Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒപ്പത്തിനൊപ്പം ഇന്ത്യ; ...

ഒപ്പത്തിനൊപ്പം ഇന്ത്യ; ആസ്ട്രേലിയക്കെതിരെ 36 റൺസിന്‍റെ ജയം

text_fields
bookmark_border
ഒപ്പത്തിനൊപ്പം ഇന്ത്യ; ആസ്ട്രേലിയക്കെതിരെ 36 റൺസിന്‍റെ ജയം
cancel

രാ​ജ്​​കോ​ട്ട്​: വാം​ഖ​ഡെ​യി​ൽ തോ​റ്റ​മ്പി​യ​തി​ന്​ രാ​ജ്​​കോ​ട്ടി​ൽ ക​ണ​ക്കു​തീ​ർ​ത്ത്​ ഇ​ന്ത്യ. സൗ​ രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​​െൻറ ന​ടു​മു​റ്റ​ത്ത്​ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ 36 റ​ൺ​സി​ ​െൻറ ആ​വേ​ശ​ജ​യം കു​റി​ച്ച വി​രാ​ട്​ കോ​ഹ്​​ലി​യും കൂ​ട്ട​രും മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യ ി​ൽ 1-1ന്​ ​ഒ​പ്പ​മെ​ത്തി. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ആ​തി​ഥേ​യ​ർ​ക്കു​വേ​ണ്ടി മു​ൻ​നി​ര ത​ക​ർ​ത്തു റ​ൺ​വാ​രി​ യ​പ്പോ​ൾ ഓ​സീ​സി​നു മു​ന്നി​ൽ ഇ​ന്ത്യ വെ​ച്ചു​നീ​ട്ടി​യ​ത്​ 341 റ​ൺ​സി​​െൻറ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം. മ​റു​ പ​ടി​യാ​യി പ​ക്ഷേ, അ​ഞ്ചു പ​ന്തു​ ബാ​ക്കി​യി​രി​ക്കേ ആ​സ്​​ട്രേ​ലി​യ 304 റ​ൺ​സി​ന്​ പു​റ​ത്താ​യി.

സ്​​റ്റീ ​വ്​ സ്​​മി​ത്ത്​ (102പ​ന്തി​ൽ 98), മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​ൻ (47 പ​ന്തി​ൽ 46), ആ​രോ​ൺ ഫി​ഞ്ച്​ (48 പ​ന്തി​ൽ 33), കെ​യ്​​ൻ റ ി​ച്ചാ​ർ​ഡ്​​സ​ൺ (11പ​ന്തി​ൽ 24 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ ചെ​റു​ത്തു​നി​ൽ​ക്കാ​നാ​യു​ള്ളൂ. മു​ഹ​മ്മ​ദ്​ ഷ​മി മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ കു​ൽ​ദീ​പ്​ യാ​ദ​വ്, ര​വീ​ന്ദ്ര ജ​ദേ​ജ, ന​വ്​​ദീ​പ്​ സെ​യ്​​നി എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ഞാ​യ​റാ​ഴ്​​ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും.

ശി​ഖ​ർ ധ​വാ​ൻ (90 പ​ന്തി​ൽ 96), ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി (76 പ​ന്തി​ൽ 78), കെ.​എ​ൽ. രാ​ഹു​ൽ (52 പ​ന്തി​ൽ 80) എ​ന്നി​വ​രു​ടെ അ​ർ​ധ​ശ​ത​ക​ങ്ങ​ളാ​ണ്​ ആ​തി​ഥേ​യ​ർ​ക്ക്​ ക​രു​ത്തു പ​ക​ർ​ന്ന​ത്.

പിഴവുതീർത്ത്​ റണ്ണൊഴുക്ക്​
മ​ധ്യ​നി​ര​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടി​യ ഇ​ന്ത്യ അ​തി​ൽ വി​ജ​യി​ച്ച​പ്പോ​ൾ രാ​ജ്​​കോ​ട്ടി​ൽ ആ​തി​േ​ഥ​യ സ്​​കോ​ർ​ബോ​ർ​ഡി​ലേ​ക്ക്​ റ​ണ്ണൊ​ഴു​കി​യെ​ത്തി. ബാ​റ്റി​ങ്​ ഓ​ർ​ഡ​റി​ലെ ആ​ദ്യ സ്ഥാ​ന​ക്കാ​രാ​യ രോ​ഹി​ത്​ ശ​ർ​മ​യും ധ​വാ​നും കോ​ഹ്​​ലി​യും തി​ള​ങ്ങി​യ​പ്പോ​ൾ ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടേ​ത്. എ​ന്നാ​ൽ, ഫ്ലാ​റ്റ്​ പി​ച്ചി​ൽ മൂ​ന്നു വി​ക്ക​റ്റ്​ പി​ഴു​ത്​ ആ​ഡം സാം​പ ഓ​സീ​സി​ന്​ പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക​ത്തി​ക്ക​യ​റി​യ ​െക.​എ​ൽ. രാ​ഹു​ൽ മു​ന്നൂ​റി​ന​പ്പു​റ​ത്തേ​ക്ക്​ ഇ​ന്നി​ങ്​​സി​നെ ന​യി​ക്കു​ക​യാ​യി​രു​ന്നു.

