Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആദ്യ ട്വൻറി 20:...

ആദ്യ ട്വൻറി 20: ദക്ഷിണാഫ്രിക്ക ​പെരുതുന്നു

text_fields
bookmark_border
ആദ്യ ട്വൻറി 20: ദക്ഷിണാഫ്രിക്ക ​പെരുതുന്നു
cancel
camera_alt39 ?????? 72 ????????? ???? ??????? ?????? ???????

ജൊഹാനസ്​ബർഗ്​: പരമ്പരയിലെ ആദ്യ ട്വൻറി 20 മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 204 റൺസി​​​െൻറ വമ്പൻ ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക വിജയത്തിനായി പൊരുതുന്നു. 15 ഒാവറിൽ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ 129 റൺസുമായാണ്​ ദക്ഷിണാഫ്രിക്കയുടെ പേരാട്ടം. അർധ സെഞ്ച്വറി നേടിയ റീസാ ഹെൻട്രിയുടെ മികവിലാണ്​ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം. 39 റൺസുമായി ഫർഹാൻ ബെഹർദീൻ പുറത്തായി.

നേരത്തെ ഏകദിന പരമ്പര തൂത്തുവാരിയതി​​​​​​​​​​​െൻറ ആവേശത്തിൽ ട്വൻറി 20 പരമ്പരയും പിടിച്ചടക്കാൻ കച്ചകെട്ടിയിറങ്ങിയ ഇന്ത്യ​ ദക്ഷിണാഫ്രിക്കക്ക്​മുന്നിൽ ഉയർത്തിയത്​ 204 റൺസി​​​​​​െൻറ വമ്പൻ ലക്ഷ്മാണ്​. 39 പന്തിൽ 72 റൺസെടുത്ത്​ തകർത്താടിയ ശിഖർ ധവാൻ ഇന്ത്യക്ക്​ മികച്ച സ്​കോർ ഒരുക്കു​ന്നതിൽ മുന്നിൽനിന്നു. ഇന്ത്യ 20 ഒാവറിൽ അഞ്ച്​ വിക്കറ്റിന്​ 203 റൺസ്​. ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി 20യിൽ ഇന്ത്യയുടെ ഉയർന്ന സ്​കോറാണിത്​.

 ടോസ്​ നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിറക്കിയ ഇന്ത്യ പത്താമത്തെ ഒാവറിൽ നൂറു കടന്നു. തകർത്തുവാരിയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒമ്പത്​ പന്തേ നേരിട്ടുള്ളു എങ്കിലും രണ്ട്​ വീതം സിക്​സറും ഫോറും പറത്തി 21 റൺസെടുത്ത ശേഷമായിരുന്നു രോഹിത്​ മടങ്ങിയത്​. രോഹിത്​ നർത്തിയിടത്തുനിനായിരുന്നു റെയ്​നയുടെ തുടക്കവും മടക്കവും ഏഴ്​ പന്തിൽ രണ്ട്​ ബൗണ്ടറിയും ഒരു സിക്​സും പറത്തിയ റെയ്​ന ജൂനിയർ ദലയെ സിക്​സറിന്​ പറത്താനുള്ള ശ്രമത്തിനിടയിൽ ബൗളർക്കു തന്നെ പിടികൊടുത്തു മടങ്ങി. 15 റൺസായിരുന്നു റെയ്​നയുടെ സ്​കോർ.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികച്ച ഫോം തുടരുന്ന ശിഖർ ധവാനും കോഹ്​ലിയു​ം ചേർന്ന്​ ഒമ്പതാമത്തെ ഒാവറിൽ സ്​കോർ 100 കടത്തി. 20 പന്തിൽ 26 റൺസെടുത്ത കോഹ്​ലിയെ സ്​പിന്നർ തബ്​റായിസ്​ ജംഷി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
19ാമത്തെ ഒാവറിലെ ആദ്യ പന്തിൽ ക്രിസ്​ മോറിസി​​​​​​െൻറ പന്തിൽ കുറ്റി തെറിച്ചായിരുന്നു 11 പന്തിൽ 16 റൺസെടുത്ത ധോണിയുടെ മടക്കം. 29 റൺസുമായി മനീഷ്​ പാണ്ഡേയും 13 റൺസുമായി ഹർദിക്​ പാണ്ഡ്യയും പുറത്താകാതെ നിന്നു.

ഏറെ കാലത്തിനു ശേഷം മധ്യനിര ബാറ്റ്​സ്​മാൻ സുരേഷ്​ റെയ്​ന ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി. കുൽദീപ്​ യാദവിനു പകരം ഉയദേവ്​ ഉനദ്​കടിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ എബി ഡിവില്ലിയേഴ്​സ്​ ഇല്ലാതെയാണ്​ ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തിനിറങ്ങിയത്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiaVs South Africa first twenty twentyshikhar dhavan
News Summary - india Vs South Africa First Twenty Twenty
Next Story