Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവസാന ഒാവറിൽ ജയിക്കാൻ...

അവസാന ഒാവറിൽ ജയിക്കാൻ മൂന്ന്​ റൺസ്; തോറ്റ് ഇന്ത്യൻ ​െപൺപട

text_fields
bookmark_border
അവസാന ഒാവറിൽ ജയിക്കാൻ മൂന്ന്​ റൺസ്; തോറ്റ് ഇന്ത്യൻ ​െപൺപട
cancel

ഗുവാഹതി: ഇംഗ്ലണ്ടിനെതിരായ വനിത ട്വൻറി20യിൽ നാടകീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും മത് സരത്തിൽ ഒരു റൺസിന്​ തോറ്റു. അവസാന ഒാവറിൽ ജയിക്കാൻ മൂന്ന്​ റൺസ്​ വേണ്ടിയിരുന്നപ്പോഴാണ്​ ഇന്ത്യയുടെ അവിശ്വസനീയ കീഴടങ്ങൽ. ഇതോടെ പരമ്പര 3-0ത്തിന്​ ഇംഗ്ലണ്ട്​ തൂത്തുവാരി. സ്​കോർ: ഇംഗ്ലണ്ട്​ 119/6, ഇന്ത്യ 118/6.

ട്വൻറി20 പരമ്പര നേരത്തെ അടിയറവുവെച്ച്​ ആശ്വാസം ജയം തേടിയാണ്​ ഇംഗ്ലണ്ടിന്​ മുന്നിൽ ഇന്ത്യയിറങ്ങുന്നത്​. ആദ്യം ബാറ്റുചെയ്​ത ഇംഗ്ലണ്ട്​ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 119 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ക്യാപ്​റ്റൻ സ്​മൃതി മന്ദാന (58) മികച്ച തുടക്കം നൽകിയെങ്കിലും അവസാനം മത്സരം കളഞ്ഞുകുളിച്ചതോടെ 118 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

20ാം ഒാവറിൽ ഇന്ത്യക്ക്​ ജയിക്കാൻ വേണ്ടിയിരുന്നത്​ മൂന്ന്​ റൺസാണ്​. ഇംഗ്ലീഷ്​ താരം കെയ്​റ്റ്​ ക്രോസ്​ എറിഞ്ഞ ഒാവറിൽ ഒരു റൺസ്​ മാത്രമാണ്​ വിട്ടുകൊടുത്തത്​. ഒപ്പം ഭാരതി ഫൽമാലി, അനുജ പാട്ടിൽ എന്നിവരെ പുറത്താക്കുകയും ചെയ്​തു. മറുതലക്കൽ സ്​ട്രൈക്ക്​ പോലും ലഭിക്കാതെ മിതാലിരാജ് ​(30) നിസ്സഹായയായി നോക്കിനിന്നു.

Show Full Article
TAGS:india vs england women&39;s t20 Cricket sports news malayalam news 
News Summary - india vs england women's t20 -sports news
Next Story