Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയുടെ തോൽവി;...

ഇന്ത്യയുടെ തോൽവി; ധോണിയെ കുറ്റപ്പെടുത്തി ആരാധകർ; പിന്തുണച്ച് ആസ്ട്രേലിയൻ താരം

text_fields
bookmark_border
ഇന്ത്യയുടെ തോൽവി; ധോണിയെ കുറ്റപ്പെടുത്തി ആരാധകർ; പിന്തുണച്ച് ആസ്ട്രേലിയൻ താരം
cancel

വിശാഖപട്ടണം: ആസ്​ട്രേലിയക്കെതിരായ ഒന്നാം ട്വൻറി20 മത്സരത്തിൽ ഇന്ത്യയുടെ തോൽവിക്ക്​ എം.എസ്​. ധോണിയുടെ ബാറ്റ ിങ്ങിനെയാണ്​ ആരാധകർ പഴിക്കുന്നത്​. അവസാന ഒാവറുകളിൽ സിംഗ്​ളുകൾ എടുക്കാതെ സ്​ട്രൈക്ക്​ നിലനിർത്താൻ ധോണി ശ്രമിച്ചതാണ്​ ടീമി​​​െൻറ ടോട്ടൽ 126ൽ ഒതുങ്ങാൻ കാരണമെന്നും ഒരു ഡസൻ റൺസെങ്കിലും ഇങ്ങനെ നഷ്​ടപ്പെടുത്തിയെന്നുമാണ്​ ആരോപണം. ഇന്ത്യ മൂന്ന്​ വിക്കറ്റിന്​ തോറ്റ കളിയിൽ 37 പന്തിൽ 29 റൺസാണ്​ ധോണിയുടെ സംഭാവന. മധ്യനിര തകർന്നപ്പോൾ പിടിച്ചുനിന്ന്​ കളിച്ച​ ധോണി നോട്ടൗട്ടായിരുന്നു.

എന്നാൽ, ധോണിയെ പിന്തുണച്ച്​ ആസ്​ട്രേലിയൻ താരം ​െഗ്ലൻ മാക്​സ്​വെല്ലെത്തി. ബാറ്റിങ്​ ദുഷ്​കരമായിരുന്നു ഇൗ പിച്ചിൽ. എത്ര മികച്ച താരവും വേഗം കുറഞ്ഞ ട്രാക്കിൽ റൺസ്​ കണ്ടെത്താൻ വിഷമിച്ചു. അവസാന ഒാവറിലാണ്​ ​ധോണി ഏക സിക്​സ് പറത്തിയത്​.​ ഇവിടെ വിക്കറ്റ്​ നിലനിർത്തി കളിച്ചതാണ്​ ശരിയായ തീരുമാനം -മാക്​സ്​വെൽ പറഞ്ഞു.

ക്രുണാൽ പാണ്ഡ്യയെയും ജസ്​പ്രീത്​ ബുംറയെയും നേരിടാൻ വിഷമിച്ചപ്പോൾ യുസ്​വേന്ദ്ര ചഹലിനെ ​തെരഞ്ഞുപിടിച്ച്​ അടിക്കുകയായിരുന്നുവെന്ന ആസ്​ട്രേലിയൻ ഇന്നിങ്​സിലെ ടോപ്​ സ്​കോററായ മാക്​സ്​വെൽ പറഞ്ഞു. നാളെയാണ്​ പരമ്പരയിലെ രണ്ടാം ട്വൻറി20.

Show Full Article
TAGS:india vs australia MS Dhoni Cricket sports news malayalam news 
News Summary - india vs australia -sports news
Next Story