Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ റിസർവ്​...

ഇന്ത്യൻ റിസർവ്​ ​െബഞ്ചിന് ഇംഗ്ലീഷ് പരീക്ഷ; ലക്ഷ്യം ലോകകപ്പ് ടീം

text_fields
bookmark_border
ഇന്ത്യൻ റിസർവ്​ ​െബഞ്ചിന് ഇംഗ്ലീഷ് പരീക്ഷ; ലക്ഷ്യം ലോകകപ്പ് ടീം
cancel
camera_alt????????????? ???????? ??????????? ??????? ??????? ???????????
തി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റി​ലെ വി​ശ്വ​പോ​രാ​ട്ട​ത്തി​ന്​ ടോ​സ് വീ​ഴാ​ൻ നാ​ലു​മാ​സം മാ​ത്രം ശേ​ഷി ​ക്കെ, ടീ​മി​ൽ ഒ​രി​ടം എ​ന്ന സ്വ​പ്ന​വു​മാ​യി ഇ​ന്ത്യ​യു​ടെ റി​സ​ർ​വ്​ െബ​ഞ്ച് ബു​ധ​നാ​ഴ്​​ച ഇം​ഗ്ലീ​ഷ് പ​ര ീ​ക്ഷ​ക്ക് ഇ​റ​ങ്ങും. രാ​വി​ലെ ഒ​മ്പ​തി​ന് കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ലാ​ണ് അ​ജി​ൻ​ക്യ ര​ഹാ​െ​ന​യു​ ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ഇം​ഗ്ലീ​ഷ് ല​യ​ൺ​സിെ​ന നേ​രി​ടു​ക. ഗ്രൗ​ണ്ടി​ൽ യു​വ​താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം നേ​രി​ൽ​ക​ണ്ട് വി​ല​യി​രു​ത്താ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സെ​ല​ക്ട​ർ​മാ​ർ കാ​ര്യ​വ​ട്ട​ത്ത് എ​ത്തു​മ്പോ​ൾ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര പൊ​ടി​പാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ​ൻ കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡും ഇം​ഗ്ല​ണ്ട് കോ​ച്ച് ആ​ൻ​ഡി ഫ്ല​വ​റും.

ര​ഹാനെ​ക്ക് പു​റ​മെ ശ്രേ​യ​സ് അ​യ്യ​ർ, ഹ​നു​മ വി​ഹാ​രി, ഇ​ഷാ​ന്‍ കി​ഷ​ൻ, കൃ​ണാ​ല്‍ പാ​ണ്ഡ്യ, അ​ക്​​ഷ​ര്‍ പ​ട്ടേ​ൽ, സി​ദ്ധാ​ർ​ഥ് കൗ​ൾ, ശാ​ർ​ദു​ൽ ഠാ​ക്കൂ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ എ​ക്കാ​യി ഇ​റ​ങ്ങു​ന്ന​ത്. 2018 ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ര​ഹാ​നെ​യും ശ്രേ​യ​സ് അ​യ്യ​രും അ​വ​സാ​ന​മാ​യി ഏ​ക​ദി​ന കു​പ്പാ​യ​ത്തി​ലി​റ​ങ്ങി​യ​ത്. മ​ധ്യ​നി​ര​യി​ൽ ഇ​പ്പോ​ഴും ഇ​ന്ത്യ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ന്ന സ്ഥി​തി​ക്ക് കാ​ര്യ​വ​ട്ട​ത്തെ പ​ര​മ്പ​ര​യി​ലൂ​ടെ വ​ലി​യ അ​വ​സ​ര​മാ​ണ് ബി.​സി.​സി.​ഐ ഇ​രു​വ​ർ​ക്കും തു​റ​ക്കു​ന്ന​ത്.

സീ​നി​യ​ർ ടീ​മി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​യാ​ണ് താ​ന​ട​ക്കം ഓ​രോ ക​ളി​ക്കാ​ര​നും മ​ത്സ​ര​ത്തെ കാ​ണു​ന്ന​തെ​ന്ന് ര​ഹാ​നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം ര​ണ്ട് പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളി​ലും ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ് ഇ​ല​വ​നോ​ട് നേ​രി​ട്ട തോ​ൽ​വി​യു​ടെ ഭാ​ര​വു​മാ​യാ​ണ് ല​യ​ൺ​സ് ക്യാ​പ്റ്റ​ൻ സാം ​ബി​ല്ലി​ങ്സും സം​ഘ​വും ഇ​ന്ന് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങു​ക. റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി കാ​ണാ​നാ​കു​ം. ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​വി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsindia vs england lions
News Summary - india vs england lions- Sports news
Next Story