വിരാട്​ കോഹ്​ലിയുടെ ബാറ്റിങ്​

രോ​ഹി​തും ധ​വാ​നും ചേ​ർ​ന്ന സ​ഖ്യം ഒ​ന്നാം വി​ക്ക​റ്റി​ൽ 81 റ​ൺ​സ്​ ചേ​ർ​ത്താ​ണ്​ ഇ​ന്നി​ങ്​​സി​ന്​ അ​ടി​ത്ത​റ​യി​ട്ട​ത്. നേ​രി​ട്ട ആ​ദ്യ​പ​ന്ത്​ അ​തി​ർ​ത്തി ക​ട​ത്തി തു​ട​ക്ക​മി​ട്ട ധ​വാ​ൻ ആ​ക്ര​മ​ണ മൂ​ഡി​ലാ​യി​രു​ന്നു. രോ​ഹി​തും അ​ടി​ച്ചു​ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​സ്​​ട്രേ​ലി​യ​ക്ക്​ സ​മ്മ​ർ​ദ​മേ​റി. തു​ട​രെ സ്​​ട്രെ​യ്​​റ്റ്​ സ്വീ​പ്പി​നു ശ്ര​മി​ച്ച രോ​ഹി​തി​നെ (44 പ​ന്തി​ൽ ആ​റു ഫോ​റ​ട​ക്കം 42) വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി സാം​പ​ത​ന്നെ​യാ​ണ്​ ആ​ദ്യ പ്ര​ഹ​ര​മേ​ൽ​പി​ച്ച​ത്.
എ​ന്നാ​ൽ, പി​ന്നീ​ടു​വ​ന്ന കോ​ഹ്​​ലി ധ​വാ​നൊ​ത്ത പ​ങ്കാ​ളി​യാ​യ​തോ​ടെ ഓ​സീ​സ്​ വീ​ണ്ടും ബാ​ക്ക്ഫൂ​ട്ടി​ലാ​യി. ഇ​രു​വ​രും പ​തി​യെ ക​ത്തി​ക്ക​യ​റി​യ​തോ​ടെ റ​ൺ​നി​ര​ക്കു​യ​ർ​ന്നു. സെ​ഞ്ച്വ​റി ഉ​റ​പ്പി​ച്ചി​രി​ക്കെ, റി​ച്ചാ​ർ​ഡ്​​സ​ൺ എ​റി​ഞ്ഞ ഷോ​ർ​ട്​ ബാ​ളി​നെ ബൗ​ണ്ട​റി​യി​ലേ​ക്ക്​ പു​ൾ ചെ​യ്​​ത്​ മൂ​ന്ന​ക്കം തി​ക​ക്കാ​നു​ള്ള ധ​വാ​​െൻറ ശ്ര​മം ലോ​ങ്​ ലെ​ഗി​ൽ മി​ച്ച​ൽ സ്​​റ്റാ​ർ​ക്കി​​െൻറ കൈ​ക​ളി​ലൊ​തു​ങ്ങി​യ​പ്പോ​ൾ ആ​േ​ഘാ​ഷ​ത്തി​നൊ​രു​ങ്ങി​യ നി​റ​ഗാ​ല​റി നി​ശ​ബ്​​ദ​മാ​യി. 90 പ​ന്തി​ൽ 13 ഫോ​റും ഒ​രു സി​ക്​​സു​മ​ട​ങ്ങി​യ​താ​യി​രു​ന്നു ധ​വാ​​െൻറ ഇ​ന്നി​ങ്​​സ്. ര​ണ്ടാം​വി​ക്ക​റ്റി​ൽ ധ​വാ​നും നാ​യ​ക​നും ചേ​ർ​ന്ന്​ 102 റ​ൺ​സാ​ണ്​ ചേ​ർ​ത്ത​ത്. നാ​ലാം ന​മ്പ​റി​ലെ​ത്തി​യ ശ്രേ​യ​സ്​ അ​യ്യ​ർ​ക്ക്​ അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. ഏ​ഴു റ​ൺ​സ്​ മാ​ത്ര​മെ​ടു​ത്ത അ​യ്യ​ർ സാം​പ​ക്കു മു​ന്നി​ൽ ക്ലീ​ൻ​ബൗ​ൾ​ഡാ​യി.

