32 റൺസ് നേടിയാൽ കോഹ്ലിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം

12:22 PM
20/11/2019

കൊൽക്കത്ത: വെള്ളിയാഴ്ച ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ  കളത്തിലിറങ്ങുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം. ക്യാപ്റ്റനെന്ന നിലയിൽ 5000 റൺസ് പൂർത്തിയാക്കാൻ വെറും 32 റൺസ് മാത്രമാണ് കോഹ്ലിക്ക് വേണ്ടത്. 

32 റൺസെടുക്കാൻ കോഹ്ലിക്ക് സാധിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായും ലോകക്രിക്കറ്റിലെ ആറാമത്തെ കളിക്കാരനായും താരം മാറും. ഗ്രേം സ്മിത്ത്, അലൻ ബോർഡർ, റിക്കി പോണ്ടിങ്ങ്, ക്ലൈവ് ലിയോഡ്, സ്റ്റീവ് ഫ്ലെമിങ് എന്നിവരാണ് ഈ കൂട്ടായ്മയിലെ കോഹ്ലിയുടെ മുൻഗാമികൾ. നേരത്തേ ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്നിങ്സിനും 130 റൺസിനും തോറ്റിരുന്നു.

Loading...
COMMENTS