സിഡ്നി: ഒാസീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായ സന്നാഹ മത്സരം സമനിലയിലേക്ക്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 358 റൺസിനെതിരെ പൊരുതിയ ക്രിക്കറ്റ് ആസ്ട്രേലിയ ഇലവൻ മൂന്നാം ദിനം അവസാനിക്കുേമ്പാൾ, ആറു വിക്കറ്റ് നഷ്ടത്തിൽ 356 റൺസെടുത്തിട്ടുണ്ട്. അർധസെഞ്ച്വറിയുമായി ഹാരി നീൽസൺ (56), ഹാർഡി (69) എന്നിവരാണ് ക്രീസിൽ.
വിക്കറ്റ് നഷ്ടപ്പെടാതെ 24 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ആതിഥേയർക്ക്, ഒാപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഡാർസി ഷോർട്ടും (74), മാക്സ് ബ്രിയാൻറും (62) ആദ്യ വിക്കറ്റിൽതന്നെ സെഞ്ച്വറി കൂട്ടുകെെട്ടാരുക്കി. ബ്രിയാൻറിനെ പുറത്താക്കി ആർ അശ്വിനാണ് പാട്ട്ണർഷിപ് പൊളിക്കുന്നത്. പിന്നാലെ, ഡാർസി ഷോർട്ടിനെ മുഹമ്മദ് ഷമിയും പുറത്താക്കി. ജെയ്ക് കാർഡറും (38) ക്യാപ്റ്റൻ സാം വൈറ്റ്മാനും (35) അധികം ആയുസ്സുണ്ടായിരുന്നില്ല.
ഷമിയും ഉമേഷ് യാദവുമാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാെല, ഇന്ത്യൻ വംശജനായ പരം ഉപൽ (5) റണ്ണൗട്ടായി മടങ്ങി. ജോനാഥൻ മെർലോയെ ഷമിയും മടക്കിയതോടെ, 234ന് ആറ് എന്ന നിലയിൽ ആസ്േട്രലിയൻ ഇലവൻ തകർച്ച മണത്തിരുന്നു. എന്നാൽ, ഏഴാം വിക്കറ്റിൽ ഒരുമിച്ച ഹാരി-ആരോൺ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി ആതിഥേയരെ കരകയറ്റുകയായിരുന്നു.