ധരംശാല: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക് ഷിച്ചത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്നത്.
മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികളില്ലാതെ നടത്തണമെന്ന് കായിക മന്ത്രാലയം ബി.സി.സി.ഐക്ക് നിർദേശം നൽകിയിരുന്നു. കോവിഡ് 19നെ തുടർന്നാണ് മത്സരത്തിൽ കാണികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശിച്ചത്.
കോവിഡ് ഭീതിക്കിടയിലും മത്സരത്തിൻെറ 40 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ തന്നെ നടത്താനും തീരുമാനമായി. മാർച്ച് 15ന് ലഖ്നോവിലാണ് അടുത്ത മത്സരം.