Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും...

വീണ്ടും സെഞ്ച്വറിയുമായി കോഹ്ലി; പരമ്പര തൂത്തുവാരി ഇന്ത്യ

text_fields
bookmark_border
വീണ്ടും സെഞ്ച്വറിയുമായി കോഹ്ലി; പരമ്പര തൂത്തുവാരി ഇന്ത്യ
cancel

സെ​ഞ്ചൂ​റി​യ​ൻ: ആറ്​ കളിക്കിടെ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ  ബാറ്റ്​ മൂന്നാം സെഞ്ച്വറി തൊട്ടപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിലും ഇന്ത്യക്ക്​ ജയം. ആശ്വസിക്കാൻ വകതേടിയിറങ്ങിയ ആതിഥേയരുടെ നെഞ്ചിലേക്ക്​ എട്ടു വിക്കറ്റ്​ ജയവുമായി അവസാന ആണിയും അടിച്ചുകയറ്റി 5-1​​െൻറ ആധികാരിക ജയത്തോടെ പ്രോട്ടിയാസി​​െൻറ മണ്ണിൽ ഇന്ത്യയുടെ സ്വപ്​നയാത്ര. ചരിത്രനേട്ടത്തോടെ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ കീഴിൽ ടീം ഇന്ത്യ ലോകകപ്പിനൊരുങ്ങിയെന്ന്​ വൻകരകൾക്കപ്പുറം വിളംബരമായി.

പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ്​ നഷ്​ടപ്പെട്ട്​ ആദ്യ ബാറ്റിങ്ങിന്​ നിയോഗിക്കപ്പെട്ട ദക്ഷിണാഫ്രിക്ക 204ന്​ പുറത്തായപ്പോൾ ഇന്ത്യയുടെ മറുപടി 32.1 ഒാവറിൽ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ പൂർത്തിയായി. ശിഖർധവാനും (18), രോഹിത്​ ശർമയും (15) 13 ഒാവറിനുള്ളിൽ മടങ്ങിയപ്പോൾ വിരാട്​ കോഹ്​ലിയുടെ ഒറ്റയാൻ പോരാട്ടം മതിയായിരുന്നു ഇന്ത്യക്ക്​ ജയമൊരുക്കാൻ. 96 പന്തിൽ 129 റൺസുമായി നായകൻ വൻമതിലായി നിലയുറപ്പിച്ചു. മറുതലക്കൽ അജിൻക്യ രഹാനെ (34) ശക്​തമായ പിന്തുണയും നൽകി. 


ആറ്​ കളിക്കിടെ മൂന്നാം സെഞ്ച്വറി നേടിയ കോഹ്​ലി 558 റൺസുമായി പരമ്പരയുടെ താരവുമായി. ഭുവനേശ്വർ കുമാറിനു പകരം ഇന്ത്യൻ ടീമിലെത്തിയ പേസ്​ ബൗളർ ഷർദുൽ ഠാകുറി​െൻറ നാലു വിക്കറ്റ്​ പ്രകടനമാണ്​ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ 204 റൺസിൽ തളക്കാൻ സഹായകമായത്​.

സ്​​പി​ന്ന​ർ​മാ​രി​ൽ നി​ന്നും ആ​ക്ര​മ​ണ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ഷ​ർ​ദു​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ​നി​ര​യെ എ​റി​ഞ്ഞു​വീ​ഴ്​​ത്തി​യ​പ്പോ​ൾ 46.5 ഒാ​വ​റി​ൽ അ​വ​ർ പു​റ​ത്താ​യി. 

പ​ര​മ്പ​ര തോ​റ്റ​തി​​െൻറ നി​രാ​ശ​യി​ൽ പാ​ഡ​ണി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ ആ​ശ്വാ​സ ജ​യം മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യം. ഒാ​പ​ണ​ർ​മാ​രാ​യ എ​യ്​​ഡ​ൻ മ​ർ​​ക്ര​വും (24), ഹാ​ഷിം അം​ല​യും (10) ക്രീ​സി​ൽ നി​ല​യു​റ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ണ്​ തു​ട​ങ്ങി​യ​തെ​ങ്കി​ലും ഷ​ർ​ദു​ലി​​െൻറ പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ പ​ത​റി. ഏ​ഴാം ഒാ​വ​റി​ൽ അം​ല​യു​ടെ വി​ക്ക​റ്റ്​ ന​ഷ്​​ട​മാ​യി. മൂ​ന്ന്​ ഒാ​വ​റി​നു​ള്ളി​ൽ മ​ർ​ക്ര​വും പു​റ​ത്താ​യി. 

മു​ന​െ​യാ​ടി​ഞ്ഞ ആ​തി​ഥേ​യ​ർ​ക്ക്​ മ​ധ്യ​നി​ര​യി​ലെ ഡി​വി​ല്ലി​യേ​ഴ്​​സ്​ (30), ഖ​യ സോ​ൺ​ഡോ (54), ഹെ​യ്​​ൻ​റി​ച്​ ക്ലാ​സ​ൻ (22) എ​ന്നി​വ​ർ ചേ​ർ​ന്ന്​ ന​ൽ​കി​യ പ്ര​തി​രോ​ധ​മാ​ണ്​ ര​ക്ഷ​യാ​യ​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഡി​വി​ല്ലി​യേ​ഴ്​​സും സോ​ൻ​ഡോ​യും 62 കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ഇ​ന്ത്യ​ൻ സ്​​പി​ൻ മി​ടു​ക്കി​നെ വെ​ല്ലു​വി​ളി​ച്ച്​ സ്​​കോ​ർ​ബോ​ർ​ഡ്​ ച​ലി​പ്പി​ച്ചു. ച​ഹ​ലി​നെ ര​ണ്ടു സി​ക്​​സ​ർ പാ​യി​ച്ച്​ സോ​ൻ​ഡോ കൂ​ടു​ത​ൽ അ​പ​ക​ട​ഭീ​ഷ​ണി​യും ഉ​യ​ർ​ത്തി. പ​ക്ഷേ, ഡി​വി​ല്ലി​യേ​ഴ്​​സ്​ ച​ഹ​ലി​​െൻറ പ​ന്തി​ൽ ക്ലീ​ൻ ബൗ​ൾ​ഡാ​യ​തോ​ടെ കൂ​ട്ടു​കെ​ട്ട്​ ത​ക​ർ​ന്നു. പി​ന്നാ​ലെ ക്ലാ​സ​നെ ബും​റ​യും മ​ട​ക്കി. പി​ന്നെ ക​ണ്ട​ത്​ ബാ​റ്റി​ങ്​ നി​ര​യു​ടെ വ​ര​വും പോ​ക്കും. ​
ഫ​ർ​ഹാ​ൻ ബെ​ഹ​ർ​ദീ​ൻ (1), ക്രി​സ്​ മോ​റി​സ്​ (4), ഇ​മ്രാ​ൻ താ​ഹി​ർ (2)എ​ന്നി​വ​ർ ഒ​റ്റ​യ​ക്ക​ത്തി​ൽ മ​ട​ങ്ങി. പെ​ഹ്​​ലു​കാ​യോ (34), മോ​ർ​നെ മോ​ർ​ക​ൽ എ​ന്നി​വ​ർ പൊ​രു​തി​യ​തു​കൊ​ണ്ട്​ സ്​​കോ​ർ 200ക​ട​ന്നു.  

Show Full Article
TAGS:india vs south africa Cricket sports news malayalam news 
News Summary - India vs South Africa -Sports news
Next Story