വീണ്ടും തോൽവി; ഇ​ന്ത്യ​ൻ വനിതകൾക്ക്​ പരമ്പര നഷ്​ടം

22:42 PM
08/02/2019
ഒാ​ക്​​ല​ൻ​ഡ്​: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ട്വ​ൻ​റി20 പ​ര​മ്പ​ര ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക്​ ന​ഷ്​​ട​മാ​യി. നാ​ലു​ വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​വി. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ഇ​ന്ത്യ 20 ഒാ​വ​റി​ൽ ആ​റു​ വി​ക്ക​റ്റി​ന്​ 135 റ​ൺ​സി​ലൊ​തു​ങ്ങി​യ​പ്പോ​ൾ ഇ​ട​ക്ക്​ പ​ത​റി​യെ​ങ്കി​ലും ഒ​ടു​വി​ൽ അ​വ​സാ​ന പ​ന്തി​ൽ ആ​റു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ കി​വീ​സ്​ ല​ക്ഷ്യ​ത്തി​ലെ​ത്തി.

52 പ​ന്തി​ൽ 62 റ​ൺ​സെ​ടു​ത്ത സൂ​സി ബെ​യ്​​റ്റ്​​സാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. 53 പ​ന്തി​ൽ 72 റ​ൺ​സ​ടി​ച്ച ജ​മീ​മ റോ​ഡ്രി​ഗ്വ​സും 27 പ​ന്തി​ൽ 36 റ​ൺ​സെ​ടു​ത്ത സ്​​മൃ​തി മ​ന്ദാ​ന​യും മാ​ത്ര​മേ ഇ​ന്ത്യ​ൻ നി​ര​യി​ൽ പി​ടി​ച്ചു​നി​ന്നു​ള്ളൂ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ക​ളി​യി​ലും ഇ​ന്ത്യ വെ​റ്റ​റ​ൻ താ​രം മി​താ​ലി​രാ​ജി​നെ പു​റ​ത്തി​രു​ത്തി.
Loading...
COMMENTS