Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിഡ്​നിയിൽ ചരിത്രം...

സിഡ്​നിയിൽ ചരിത്രം പിറന്നു; ആ​സ്​​ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ഇ​ന്ത്യ​ക്ക്​ ആ​ദ്യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര വി​ജ​യം

text_fields
bookmark_border
Team-India
cancel

സിഡ്​നി: ഇന്ത്യൻ ​ക്രിക്കറ്റ്​ കാത്തിരുന്ന നിമിഷം. പരമ്പരയി​െല അവസാന മത്സരദിനം മഴമൂലം ഒരു പന്തുപോലും എറിയാ നായില്ലെങ്കിലും ഇന്ത്യൻ ടീമും ആരാധകരും ഒരുപോലെ ആവേശത്തിലായിരുന്നു. കാലാവസ്​ഥ അനുകൂലമായിരുന്നെങ്കിൽ ആധികാര ിക ജയം നേടാമായിരുന്നുവെന്ന ചിന്തയൊന്നും ഇന്ത്യൻ നേട്ടത്തി​​​െൻറ പകിട്ട്​ കുറച്ചില്ല. സിഡ്​നി ടെസ്​റ്റിൽ സമ നിലയുമായി നാല്​ മത്സര പരമ്പര 3-1ന്​ സ്വന്തമാക്കി വിരാട്​ കോഹ്​ലിയും കൂട്ടരും ചരി​ത്രം കുറിച്ചു. ദക്ഷിണാഫ്രിക് കയിലും ഇംഗ്ലണ്ടിലും പ്രതീക്ഷയുയർത്തിയശേഷം കൈവിട്ട ജയം ഒാസീസ്​ മണ്ണിൽ എത്തിപ്പിടിച്ച്​ കഴിഞ്ഞവർഷത്തെ വിദേശ മണ്ണിലെ മികവിന്​ പുതുവർഷത്തിൽ ഇന്ത്യൻ ടീം അടിവരയിട്ടു. സ്​കോർ: ഇന്ത്യ 622/7 ഡിക്ല. ആസ്​ട്രേലിയ 300, 6/0. പ്ലെയർ ഒാഫ്​ ദ മാച്ച്​, പ്ലെയർ ഒാഫ്​ ദ സീരീസ്​: ചേതേ​ശ്വർ പുജാര.

ഇന്ത്യൻ ക്രിക്കറ്റി​​െൻറ ചരിത്രത്തിലെതന്നെ മികച്ച പരമ്പ ര വിജയങ്ങളിലൊന്നാണ്​ കോഹ്​ലിയും സംഘവും കരസ്ഥമാക്കിയത്​. 1971ലെ അജിത്​ വഡേകറുടെ ടീമി​​െൻറ വെസ്​റ്റിൻഡീസ്​-ഇംഗ്ലണ്ട്​ പര്യടന വിജയം, കപിൽ ദേവി​​െൻറ സംഘത്തി​​െൻറ 1986ലെ ഇംഗ്ലണ്ട്​ വിജയം, 2007ൽ രാഹുൽ ദ്രാവിഡി​​െൻറയും കൂട്ടരുടെയും ഇംഗ്ലണ്ട്​ വിജയം എന്നിവക്കൊപ്പം നിൽക്കുന്നതാണ്​ കോഹ്​ലിപ്പടയുടെ ഒാസീസ്​ നേട്ടം. പരമ്പരയിലെ ആദ്യ ടെസ്​റ്റിൽ അഡ്​ലെയ്​ഡിൽ ഇന്ത്യ ജയിച്ചശേഷം പെർത്തിൽ ആസ്​ട്രേലിയ ഒപ്പമെത്തിയെങ്കിലും മെൽബണിലെ ബോക്​സിങ്​ ഡേ അങ്കത്തിൽ നേടിയ വിജയമാണ്​ ഇന്ത്യക്ക്​ പരമ്പര സമ്മാനിച്ചത്​.

71 ഇന്ത്യയുടെ പരമ്പര വിജയം ആസ​്​ട്രേലിയയിൽ ടീം പര്യടനം തുടങ്ങിയിട്ട്​ ഏഴ്​ പതിറ്റാണ്ടിനുശേഷം. 1947-48ൽ ലാല അമർനാഥി​​െൻറ നേതൃത്വത്തിലാണ്​ ഇന്ത്യ ഡോൺ ബ്രാഡ്​മാ​​െൻറ ‘അജയ്യ’സംഘത്തെ നേരിടാൻ ആദ്യം ഒാസീസ്​ മണ്ണിലെത്തിയത്​.

12 മുമ്പ്​ 11 തവണയും സാധിക്കാത്തതാണ്​​ ‘ഡൗൺ അണ്ടറി’ലേക്കുള്ള 12ാമത്​ യാത്രയിൽ ഇന്ത്യൻ ടെസ്​റ്റ്​ ടീം യാഥാർഥ്യമാക്കിയത്​.

