ബംഗ്ലാദേശിനെതിരായ ടീം ആസ്ട്രേലിയക്കെതിരെയും
text_fieldsമുംബൈ: ആസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. എം.എസ്.കെ. പ്രസാദിൻെറ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ആദ്യ രണ്ട് ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ബംഗ്ളാദേശിനെതിരായ ടീമിനെ പൂർണമായും നിലനിർത്തിയാണ് ടീം പ്രഖ്യാപനം. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോവേണ്ടിവന്ന പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ടീമിലേക്ക് തിരിച്ചുവരാനായില്ല. 23ന് പുണെയിലാണ് ആദ്യ മത്സരം. അതേസമയം നാലു മത്സരങ്ങളടങ്ങിയ പരമ്പരക്കായുള്ള ആസ്ട്രേലിയന്‍ ടീം ഇന്ത്യയിലത്തെി. ടീം 17ന് ഇന്ത്യ എയുമായി ഓസീസ് സന്നാഹ മത്സരം കളിക്കും.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, മുരളി വിജയ്, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, അഭിനവ് മുകുന്ദ്, ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്.
