Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂപ്പർ സൂപ്പർ...

സൂപ്പർ സൂപ്പർ ഇന്ത്യ...

text_fields
bookmark_border
സൂപ്പർ സൂപ്പർ ഇന്ത്യ...
cancel
camera_alt?????? ?????? ??? ??????????????? ??????????? ??????? ??????????? ??????? ??????????? ?????? ???????

വെല്ലിങ്​ടൺ: മൂന്നാം ട്വൻറി 20 മത്സരത്തി​​​െൻറ തനിയാവർത്തനം. സൂപ്പർ ഒാവറിലേക്കെത്തിയ നാലാം മത്സരത്തിലും ഇന്ത്യക്ക്​ ജയം. സൂപ്പർ ഒാവറിൽ ന്യുസിലാൻഡ്​ നേടിയ 13 റൺസ്​ ഇന്ത്യ മറികടന്നത്​ ഒരു പന്ത്​ ബാക്കി നിൽക്കെയായിരുന്നു. ടിം സൗത്തിയൂടെ ഒാവറിലെ ആദ്യ പന്ത്​ തന്നെ സിക്​സറിന്​ പറത്തി ലോകേഷ്​ രാഹുൽ തുടങ്ങിവെച്ചത്​ ക്യാപ്​റ്റൻ കോഹ്​ലി ബൗണ്ടറിയിലൂടെ ഇന്ത്യൻ ജയമാക്കുകയായിരുന്നു.

വീണ്ടും സൂപ്പർ ഒാവർ
20 ഒാവറിൽ ഇന്ത്യ ഉയർത്തിയ 165 റൺസിനൊപ്പം ഏഴ്​ വിക്കറ്റ്​ നഷട്​ത്തിൽ ന്യൂസിലാൻഡും എത്തിയപ്പോഴാണ്​ കളി സൂപ്പർ ഒാവറിലേക്ക്​ നീണ്ടത്​. അനായാസ ജയത്തി​​​െൻറ വക്കിൽ നിന്ന ന്യൂസിലാൻഡിനെ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു..
സൂപ്പർ ഒാവറിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയത്​ ന്യൂസിലാൻഡ്​. പന്തെറിഞ്ഞത്​ മൂന്നാം മത്സരത്തിലെ പോലെ ജസ്​പ്രീത്​ ബുംറ. ടിം സെയ്​ഫെർട്ടും സ്​കോട്ട്​ കുഗ്ഗെലയ്​നും ബാറ്റുമായി ഇറങ്ങിയത്​. ആദ്യ പന്തിൽ തന്നെ സെയ്​ഫെർട്ട്​ പ​ുറത്താകേണ്ടതായിരുന്നു. ഉയർത്തിയടിച്ച പന്ത്​ പിന്നിലേക്കോടി പിടിയിലാക്കാൻ ശ്രമിച്ച ശ്രേയസ്​ അയ്യരുടെ കൈയിൽ നിന്നും വഴുതിപ്പോയി. രണ്ട്​ റൺസ്​. അടുത്ത പന്ത്​ സെയ്​ഫർട്ട്​ ബൗണ്ടറിയിലേക്ക്​ തിരിച്ചുവിട്ടു. മൂന്നാം പന്തും ക്യാച്ചായിരുന്നു. ഇക്കുറി ഉൗരിപ്പോയത്​ വിക്കറ്റ്​ കീപ്പർ ലോകേഷ്​ രാഹുലി​​​െൻറ ഗ്ലൗസിൽനിന്ന്​. അതിൽ കിട്ടിയത്​ രണ്ട്​ റൺസ്​. അടുത്ത പന്ത്​ സെയ്​ഫെർട്ട്​ സിക്​സറിലേക്ക്​ ലക്ഷ്യമാക്കി ആഞ്ഞുവീ​ശിയെങ്കിലും ബൗണ്ടറിയിൽ വാഷിങ്​ടൺ സുന്ദറി​​​െൻറ കൈയിലൊതുങ്ങി. അടുത്ത പന്തിൽ കുഗ്ഗലയ്​ൻ എടുത്തപ്പോൾ ഇന്ത്യക്ക്​ ജയിക്കാൻ വേണ്ടത്​ 14 റൺസ്​.