52 പന്തിൽ 80 റൺസെടുത്ത ലോകേഷ്​ രാഹുലിൻെറ വെടിക്കെട്ടാണ്​ ഇന്ത്യയെ 340ൽ എത്തിച്ചത്​

രാഹുലി​​െൻറ വെടിക്കെട്ട്​
രാ​ഹു​ലി​നെ കൂ​ട്ടു​നി​ർ​ത്തി കോ​ഹ്​​ലി പി​ന്നീ​ട്​ ഇ​ന്നി​ങ്​​സി​നെ ന​യി​ക്കു​ക​യാ​യി​രു​ന്നു. പാ​റ്റ്​ ക​മ്മി​ൻ​സും സ്​​റ്റാ​ർ​ക്കും പ​ന്തെ​റി​ഞ്ഞി​ട്ടും ഓ​സീ​സ്​ പ​ച്ച​തൊ​ട്ടി​ല്ല. ആ​റു ഫോ​റു​തി​ർ​ത്ത ഇ​ന്നി​ങ്​​സി​ൽ ആ​ദ്യ​മാ​യി സി​ക്സ​റി​ന്​ ശ്ര​മി​ച്ച കോ​ഹ്​​ലി​ക്ക്​ സാം​പ​ക്കു​മു​ന്നി​ൽ പി​ഴ​ച്ചു. കൂ​റ്റ​ന​ടി​ക്കു​ള്ള ശ്ര​മം പാ​ളി​യ​പ്പോ​ൾ ലോ​ങ്​ ഓ​ഫി​ൽ വീ​ണ്ടും സ്​​റ്റാ​ർ​ക്കി​​െൻറ ക്യാ​ച്ച്. മ​നീ​ഷ്​ പാ​ണ്​​ഡെ (ര​ണ്ട്) വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​പ്പോ​ൾ 45ാം ഓ​വ​റി​ൽ അ​ഞ്ചി​ന്​ 285 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ന്ത്യ. മ​റു​ത​ല​ക്ക​ൽ ര​വീ​​ന്ദ്ര ജ​ദേ​ജ​യെ (20 നോട്ടൗട്ട്​) കൂ​ട്ടു​നി​ർ​ത്തി രാ​ഹു​ൽ ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ കൂ​ച്ചു​വി​ല​ങ്ങി​ടാ​നാ​യി​ല്ല. അ​വ​സാ​ന 10 ഓ​വ​റി​ൽ 91 റ​ൺ​സാ​ണ്​ ആ​തി​ഥേ​ർ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. അ​വ​സാ​ന ഓ​വ​റി​ൽ റ​ണ്ണൗ​ട്ടാ​കു​​ന്ന​തി​ന്​ മു​മ്പ്​ ആ​റു ​േഫാ​റും മൂ​ന്നു സി​ക്​​സും രാ​ഹു​ലി​​െൻറ ബാ​റ്റി​ൽ​നി​ന്ന്​ പി​റ​ന്നി​രു​ന്നു. ​പ​രി​ക്കേ​റ്റ ഋ​ഷ​ഭ്​ പ​ന്തി​ന്​ പ​ക​രം മ​നീ​ഷ്​ പാ​െ​ണ്ഡയും ഷാ​ർ​ദു​ൽ താ​ക്കൂ​റി​​െൻറ സ്ഥാ​ന​ത്ത്​ ന​വ്​​ദീ​പ്​ സെ​യ്​​നി​യും ​േപ്ലയിങ്​ ഇലവനിലെത്തി.

അതിവേഗം രോഹിത്തി​​െൻറ 7000
ഓപണറെന്ന നിലയിൽ ഏറ്റവും വേഗത്തിൽ 7000 റൺസ്​ തികക്കുന്ന താരമെന്ന ​െറക്കോഡ് രോഹിത്​ (137 ഇന്നിങ്​സ്​) സ്വന്തമാക്കി. മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയെയാണ്​ (147 ഇന്നിങ്​സ്​) മറികടന്നത്​. ഏകദിനത്തിൽ 9000 റൺസ്​ തികക്കാൻ നാല്​ റൺസ്​ ​കൂടി മതി രോഹിത്തിന്​.

Show Full Article
TAGS:india vs australia second ODI 
News Summary - India Vs Australia second oneday international at Rajkot
Next Story