Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപത്താം ഇന്നിങ്സ്...

പത്താം ഇന്നിങ്സ് വിജയം; ധോണിയുടെ റെക്കോർഡ് തകർത്ത് കോഹ്‌ലി

text_fields
bookmark_border
പത്താം ഇന്നിങ്സ് വിജയം; ധോണിയുടെ റെക്കോർഡ് തകർത്ത് കോഹ്‌ലി
cancel

ഇന്ദോർ: കടുവ വധവും പൂർത്തിയാക്കി ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിൽ അജയ്യരായിക്കൊണ്ട്​ ഇന്ത്യൻ കുതിപ്പ്​. രണ ്ടു​ മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്​സിനും 130 റൺസിനുമാണ്​ കോഹ്​ലിപ്പട ജയിച്ചുകയറിയത്​. രണ്ടു​ ദിവസം ബാക്കി നിൽക്കേ നേടിയ ഉജ്ജ്വല ജയത്തി​​െൻറ മികവിൽ പരമ്പരയിൽ 1-0ത്തിന്​ മുമ്പിലെത്തിയ ഇന്ത്യ ​െടസ്​റ്റ്​ ചാമ്പ് യൻഷിപ്പി​​െൻറ പോയൻറ്​ പട്ടികയിൽ 300 പോയൻറുമായി ബഹുദൂരം മുന്നിലെത്തി.

രണ്ടാം സ്​ഥാനക്കാരായ ന്യൂസിലൻഡിന്​ 60 ​പോയൻറ്​ മാത്രമാണുള്ളത്​. ഇൗ മാസം 22 മുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽവെച്ചാണ്​ രണ്ടാം ടെസ്​റ്റ്​​. ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ്​ ടെസ്​റ്റ് എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന മത്സരമാകും അത്​.

സ്​കോർ: ബംഗ്ലാദേശ്​ 150 & 213, ഇന്ത്യ 493/6 ഡിക്ല.

രണ്ടാം ദിവസത്തെ സ്​കോറായ ആറിന്​ 493 റൺ​െസന്ന നിലയിൽ ഇന്ത്യ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്​തു. 343 റൺസ്​ കടവുമായി രണ്ടാം ഇന്നിങ്​സിന്​ പാഡുകെട്ടിയിറങ്ങിയ ബംഗ്ലാദേശ്​ അദ്യ ഇന്നിങ്​സിനെ അപേക്ഷിച്ച്​ അൽപം കൂടി പൊരുതി നോക്കിയെങ്കിലും 213 റൺസെടുക്കാനാണ്​ സാധിച്ചത്​. മുഹമ്മദ്​ ഷമി- ഇശാന്ത്​ ശർമ- ഉമേഷ്​ യാദവ്​ പേസ്​ ത്രയമാണ്​ ഇന്ത്യൻ ജയം എളുപ്പമാക്കിയത്​. രണ്ടാം ഇന്നിങ്​സിൽ ഷമി നാലുവിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ഉമേഷ്​ രണ്ടും ഇഷാന്ത്​ ഒരുവിക്കറ്റും വീഴ്​ത്തി. സ്​പിന്നർ ആർ. അശ്വിൻ മൂന്ന്​ വിക്കറ്റ്​ പിഴുത്​ മികച്ച പിന്തുണയേകി. മത്സരത്തിലാകെ 14 വിക്കറ്റുകളാണ്​ പേസർമാർ എറിഞ്ഞു വീഴ്​ത്തിയത്​.

ബംഗ്ലാദേശി ബാറ്റ്​സ്​മാന്മാരിൽ മുഷ്​ഫികുർ റഹീം (64), മെഹ്​ദി ഹസൻ (38), ലിറ്റൺ ദാസ്​ (35) എന്നിവർക്ക്​ മാത്രമാണ്​ പിടിച്ചു നിൽക്കാനായത്​. ആദ്യ ഇന്നിങ്​സിൽ അയൽക്കാരെ 150 റൺസിന്​ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇരട്ടശതകം തികച്ച ഓപണർ മായങ്ക്​ അഗർവാളി​​െൻറയും (243) അർധശതകങ്ങൾ പൂർത്തിയാക്കിയ ​അജിൻക്യ രഹാ​െന (86), രവീന്ദ്ര ജദേജ (60 നോട്ടൗട്ട്​), ചേതേശ്വർ പൂജാര (54) എന്നിവരുടെ ബാറ്റിങ്​ മികവിലാണ്​ ഒന്നാം ഇന്നിങ്​സിൽ കൂറ്റൻ സ്​കോർ അടിച്ചെടുത്തത്​. ജയത്തോടെ ഏറ്റവും കൂടുതൽ ഇന്നിങ്​സ്​ ജയങ്ങൾ സ്വന്തമാക്കിയ നായകനെന്ന നേട്ടം വിരാട്​ കോഹ്​ലി (10) സ്വന്തമാക്കി. എം.എസ്​. ധോണിയെയാണ് (ഒമ്പത്​)​ കോഹ്​ലി പിന്തള്ളിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniIndia vs Bangladesh: Virat Kohli
News Summary - India vs Bangladesh: Virat Kohli breaks MS Dhoni's India record with 10th innings win
Next Story