ആദ്യ ട്വൻറി 20: കോഹ്ലിയും പുറത്ത്, ഇന്ത്യ മൂന്നിന് 108
text_fieldsജൊഹാനസ്ബർഗ്: ഏകദിന പരമ്പര തൂത്തുവാരിയതിെൻറ ആവേശത്തിൽ ട്വൻറി 20 പരമ്പരയും പിടിച്ചടക്കാൻ കച്ചകെട്ടിയിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തിൽ മോശമല്ലാത്ത തുടക്കം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിറക്കിയ ഇന്ത്യ പത്താമത്തെ ഒാവറിൽ മൂന്ന് വിക്കറ്റിന് 108 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമ, സുരേഷ് റെയ്ന, ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരാണ് പുറത്തായത്.
തകർത്തുവാരിയാണ് ഇന്ത്യ തുടങ്ങിയത്. ഒമ്പത് പന്തേ നേരിട്ടുള്ളു എങ്കിലും രണ്ട് വീതം സിക്സറും ഫോറും പറത്തി 21 റൺസെടുത്ത ശേഷമായിരുന്നു രോഹിത് മടങ്ങിയത്. രോഹിത് നർത്തിയിടത്തുനിനായിരുന്നു റെയ്നയുടെ തുടക്കവും മടക്കവും ഏഴ് പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സും പറത്തിയ റെയ്ന ജൂനിയർ ദലയെ സിക്സറിന് പറത്താനുള്ള ശ്രമത്തിനിടയിൽ ബൗളർക്കു തന്നെ പിടികൊടുത്തു മടങ്ങി. 15 റൺസായിരുന്നു റെയ്നയുടെ സ്കോർ.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികച്ച ഫോം തുടരുന്ന ശിഖർ ധവാനും കോഹ്ലിയും ചേർന്ന് ഒമ്പതാമത്തെ ഒാവറിൽ സ്കോർ 100 കടത്തി. 20 പന്തിൽ 26 റൺസെടുത്ത കോഹ്ലിയെ സ്പിന്നർ തബ്റായിസ് ജംഷി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.... 44 റൺസുമായി ധവാനും രണ്ടു റൺസുമായി മനീഷ് പാണ്ഡേയുമാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
