയ താരങ്ങളിലൊന്നായിട്ടും രഹാനെയെ പുറത്തിരുത്തിയത് വിമർശനം വിളിച്ചുവരുത്തിയിരുന്നു. ദയനീയമായി പരാജയപ്പെട്ട ബാറ്റിങ് നിര താരത്തിെൻറ വരവോടെ കരുത്താർജിക്കുമെന്നാണ് പ്രതീക്ഷ.
രഹാനെയെ മാറ്റിനിർത്തിയതിനെതിരായ വിമർശനങ്ങളെ പരിശീലകൻ രവി ശാസ്ത്രി തള്ളി. നിലവിലെ ഫോം പരിഗണിച്ചാണ് രോഹിതിന് അവസരം നൽകിയതെന്നും രഹാെനയെ ഇറക്കി പരാജയപ്പെട്ടിരുന്നുവെങ്കിൽ ഇതുതന്നെ പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ടെസ്റ്റിൽ നിർണായകമായ മൂന്ന് റണ്ണൗട്ടുകളെയും ശാസ്ത്രി വിമർശിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാനത്തെ ടെസ്റ്റ് ബുധനാഴ്ചയാണ് ആരംഭിക്കുക.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story