ഒപ്പണർ ലോകേഷിനൊപ്പം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി തന്നെ ഉത്തരവാദിത്തമേറ്റെടുത്ത്​ ബാറ്റുമായി ഇറങ്ങി. ടിം സൗത്തിയുടെ ആദ്യ പന്ത്​ പറന്നത്​ മിഡ്​ ഒാണിനും ലോങ്​ ഒാണിനും ഇടയിലൂടെ ആൾക്കൂട്ടത്തിനു നടുവിലേക്ക്​. സൂപ്പർ സിക്​സർ. അടുത്ത പന്താക​െട്ട ബൗണ്ടറി. മൂന്നാം പന്തിൽ രണ്ട്​ റൺസ്​. ജയം ഉറപ്പിച്ച നാലാം പന്തി​​​െൻറ വേഗം കുറഞ്ഞപ്പോൾ ബൗണ്ടറി ലെയ്​നിൽ പിടികൊടുത്ത്​ ലോകേഷ്​ മടങ്ങി. രണ്ട്​ പന്ത്​ ബാക്കിയുണ്ടെങ്കിലും ഒരു വിക്കറ്റ്​ കൂടി വീണാൽ ന്യൂസിലാൻഡ്​ ജയിക്ക​ും. പക്ഷേ, കോഹ്​ലി അവസരം നൽകിയില്ല. മറുവശത്ത്​ ബാറ്റിങ്ങിനിറങ്ങിയ മലയാളി താരം സഞ്​ജു സാംസണെ സാക്ഷിയാക്കി അഞ്ചാം പന്ത്​ ബൗണ്ടറിയിലേക്ക്​. ഒരു പന്ത്​ ബാക്കി നിൽക്കെ ഇന്ത്യക്ക്​ ത്രസിപ്പിക്കുന്ന ജയം. അഞ്ച്​ മത്സരങ്ങളുടെ പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ ഇതോടെ 4-0 എന്ന നിലയിൽ ലീഡ്​ ഉയർത്തി.

ഒപ്പത്തിനൊപ്പം

ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച്​ പരമ്പര സ്വന്തമാക്കിയ ആത്​മവിശ്വാസത്തിൽ നാലാമങ്കത്തിൽ പരീക്ഷണ ടീമുമായിറങ്ങിയ ഇന്ത്യ ഉയർത്തിയ 166 റൺസ്​ ലക്ഷ്യത്തിലേക്ക്​ ആതിഥേയരായ ന്യൂസിലാൻഡ്​ അനായാസം ​ എത്തിപ്പിടിക്കുമെന്ന്​ കരുതിയതാണ്​. അഞ്ചാമത്തെ ഒാവറിൽ മാർട്ടിൻ ഗുപ്​റ്റിലിനെ ബുംറ നാല്​ റണ്ണിന്​ പുറത്താക്കിയെങ്കിലും കോളിൻ മൺറോയും ടിം സെയ്​ഫെർട്ടും ചേർന്ന രണ്ടാം വിക്കറ്റ്​ മികച്ച പ്രകടനമാണ്​ പുറത്തെടുത്തത്​്​. രണ്ടുപേര​ും അർധ സെഞ്ച്വറിയും തികച്ചു. 47 പന്തിൽ മൺറോ 64 റൺസെടുത്ത്​ ടോപ്​ സ്​കോറർ ആയപ്പോൾ 39 പന്തിൽ 57 റൺസായിരുന്നു സെയ്​​െഫർട്ടി​​​െൻറ വക. ടോം ബ്രുസ്​ റണ്ണെടുക്കാതെ പ​ുറത്തായ ശേഷം ക്രീസിലെത്തിയ റോസ്​ ടെയ്​ലർ 18 പന്തിൽ 24 റൺസ്​ കൂട്ടിച്ചേർത്തു. ശാർദൂൽ ഠാക്കൂർ എറിഞ്ഞ 20ആം ഒാവറിലെ ആദ്യ പന്ത്​ ടെയ്​ലർ ഉയർത്തിയടിച്ചത്​ ശ്രേയസ്​ അയ്യർ മനോഹരമായി പിടികൂടി. അപ്പോഴും അഞ്ച്​ പന്തിൽ ജയിക്കാൻ വേണ്ടത്​ വെറും ഏഴ്​ റൺസ്​. രണ്ടാം പന്ത്​ ഡാരി മിച്ചൽ ബൗണ്ടറിയിലേക്ക്​ പായിച്ചു. മൂന്നാം പന്തിൽ മികച്ച ഫോമിലുള്ള സെയ്​ഫർട്ട്​ റണ്ണൗട്ടായത്​ കിവീസിന്​ കനത്ത തിരിച്ചടിയായി. മൂന്ന്​ സിക്​സറും നാല്​ ബൗണ്ടറിയും സഹിതം 39 പന്തിലായിരുന്നു സെയ്​ഫെർട്ടി​​​െൻറ പ്രകടനം. അപ്പോഴും ജയിക്കാൻ വേണ്ടത്​ മൂന്നു പന്തിൽ വെറും മൂന്ന്​ റൺസ്​.

