വെല്ലിങ്ടൺ: കീവിസ് മണ്ണിൽ ഏകദിന പരമ്പര നേടിയ ആവേശത്തിൽ ഇന്ത്യൻ പുരുഷ-വനിത ടീമ ുകൾ ഇന്ന് ട്വൻറി-20 മത്സരത്തിനിറങ്ങും. ഇരുവർക്കും മൂന്ന് മത്സരങ്ങൾ വീതമാണ് പരമ്പ രയിലുള്ളത്. കോഹ്ലി-രോഹിത് നായകന്മാരുടെ മികവിലിറങ്ങിയ ഇന്ത്യൻ പുരുഷ ടീം 4-1ന് ഏകദിനം പിടിച്ചടക്കിയപ്പോൾ, 2-1നായിരുന്നു മിതാലി സംഘത്തിെൻറ തേരോട്ടം. ഇരുവരും കിവി കളെ അടിച്ചു പറത്തിയ നാണക്കേട് മറക്കാൻ കെയ്ൻ വില്യംസണിെൻറയും അമി സെറ്റർവെയ്റ്റിെൻറയും സംഘത്തിന് ട്വൻറി20 പരമ്പര നേടിയേ പറ്റൂ. ആ ചരിത്രം കുറിക്കണം.രോഹിത് ശർമക്ക് ഒരു റെക്കോഡ് നേട്ടത്തിലേക്കാണ് കണ്ണ്. ന്യൂസിലൻഡ് മണ്ണിൽ പൂർവികന്മാർക്കൊന്നും കഴിയാത്ത ഒരു കാര്യം. ഇതുവരെ ഇന്ത്യക്ക് കിവികളുടെ നാട്ടിൽ ട്വൻറി20 പരമ്പര നേടാനായിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിലുള്ള ടീമിന് അതു സാധിക്കുമെന്നാണ് ക്യാപ്റ്റെൻറ കണക്കുകൂട്ടൽ.
ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഋഷഭ് പന്ത് ട്വൻറി20 ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ ബാറ്റിങ്ങിന് മൂർച്ച കൂട്ടും. ധോണി വീണ്ടും വിക്കറ്റിന് പിന്നിൽ തിരിച്ചെത്തിയതോടെ, പന്ത് ബാറ്റ്സ്മാെൻറ റോളിലായിരിക്കും മൈതാനത്തുണ്ടാവുക. കഴിഞ്ഞ വർഷം ജുൈലയിലാണ് ധോണി അവസാന ട്വൻറി20 കളിച്ചത്. ഏകദിന പരമ്പരയിൽ കഴിവു തെളിയിച്ച ദിനേശ് കാർത്തിക്കും അമ്പാട്ടി റായുഡുവും ആദ്യ ഇലവിൽ ഉൾപ്പെേട്ടക്കും. എന്നാൽ, ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച 19കാരൻ ശുഭ്മാൻ ഗില്ലിന് അവസരം ലഭിച്ച രണ്ടു മത്സരത്തിലും കഴിവ് തെളിയിക്കാനായിട്ടില്ല. കൗമാരതാരത്തിന് ഒരു അവസരം കൂടി ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
പേസ് ബൗളിങ്ങിൽ ബുംറയില്ലാത്തതോടെ, ഭുവനേശ്വർ കുമാറിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പുതുമുഖ താരങ്ങളായ ഖലീൽ അഹ്മദും മുഹമ്മദ് സിറാജും പരിചയം നേടാനുള്ള അവസരം കൂടിയാണിത്.ന്യൂസിലൻഡ് നിരയിൽ കൂറ്റനടിക്കാരൻ മാർടിൻ ഗുപ്റ്റിൽ പരിക്കുകാരണം പിൻമാറിയത് ആതിഥേയർക്ക് തിരിച്ചടിയാണ്. ഒാൾറൗണ്ടർ ഡാരിൽ മിച്ചൽ, പേസർ ബ്ലെയർ ടിക്നർ എന്നീ പുതുമുഖ താരങ്ങളെ കിവീസ് സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 12.30നാണ് മത്സരം.
വനിതകളും റെഡി
ഹർമൻപ്രീതിെൻറ നേതൃത്വത്തിലാണ് വനിത ടീമിറങ്ങുന്നത്. ട്വൻറി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റു പുറത്തായതാണ് ഇന്ത്യയുടെ അവസാന മത്സരം. ഇന്ത്യൻ സമയം രാവിലെ 8.30നാണ് മത്സരം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 1:59 AM GMT Updated On
date_range 2019-02-06T07:29:55+05:30ന്യൂസിലൻഡിനെതിരായ പുരുഷ-വനിത ടീമുകളുടെ ട്വൻറി20 പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsNext Story