Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിന്​ സെഞ്ച്വറി;...

രോഹിതിന്​ സെഞ്ച്വറി; ഇന്ത്യക്ക്​ പരമ്പര

text_fields
bookmark_border
രോഹിതിന്​ സെഞ്ച്വറി; ഇന്ത്യക്ക്​ പരമ്പര
cancel

ബ്രി​സ്​​റ്റോ​ൾ: ‘ഫൈ​ന​ലി’​ൽ ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത ഇ​ന്ത്യ​ക്ക്​ ട്വ​ൻ​റി20 പ​ര​മ്പ​ര. റ​ൺ​മ​ഴ പെ​യ്​​ത മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഏ​ഴു വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. രോ​ഹി​ത്​ ശ​ർ​മ​യു​ടെ അ​പ​രാ​ജി​ത സെ​ഞ്ച്വ​റി (56 പ​ന്തി​ൽ 100) ആ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ഹൈ​ലൈ​റ്റ്. ഇം​ഗ്ല​ണ്ട്​ മു​ന്നോ​ട്ടു​വെ​ച്ച 199 എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ എ​ട്ട്​ പ​ന്ത്​ ബാ​ക്കി​യി​രി​ക്കെ മൂ​ന്നു​ വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​ത്തി​ൽ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. 

രോ​ഹി​തി​​​െൻറ ട്വ​ൻ​റി20​യി​ലെ മൂ​ന്നാം സെ​ഞ്ച്വ​റി​യാ​ണി​ത്. അ​ഞ്ച്​ സി​ക്​​സും 11 ഫോ​റു​മ​ട​ങ്ങി​യ​താ​യി​രു​ന്നു രോ​ഹി​തി​​​െൻറ ഇ​ന്നി​ങ്​​സ്. ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി (29 പ​ന്തി​ൽ 43), ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ (14 പ​ന്തി​ൽ 33 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും ഇ​ന്ത്യ​ൻ ജ​യ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ചു. 

ത​ക​ർ​ത്ത​ടി​ച്ച ജേ​സ​ൺ റോ​യി​യും (31 പ​ന്തി​ൽ 67 റ​ൺ​സ്) ജോ​സ്​ ബ​ട്​​ല​റും (21 പ​ന്തി​ൽ 34) ന​ൽ​കി​യ തു​ട​ക്ക​മാ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന്​ എ​ട്ട്​ ഒാ​വ​റി​ൽ 94 റ​ൺ​സ്​ ചേ​ർ​ത്തു. അ​ല​ക്​​സ്​ ഹെ​യി​ൽ​സ്​ (30), ജോ​ണി ബെ​യ​ർ​സ്​​റ്റോ (25) എ​ന്നി​വ​രും തി​ള​ങ്ങി​യ​തോ​ടെ 200 ക​ട​ക്കു​മെ​ന്ന്​ തോ​ന്നി​ച്ച ഇം​ഗ്ല​ണ്ടി​നെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ മി​ക​േ​വാ​ടെ പ​ന്തെ​റി​ഞ്ഞ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ഒ​തു​ക്കു​ക​യാ​യി​രു​ന്നു. പാ​ണ്ഡ്യ 38 റ​ൺ​സി​ന്​ നാ​ലും സി​ദ്ധാ​ർ​ഥ്​ കൗ​ൾ 35ന്​ ​ര​ണ്ടും ദീ​പ​ക്​ ച​ഹാ​റും ഉ​മേ​ഷ്​ യാ​ദ​വും ഒാ​രോ വി​ക്ക​റ്റ്​ വീ​ത​വും വീ​ഴ്​​ത്തി.

 

 

Show Full Article
TAGS:India vs England Rohit sharma Cricket sports news malayalam news 
News Summary - India vs England, 3rd T20, highlights, Bristol: Rohit ton gives India series win
Next Story