അർധ സെഞ്ച്വറി നേടിയ ടിം സെയ്​ഫെർട്ട്​


നാലാം പന്തിൽ മിച്ചൽ സാൻറ്​നർ ഒരു റൺ. അഞ്ചാം പന്തിൽ ഡാരി മിച്ചൽ റണ്ണൗട്ടായി. ഒരു പന്തിൽ ജയത്തിന്​ രണ്ട്​ റൺ അകലെ നിൽക്കെ ഠാക്കൂറി​​​െൻറ പന്ത്​ ഡീപ്​ പോയൻറിലേക്ക്​ തിരിച്ച​ുവിട്ട സാൻറ്​നർ ഇല്ലാത്ത രണ്ടാം റണ്ണിന്​ ഒാടിയതാണ്​. അപ്പോഴേക്കും സഞ്​ജു സാംസ​​​െൻറ ത്രോ വിക്കറ്റ്​ കീപ്പർ രാഹുലി​​​​െൻറ കൈയിലെത്തിയിരുന്നു. ബെയിൽ ഇളക്കേണ്ടതേ വന്നുള്ളു. സ്​കോർ ടൈയിലായി. വീണ്ടുമൊരു സൂപ്പർ ഒാവർ.

കളഞ്ഞുകുളിച്ച്​ സഞ്​ജു
ഒാപ്പണറായി ഇറങ്ങി തിളങ്ങാൻ കിട്ടിയ അവസരം മലയാളി താരം സഞ്​ജു സാംസൺ വലിച്ചെറിഞ്ഞതോടെ തുടങ്ങിയതാണ്​ ഇന്ത്യൻ തകർച്ച. അഞ്ച്​ പന്തിൽ എട്ടു റൺസുമായാണ്​ സഞ്​ജു പുറത്തായത്​.

ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ആത്​മവിശ്വാസം നിറഞ്ഞ തുടക്കമായിരുന്നു സഞ്​ജു പ്രകടിപ്പിച്ചത്​. കുഗ്ഗലയ്​ൻ എറിഞ്ഞ രണ്ടാം ഒാവറിലെ ആദ്യ പന്തു തന്നെ സാംസൺ ലോങ്​ ഒാണിന്​ മുകളിലൂടെ സിക്​സറിനു പറത്തി. അടുത്ത പന്ത്​ സ്​ലോവറായിരുന്നു. തൊട്ടടു​ത്ത പന്തി​​​​​​​​​െൻറ ലൈൻ മനസ്സിലാക്കാതെ കൂറ്റൻ അടിക്ക്​ ശ്രമിച്ച സഞ്​ജുവി​​​​​​​​​െൻറ പൂക്കുറ്റിപോലെ പൊന്തിയ പന്ത്​ സാൻറ്​നർ ആയാസപ്പെട്ട്​ കൈപ്പിടിയിലൊതുക്കി. അഞ്ച്​ പന്തിൽ എട്ട്​ റൺസ്​.

അവസരങ്ങൾ നൽകുന്നതിൽ പിശുക്കി കാണിക്കുന്ന ടീം മാനേജ്​മ​​െൻറിന്​ വായടപ്പൻ മറുപടി നൽകാൻ കിട്ടിയ അവസരമാണ്​ ഇതോടെ പാഴായത്​.
ഒമ്പത്​ പന്തിൽ 11 റൺസുമായി ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ഏഴ്​ പന്തിൽ വെറും ഒരു റണ്ണുമായി ശ്രേയസ്​ അയ്യരും പുറത്തായ​ത്​ കനത്ത തിരിച്ചടിയായി.

അർധ സെഞ്ച്വറി നേടിയ മനീഷ്​ പാണ്ഡെ

മറുവശത്ത്​ ലോകേഷ്​ രാഹുൽ ഒറ്റയാനായി ബാറ്റ്​ വീശി 26 പന്തിൽ 39 റൺസെടുത്ത്​ ഇഷ്​ സോധിയുടെ പന്തിൽ മിച്ചൽ സാൻറ്​നർ പിടിച്ച്​ പുറത്തായതോടെ ഇന്ത്യ ബാക്​ഫുട്ടിലായി.
പിന്നെ തുടരെ വിക്കറ്റ്​ വീഴ്​ചയായിരുന്നു. 100 റൺസുപോലും കടക്കുമോ എന്ന്​ സംശയത്തിലായപ്പോൾ ഒരറ്റത്ത്​ ഉറച്ചുനിന്ന മനീഷ്​ പാണ്ഡെയും (36 പന്തിൽ 50 റൺസ്​) വാലറ്റത്ത്​ 20 റൺസ്​ സംഭാവന ചെയ്​ത ശാർദൂൽ ഠാക്കുറുമാണ്​ ഇന്ത്യയെ മാന്യമായ നിലയിലാക്കിയത്​.

ശിവം ദുബെ (12), വാഷിങ്​ടൺ സുന്ദർ (0), യുസ്​വേന്ദ്ര ചഹൽ (1), എന്നിവരാണ്​ പുറത്തായ മറ്റ്​ ബാറ്റ്​സ്​മാൻമാർ. രോഹിത്​ ശർമ, മുഹമ്മദ്​ ഷമി, രവീന്ദ്ര ജദേജ എന്നിവരെ പുറത്തിരുത്തിയാണ്​ ഇന്ത്യ നാലാം മത്സരത്തിനിറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonIndia Vs New Zealand T20സഞ്​ജു സാംസൺ
News Summary - India Vs New zealand fourth T20 at Wellington
Next Story