മെൽബൺ: ഇന്ത്യ- ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. ആസ്ട്രേലിയന്‍ ഇന്നിങ്സിൻെറ അവസാനത്തിൽ എത്തിയ മഴ എത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി. 19 ഓവറില്‍ 137 എന്ന് ലക്ഷ്യം പുനക്രമീകരിച്ചെങ്കിലും മഴ നിന്നില്ല. മത്സരം ഉപേക്ഷിച്ചതോടെ പരമ്പരയില്‍ ഒപ്പമെത്തുവാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 19 ഓവറില്‍ നിന്ന് 132/7 എന്ന സ്കോറാണ് നേടിയത്. 32 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍മട്ട് ആണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. കുല്‍ദീപ്, ബുംറ, ക്രുണാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. പരമ്പര നഷ്ടപ്പെടാതിരിക്കാൻ അനിവാര്യമായ ജയം തേടിയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ കളിയിൽ നേരിയ മാർജിന്‍ ഇന്ത്യ തോറ്റിരുന്നു.