Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദ​ക്ഷി​ണാ​ഫ്രി​ക്ക എ...

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രെ ഇ​ന്ത്യ എ​ക്ക്​ 69 റ​ൺ​സ്​ ജ​യം

text_fields
bookmark_border
chahal-290819.jpg
cancel

തി​രു​വ​ന​ന്ത​പു​രം: പ​ച്ച​പ്പാ​ട​ത്ത് പെ​യ്യാ​ൻ വെ​മ്പി​നി​ന്ന മ​ഴ​മേ​ഘ​ങ്ങ​ൾ​ക്കു​പോ​ലും ആ ​വി​ജ​യ​ര ​ഥ​ത്തെ ത​ട​യാ​നാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക ‘എ’ ​ടീ​മി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ടീ​മി​ന ് 69 റ​ൺ​സി​​െൻറ ത​ക​ർ​പ്പ​ൻ ജ​യം. കാ​ര്യ​വ​ട്ട​ത്ത് ഇ​ന്ത്യ ‘എ’ ​ടീ​മി​െൻറ തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യ​മാ​ണ ി​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കാ​ര്യ​വ​ട്ട​ത്തെ​ത്തി​യ ഇം​ഗ്ല​ണ്ട് സം​ഘ​ത്തെ ഇ​ന്ത്യ 5-0ന് ​ത​ക​ർ​ത്ത് ത​രി​ പ്പ​ണ​മാ​ക്കി​യി​രു​ന്നു.

മ​ഴ​മൂ​ലം 47 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ ശി​വം ദു​ബൈ (60 പ​ന്തി​ൽ 79 ), അ​ക്സ​ർ പ​ട്ടേ​ൽ (36 പ​ന്തി​ൽ 60), ശു​ഭ്​​മാ​ൻ ഗി​ൽ (46), ക്യാ​പ്റ്റ​ൻ മ​നീ​ഷ് പാ​ണ്ഡെ (39), ഇ​ഷാ​ൻ കി​ഷ​ൻ (37), അ​ൻ​മോ​ൽ​പ്രീ​ത് സി​ങ്​ (29) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 327 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നു വേ​ണ്ടി സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ റീ​സ ഹെ​ൻ​ഡ്രി​ക്സ് (110) ഹ​െൻറി​ച്ച് ക്ലാ​സ​ൻ (58) എ​ന്നി​വ​ർ പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ഓ​ൾ റൗ​ണ്ട് മി​ക​വി​ന് മു​ന്നി​ൽ 45 ഓ​വ​റി​ൽ 258 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

10 ഓ​വ​റി​ൽ 47 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച​്​ വി​ക്ക​റ്റെ​ടു​ത്ത യു​സ്‌​വേ​ന്ദ്ര ച​ഹ​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വേ​ര​റു​ത്ത​ത്. ഏ​ഴാം വി​ക്ക​റ്റി​ൽ 68 പ​ന്തി​ൽ 121 റ​ൺ​സ്​ അ​ടി​ച്ചെ​ടു​ത്ത ദു​ബെ​യും പ​ട്ടേ​ലും ചേ​ർ​ന്നാ​ണ്​ ഇ​ന്ത്യ​ൻ സ്​​കോ​ർ 300 ക​ട​ത്തി​യ​ത്. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ത്തി​ന്​ മു​ന്നി​ലെ​ത്തി.

ത​ട്ടു​പൊ​ളി​പ്പ​ൻ അ​ർ​ധ​സെ​ഞ്ച്വ​റി​യോ​ടെ ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന് ക​രു​ത്താ​കു​ക​യും പി​ന്നീ​ട് ര​ണ്ട്​ വി​ക്ക​റ്റ് വീ​ഴ്ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ എ​റി​ഞ്ഞൊ​തു​ക്കാ​ൻ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്ത അ​ക്സ​ർ പ​ട്ടേ​ലാ​ണ് ക​ളി​യി​ലെ താ​രം. ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ദീ​പ​ക് ചാ​ഹ​ർ, ക്രു​നാ​ൽ പാ​ണ്ഡ്യ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു. 31നാ​ണ് ര​ണ്ടാം ഏ​ക​ദി​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india Amalayalam newssports news
News Summary - india a vs south africa a -cricket news
Next Story