Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാറ്റിങ്ങിൽ രോഹിത്​,...

ബാറ്റിങ്ങിൽ രോഹിത്​, ബൗളിങ്ങിൽ കുൽദീപ്​; ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ഇന്ത്യ

text_fields
bookmark_border
rohith-sharma
cancel

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക്​ എട്ടുവിക്കറ്റ്​ ജയം. മനോഹര സെഞ്ചുറിയുമായി ഹിറ്റ്​മാൻ രോഹിത്​ (129) മുന്നിൽ നിന്നും നയിച്ചപ്പോൾ വിരാട്​ കോഹ്​ലി 75 റൺസുമായി ശക്​തമായ പിന്തുണ നൽകി. ഇംഗ്ലണ്ട്​ മുന്നോട്ട്​ വച്ച 269 റൺസെന്ന വിജയലക്ഷ്യം അനായാസമാണ്​ ഇന്ത്യൻ നിര മറികടന്നത്​. 54 പന്തില്‍ അർധ സെഞ്ചുറി നേടിയ രോഹിത് 82 പന്തിലാണ് ശതകം പൂർത്തിയാക്കിയത്​.  ശിഖര്‍ ധവാന്‍ 27 പന്തില്‍ 40 റണ്‍സെടുത്തു.

നേരത്തെ 10 ഒാവറിൽ 25 റൺസ്​ വഴങ്ങി ആറ് വിക്കറ്റ്​ പിഴുത ഇടങ്കയ്യൻ സ്​പിന്നർ കുൽദീപ്​ യാദവാണ്​ ഇംഗ്ലണ്ട്​ സ്​കോർ 268ൽ ഒതുക്കിയത്​.​ ത​​​​​െൻറ​ കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ്​ നേട്ടമാണ് നോട്ടിങ്​ഹാമിൽ കുൽദീപ്​ കുറിച്ചത്​.

ഇംഗ്ലണ്ടിന്​ വേണ്ടി ബെൻ സ്​റ്റോക്​സ്​ (50) ജോസ്​ ബട്​ലർ (53) എന്നിവർ പൊരുതിയിരുന്നില്ലെങ്കിൽ ടീം ചെറിയ സ്കോറിന്​ ഒതുങ്ങുമായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒാപണർമാരായ ജേസൺ റോയ് ജോന്നി ബൈർസ്​റ്റോ എന്നിവർ 38 റൺസ്​ വീതമെടുത്ത്​ ടീമിനെ വൻ സ്​കോറിലേക്ക്​ നയിക്കുമെന്ന്​ തോന്നിച്ചിരുന്നു. എന്നാൽ കുൽദീപ്​ പന്തെറിയാനെത്തിയതോടെ ഇംഗ്ലണ്ട്​ തകരാൻ തുടങ്ങിയിരുന്നു. തുടർന്ന്​ ഒമ്പത്​ റൺസെടുക്കുന്നതിനിടെ നഷ്​ടമായത്​ മൂന്ന്​ വിക്കറ്റുകൾ.

ഇന്ത്യൻ നിരയിൽ സിദ്ധാർഥ് കൗൾ ഇന്നത്തെ മൽസരത്തിലൂടെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. പരുക്കുള്ള ഭുവനേശ്വ​ർ കുമാറിന്​ പകരക്കാരനായാണ്​ കൗൾ ടീമിലെത്തിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rohith sharmaIndia vs EnglandKuldeep Yadavmalayalam newssports news
News Summary - India vs England -sports news
Next Story