521 പരമ്പരയിൽ ഇന്ത്യൻ ബാറ്റിങ്ങി​​െൻറ ന​െട്ടല്ലായ ചേതേശ്വർ പുജാര നേടിയ റൺസ്​. നാല്​ ടെസ്​റ്റിൽ മൂന്ന്​ സെഞ്ച്വറിയും കുറിച്ച പുജാര തന്നെയാണ്​ പ്ലെയർ ഒാഫ്​ ദ സിരീസ്​. ഋഷഭ്​ പന്ത്​ 350 റൺസുമായി രണ്ടാമനായപ്പോൾ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി 282 റൺസുമായി മൂന്നാമതായി. 2014-15 പര്യടനത്തിൽ ഇന്ത്യ തോറ്റെങ്കിലും കോഹ്​ലി 692 റൺസടിച്ചിരുന്നു.

0 പരമ്പരയിൽ ആസ്​ട്രേലിയൻ നിരയിൽ ആർക്കും സെഞ്ച്വറി നേടാനായില്ല. ഇന്ത്യക്കായി പുജാര മൂന്നും കോഹ്​ലിയും പന്തും ഒാരോ ശതകവും കുറിച്ചു.

21 ജസ്​പ്രീത്​ ബുംറയുടെ വിക്കറ്റ്​ നേട്ടം. ആസ്​ട്രേലിയയുടെ നതാൻ ലിയോണും 21 വിക്കറ്റ്​ വീഴ്​ത്തിയിട്ടുണ്ടെങ്കിലും 17.00 ശരാശരിയുമായി ബുംറയാണ്​ തലപ്പത്ത്​. ലിയോണി​‍​െൻറ ശരാശരി 30.42 ആണ്​. മുഹമ്മദ്​ ഷമി 16ഉം ഇശാന്ത്​ ശർമ 11ഉം രവീന്ദ്ര ജദേജ ഏഴും (രണ്ട് മത്സരങ്ങളിൽനിന്ന്​) രവിചന്ദ്ര അശ്വിൻ ആറും കുൽദീപ്​ യാദവ്​ (ഇരുവരും ഒരു കളിയിൽനിന്ന്​) വിക്കറ്റ്​ വീഴ്​ത്തി.

79 പരമ്പരയിൽ ആസ്​ട്രലിയൻ താരത്തി​​െൻറ ടോപ്​സ്​ കോർ. സിഡ്​നി ടെസ്​റ്റി​​െൻറ ആദ്യ ഇന്നിങ്​സിൽ കന്നി പരമ്പര കളിക്കുന്ന ഒാപണർ മാർകസ്​ ഹാരിസ്​ ആണ്​ ടീമി​‍​െൻറ ഉയർന്ന സ്​കോർ നേടിയത്​.

258 പരമ്പരയിൽ ഒാസീസിനായി കൂടുതൽ സ്​കോർ ചെയ്​ത ഹാരിസ്​ നേടിയ റൺസ്​. ഇന്ത്യയുടെ പുജാരക്കും (521) പന്തിനും (350) കോഹ്​ലിക്കും (282) പിറകിൽ നാലാമതാണ്​ ഹാരിസ്​. ട്രാവിസ്​ ഹെഡാണ്​ (237) അടുത്ത സ്ഥാനത്ത്​. അജിൻക്യ രഹാനെ (217) ആറാമതാണ്​.



ഇന്ത്യയുടെ വിദേശ ടെസ്​റ്റ്​ പരമ്പര വിജയങ്ങൾ
1967-68 Vs ന്യൂ​സി​ല​ൻ​ഡ്​ 3-1
1970-71 Vs വെ​സ്​​റ്റി​ൻ​ഡീ​സ്​ 1-0
1971 Vs ഇം​ഗ്ല​ണ്ട്​ 1-0
1986 Vs ഇം​ഗ്ല​ണ്ട്​ 2-0
1993 Vs ശ്രീ​ല​ങ്ക 1-0
2000-01 Vs ബം​ഗ്ലാ​ദേ​ശ്​ 1-0
2004-05 Vs ബം​ഗ്ലാ​ദേ​ശ്​ 2-0
2006 Vs വെ​സ്​​റ്റി​ൻ​ഡീ​സ്​ 1-0
2007 Vs ബം​ഗ്ലാ​ദേ​ശ്​ 1-0
2007 Vs ഇം​ഗ്ല​ണ്ട്​ 1-0
2008-09 Vs ന്യൂ​സി​ല​ൻ​ഡ്​ 1-0
2009-10 Vs ബം​ഗ്ലാ​ദേ​ശ്​ 2-0
2011 Vs വെ​സ്​​റ്റി​ൻ​ഡീ​സ്​ 1-0
2015 Vs ശ്രീ​ല​ങ്ക 2-1
2016 Vs വെ​സ്​​റ്റി​ൻ​ഡീ​സ്​ 2-0
2017 Vs ശ്രീ​ല​ങ്ക 3-0
2018-19 Vs ആ​സ്​​ട്രേ​ലി​യ 2-1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiaindia in australia4TH TEST
News Summary - India vs Australia, 4th Test-sports news
Next Story