Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗ്ലാദേശിനെ...

ബംഗ്ലാദേശിനെ തോൽപിച്ചു; എഷ്യാ കപ്പ് കിരീടം ഇന്ത്യ നിലനിർത്തി

text_fields
bookmark_border
ബംഗ്ലാദേശിനെ തോൽപിച്ചു; എഷ്യാ കപ്പ് കിരീടം ഇന്ത്യ നിലനിർത്തി
cancel

ദുബൈ: ​ഏഷ്യ കപ്പിൽ ഒടുവിൽ ഇന്ത്യയുടെ മുത്തം. ജയപരാജയ സാധ്യതകൾ മാറിമറിച്ച ആവേശ ഫൈനലിൽ മൂന്ന്​ വിക്കറ്റിന്​ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ചാണ്​ ഇന്ത്യ കിരീടം ചൂടിയത്​. ഏഷ്യ കപ്പ്​ ഏകദിനത്തിൽ ഇന്ത്യയുടെ ആറാം കിരീടമാണിത്​. രോഹിത്​ ശർമയുടെ(48) മികച്ച തുടക്കവും മധ്യനിരയിൽ ദിനേശ്​ കാർത്തിക്​(37), എം.എസ്​ ധോണി(36) രവീന്ദ്ര ജഡേജ(23) എന്നിവരുടെ പ്രകടനവും ഇന്ത്യക്ക്​ തുണയായി. അവസാന ഒാവറിൽ ആറുപന്തിൽ ആറു റൺസ്​ വേണ്ടിയിരുന്നപ്പോൾ, കേദാർ യാദവും(23) കുൽദീപ്​ യാദവും(അഞ്ച്​)പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക്​ നയിക്കുകയായിരുന്നു. സ്​കോർ: ബംഗ്ലദേശ്​- 222/10(48.3), ഇന്ത്യ-223/7(50)

ലിറ്റൺ ദാസിൻെറ ബാറ്റിങ്


ലിറ്റൺ ദാസി​​െൻറ (121) കന്നിസെഞ്ച്വറിയിലാണ്​ ബംഗ്ലാദേശ്​ 222 റൺസിലെത്തിയത്​​. ടൂ​ർ​ണ​മ​​​​െൻറി​ലു​ട​നീ​ളം പി​ന്തു​ട​ർ​ന്ന്​ ജ​യി​ച്ച​തി​​​​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ, ടോ​സ്​ നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ മ​റ്റൊ​ന്നും നോ​ക്കാ​തെ ബൗ​ളി​ങ്​ തി​ര​ഞ്ഞെ​ടു​ത്തു. കൂ​റ്റ​ൻ സ്​​കോ​റി​ലേ​ക്കെ​ന്ന്​ ഉ​റ​പ്പി​ച്ച്​ ക​ളി പു​രോ​ഗ​മി​ക്ക​വെ, ബം​ഗ്ലാ​ദേ​ശ്​ ഇ​ന്ത്യ​യെ പോ​ലും അ​തി​ശ​യി​പ്പി​ച്ച്​ മൂ​ക്കു​കു​ത്തി​വീ​ഴു​ക​യും ചെ​യ്​​തു. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ പൊ​തി​രെ ത​ല്ലി​യാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​​​​​െൻറ തു​ട​ക്കം. ​ആ​ദ്യ 20​ ഒാ​വ​റു​ക​ളി​ൽ ലി​റ്റ​ൺ ദാ​സും മെ​ഹ്​​ദി ഹ​സ​നും നി​റ​ഞ്ഞു​ക​ളി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ൽ 120 റ​ൺ​സി​​​​​െൻറ പാ​ർ​ട്​​ണ​ർ​ഷി​പ്പാ​ണ്​ ഇ​രു​വ​രും പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മെ​ഹ്​​ദി സൂ​ക്ഷി​ച്ച്​ ക​ളി​ച്ച​പ്പോ​ൾ, ലി​റ്റ​ൺ ദാ​സി​​​​​െൻറ ബാ​റ്റി​നാ​യി​രു​ന്നു മൂ​ർ​ച്ച​യേ​റെ. ബും​റ​യു​ടെ​യും ഭു​വ​നേ​ശ്വ​റി​​​​​െൻറ​യും ഒാ​വ​റു​ക​ളി​ൽ റ​ൺ​സ്​ അ​തി​വേ​ഗം നീ​ങ്ങി​യ​പ്പോ​ൾ, ആ​ദ്യ അ​ഞ്ച്​ ഒാ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും ച​ഹ​ലി​നെ വി​ളി​ച്ചു. പ​ക്ഷേ, കാ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.


