Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാണ്ഡ്യയുടെ വിലക്ക്​...

പാണ്ഡ്യയുടെ വിലക്ക്​ പ്രശ്​നമാവില്ല; പകരം ജഡേജയെത്തുമെന്ന്​ കോഹ്​ലി

text_fields
bookmark_border
പാണ്ഡ്യയുടെ വിലക്ക്​ പ്രശ്​നമാവില്ല; പകരം ജഡേജയെത്തുമെന്ന്​ കോഹ്​ലി
cancel

മെൽബൺ: ഒാൾ റൗണ്ടർ ഹാർദിക്​ പാണ്ഡ്യക്ക്​ രണ്ട്​ മൽസരങ്ങളിൽ വിലക്ക്​ വന്നാൽ അത്​ ഇന്ത്യൻ ടീമിന്​ വെല്ലുവിളിയാ വില്ലെന്ന്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി. ഹാർദിക്​ പാണ്ഡ്യക്ക്​ പകരക്കാരനായി രവീന്ദ്ര ജഡേജ ടീമിലെത്തുമെന്ന ്​​ കോഹ്​ലി പറഞ്ഞു. ശനിയാഴ്​ച​ ആസ്​ട്രേലിയക്കെതിരായ ഇന്ത്യയുടെ ഒന്നാം ഏകദിനം നടക്കാനിരിക്കെയാണ്​ കോഹ്​ലിയുടെ പ്രതികരണം.

പാണ്ഡ്യയുടെ വിലക്ക്​ ടീമിന്​ സമ്മർദമുണ്ടാക്കില്ല. നിലവിലെ ഇന്ത്യൻ ക്രിക്കറ്റ്​ ടീം സന്തുലിതമാണ്​. രവീന്ദ്ര ജഡേജ മികച്ച സ്​പിന്നറും ബാറ്റ്​സ്​മാനുമാണ്​. പാണ്ഡ്യയുടെ പകരക്കാരനാവാൻ രവീന്ദ്ര ​ജഡേജക്ക്​ സാധിക്കുമെന്നും കോഹ്​ലി പറഞ്ഞു. പാണ്ഡ്യയുടെയും രാഹുലി​​​െൻറയും അഭാവത്തിൽ ടീം കോമ്പിനേഷനുകളിൽ ​പരീക്ഷണങ്ങൾക്ക്​ കോഹ്​ലി മുതിരുമെന്നാണ്​ സൂചന. ലോകകപ്പിന്​ മുമ്പിന്​ മികച്ചൊരു ടീം ഉണ്ടാക്കാനാവും ക്യാപ്​റ്റ​​​െൻറ ശ്രമം.

കോഫി വിത്ത്​ കരൺ എന്ന ടി.വി ഷോയ്​ക്കിടെ അശ്ലീല പരാമർശം നടത്തിയതിന്​ ഹാർദിക്​ പാണ്ഡ്യയേയും കെ.എൽ രാഹുലിനെയും രണ്ട്​ മൽസരങ്ങളിൽ നിന്ന്​ വിലക്കാൻ സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.​െഎ ഭരണസമിതി തലവൻ വിനോദ്​ റായ്​ ശിപാർശ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ കോഹ്​ലി ഇതുമായി ബന്ധപ്പെട്ട്​ പ്രതികരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik pandyaRavindra Jadejamalayalam newssports newsVirat Kohli
News Summary - India vs Australia: Virat Kohli Says Ravindra Jadeja Can Take Hardik Pandya-Sports news
Next Story