Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോഡ്​സിൽ...

ലോഡ്​സിൽ തകർന്നടിഞ്ഞ്​ ഇന്ത്യ; ഒന്നാം ഇന്നിങ്​സിൽ 107 റൺസിന്​ പുറത്ത്​

text_fields
bookmark_border
ലോഡ്​സിൽ തകർന്നടിഞ്ഞ്​ ഇന്ത്യ; ഒന്നാം ഇന്നിങ്​സിൽ 107 റൺസിന്​ പുറത്ത്​
cancel

ലണ്ടൻ: ലോഡ്​സ്​ ടെസ്​റ്റിൽ മഴക്കു​ പിന്നാലെ ഇന്ത്യക്ക്​ വൻ ദുരിതം. മഴ തിമിർത്തു​ പെയ്​തതിനുശേഷം കളി തുടർന്നപ്പോൾ ഇന്ത്യക്ക്​ മിന്നൽകണ​ക്കെ കൂട്ടത്തകർച്ച. തീതുപ്പിയ ഇംഗ്ലീഷ്​ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഇന്ത്യൻ ബാറ്റ്​സ്​മാന്മാർ നിരനിരയായി കൂടാരം കയറിയപ്പോൾ രണ്ടാം ദിനം 107 റൺസിന്​ ഇന്ത്യ പുറത്ത്​​. അഞ്ചു വിക്കറ്റ്​ വീഴ്​ത്തിയ ജെയിംസ്​ ആൻഡേഴ്​സണാണ്​ ഇന്ത്യയുടെ നടുവൊടിച്ചത്​.

ആദ്യ ദിനം മുഴുവനായി മഴയെടുത്തശേഷം രാവിലെ കാലാവസ്​ഥ അനുകൂലമായതോടെ രണ്ടാം ദിനം സമയത്തിനുതന്നെ മത്സരം തുടങ്ങിയിരുന്നു. ടോസ്​ ലഭിച്ച ഇംഗ്ലണ്ട്​ ബൗളിങ്​ തിരഞ്ഞെടുത്തു. ഇരമ്പിനിന്ന മഴമേഘങ്ങൾക്കുതാഴെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ പക്ഷേ, തുടക്കംമുതലേ പിഴച്ചു. ആദ്യ ​ഒാവറിലെ അഞ്ചാം പന്തിൽ ഒാപണർ മുരളി വിജയിനെ (0)​ നഷ്​ടമായി. ആൻഡേഴ്​സ​​െൻറ പന്തിൽ അക്കൗണ്ട്​ തുറക്കുന്നതിനുമു​േമ്പ ബൗൾഡായാണ്​ വിജയ്​ മടങ്ങിയത്​. ലോകേഷ്​ രാഹുൽ ​(8) രണ്ടു ബൗണ്ടറിയുമായി തുടങ്ങിയെങ്കിലും ആൻഡേഴ്​സണി​​െൻറ തന്നെ പന്തിൽ കീപ്പർ ജോണി ബെയർസ്​റ്റോക്ക്​​ ക്യാച്ച്​ നൽകി മടങ്ങി. മഴയുടെ ഇടവേളക്കു ശേഷം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയോടൊപ്പം ടീമിലേക്ക്​ തിരിച്ചെത്തിയ ചേതേശ്വർ പുജാര പ്രതിരോധിച്ചുനിന്നു. എന്നാൽ, കോഹ്​ലിയുടെ പിഴവിൽ പുജാര(1) റണ്ണൗട്ടായി മടങ്ങിയതോടെ മൂന്നിന്​​ 15 എന്നനിലയിൽ ഇന്ത്യ പരുങ്ങലിലായി. പിച്ചിന്​ മധ്യത്തിൽവരെ എത്തിയശേഷം​ കോഹ്​ലി തിരിച്ചോടിയതാണ്​ വിനയായത്​. 

ഏറെസമയം മഴ മുടക്കിയതിനുശേഷം കളി വീണ്ടും തുടങ്ങിയപ്പോൾ, കോഹ്​ലിയും രഹാനെയും രക്ഷാപ്രവർത്തനത്തിന്​ ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. കോഹ്​ലിയെ (23) ക്രിസ്​ വോക്​സ്​ സ്ലിപ്പിൽ ജോസ്​ ബട്​ലറുടെ കൈയിലെത്തിച്ചു. പിന്നീടെല്ലാം പെ​െട്ട​ന്നായിരുന്നു. അജിൻക്യ രഹാനെ (18), ഹാർദിക്​ പാണ്ഡ്യ (11), ദിനേശ്​ കാർത്തിക്​ (1), കുൽദീപ്​ യാദവ്​ (0) എന്നിവരെല്ലാം മിന്നൽപോലെ മറഞ്ഞു. നൂറു​കടക്കില്ലെന്ന്​ തോന്നിച്ച ഘട്ടത്തിൽ നാണക്കേടിൽനിന്ന്​ ​രക്ഷിച്ചത്​ രവിചന്ദ്ര അശ്വിനും (29) മുഹമ്മദ്​ ഷമിയുമാണ് ​(10 നോട്ടൗട്ട്​). ഇശാന്ത്​ ശർമയും (0)​ പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്​സ്​ 107 റൺസിന്​ അവസാനിച്ചു. ഇംഗ്ലീഷ്​ ബൗളർമാരിൽ ക്രിസ് വോക്സ് രണ്ടും വിക്കറ്റുകളും സാം കുറാൻ, ബ്രോഡ്​ എന്നിവർ ഒാരോ വിക്കറ്റുകളും വീഴ്ത്തി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:second testsports newsindia in englandlords
News Summary - india vs england 2nd test-sports news
Next Story