ഒ​ടു​വി​ൽ കേ​ദാ​ർ ജാ​ദ​വാ​ണ്​ സെ​ഞ്ച്വ​റി ക​ട​ന്ന ഇൗ ​കൂ​ട്ടു​കെ​ട്ടി​നെ പി​ള​ർ​ത്തി​യ​ത്. മെ​ഹ്​​ദി ഹ​സ​നെ (32) അ​മ്പാ​ട്ടി റാ​യു​ഡു​വി​​​​​െൻറ ​കൈ​ക​ളി​ലെ​ത്തി​ച്ച്​ പ​റ​ഞ്ഞ​യ​ച്ചു. ആ​ദ്യ വി​ക്ക​റ്റ്​ വീ​ണ​തോ​ടെ ബം​ഗ്ലാ​ദേ​ശി​​​​​െൻറ പ​ത​ന​വും തു​ട​ങ്ങി. ഇം​റു​ൽ ഖൈ​സ് (2), മു​ഷ്​​ഫി​ഖു​ർ റ​ഹീം (5), മു​ഹ​മ്മ​ദ്​ മി​ഥു​ൻ(​റ​ണ്ണൗ​ട്ട്-​ 2) എ​ന്നി​വ​രാ​ണ്​ വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​ത്. ജ​ദേ​ജ​യു​ടെ മാ​സ്​​മ​രി​ക ഫീ​ൽ​ഡി​ങ്ങി​ലാ​ണ്​ മി​ഥു​ൻ പു​റ​ത്താ​വു​ന്ന​ത്. എ​ങ്കി​ലും, ക്രീ​സി​ലെ​ത്തി​യ മ​ഹ്​​മൂ​ദു​ല്ല​യെ കൂ​ട്ടു​പി​ടി​ച്ച്​ 29ാം ഒാ​വ​റി​ൽ ലി​റ്റ​ൺ ക​ന്നി​സെ​ഞ്ച്വ​റി കു​റി​ച്ചു. 87 പ​ന്തി​ലാ​ണ്​ ദാ​സ്​ വെ​ടി​ക്കെ​ട്ട്​ സെ​ഞ്ച്വ​റി നേ​ടി​യ​ത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കേദാർജാദവ്

മ​ഹ്​​മൂ​ദു​ല്ല​ക്കും (4) കൂ​ടു​ത​ൽ ആ​യു​സ്സി​ല്ലാ​യി​രു​ന്നു. ധോ​ണി​യു​ടെ സ്​​റ്റം​പി​ങ്​​ ചൂ​ട​റി​ഞ്ഞാ​ണ്​ ലി​റ്റ​ൺ ദാ​സ്​ (121) പു​റ​ത്താ​വു​ന്ന​ത്. കു​ൽ​ദീ​പ്​ യാ​ദ​വി​​​​​െൻറ വെ​ട്ടി​ത്തി​രി​ഞ്ഞ പ​ന്ത്​ പി​ടി​ച്ചെ​ടു​ത്ത്​ അ​തി​വേ​ഗ​മാ​യി​രു​ന്നു ധോ​ണി​യു​ടെ സ്​​റ്റം​പി​ങ്. പി​ന്നീ​ടെ​ല്ലാം ച​ട​ങ്ങു​മാ​​ത്രം. സൗ​മ്യ സ​ർ​ക്കാ​ർ (33) ര​ണ്ട​ക്കം ക​ണ്ട​തൊ​ഴി​ച്ചാ​ൽ ബാ​ക്കി​യെ​ല്ലാ​വ​രും പ​രാ​ജ​യ​മാ​യി. ഒ​ടു​വി​ൽ മ​ല​പോ​ലെ വ​ന്ന ബം​ഗ്ലാ​ദേ​ശ്​ 48.3 ഒാ​വ​റി​ൽ 222ന്​ ​പു​റ​ത്താ​യി. ഇ​ന്ത്യ​ൻ നി​ര​യി​ൽ കു​ൽ​ദീ​പ്​ യാ​ദ​വ്​ മൂ​ന്നു​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupIndia vs Bangladeshmalayalam newssports newsmalayalam news onlineasia cup final
News Summary - India vs Bangladesh Asia Cup bangladesh all out-sports news
Next Story