Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്ലിയുടെ സെഞ്ച്വറി...

കോഹ്ലിയുടെ സെഞ്ച്വറി പാഴായി; ആസ്ട്രേലിയക്ക് 32 റൺസ് ജയം

text_fields
bookmark_border
കോഹ്ലിയുടെ സെഞ്ച്വറി പാഴായി; ആസ്ട്രേലിയക്ക് 32 റൺസ് ജയം
cancel

റാ​ഞ്ചി: 41ാം സെ​ഞ്ച്വ​റി​യു​മാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ൻ ഒ​രി​ക്ക​ൽ​ക്കൂ​ടി ഹീ​റോ ആ​യെ​ങ്കി​ലും ക​ളി ജ​യി​ക്ക ാ​നാ​വാ​തെ ഇ​ന്ത്യ. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ കോ​ഹ്​​ലി​യു​ടെ (123) ക്ലാ​സ്​ ഇ​ന ്നി​ങ്​​സി​ന്​ കൂ​ട്ടു​ന​ൽ​കാ​ൻ ആ​രു​മി​ല്ലാ​താ​യ​തോ​ടെ ഒാ​സീ​സി​​​െൻറ കൂ​റ്റ​ൻ സ്​​കോ​റി​ന്​ വി​ളി​പ് പാ​ട​ക​ലെ ഇ​ന്ത്യ വീ​ണു. 32 റ​ൺ​സി​​​െൻറ തോ​ൽ​വി. അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ (2-1) ഇ​തോ​ടെ പേ ാ​രാ​ട്ടം മു​റു​കി. സ്കോ​ർ: ആ​സ്​​ട്രേ​ലി​യ 313/5 (50 ഒാ​വ​ർ), ഇ​ന്ത്യ- 281/10 (48.2 ഒാ​വ​ർ).

ധോ​ണി​യു​ടെ ത​ട്ട​ക​മാ​യ റാ​ഞ്ചി​യി​ൽ വി​രാ​ട ്​ കോ​ഹ്​​ലി​യു​ടെ ദി​ന​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സെ​ഞ്ച്വ​റി​യു​മാ​യി നാ​യ​ ക​ൻ പ​ട​ന​യി​ച്ചെ​ങ്കി​ലും പി​ന്തു​ണ​യി​ല്ലാ​തെ​പോ​യി. 27 റ​ൺ​സി​നി​ടെ മൂ​ന്നു​ വി​ക്ക​റ്റ്​ വീ​ണ്​ വ​മ്പ​ ൻ ത​ക​ർ​ച്ച​യി​ലി​രി​ക്കെ​യാ​ണ്​ കോ​ഹ്​​ലി ഇ​ന്ത്യ​യെ പി​ടി​ച്ചു​യ​ർ​ത്തു​ന്ന​ത്. ഇ​തു​വ​രെ ഫോ​മി​​ലേ​ക്കെ​ത്താ​നാ​വാ​ത്ത ശി​ഖ​ർ ധാ​വാ​നും (1) രോ​ഹി​ത്​ ശ​ർ​മ​യും (14) നാ​ലും അ​ഞ്ചും ​ഒാ​വ​റു​ക​ളി​ൽ പു​റ​ത്താ​യി.

ക്രീ​സി​ലെ​ത്തി​യ പാ​ടെ അ​മ്പാ​ട്ടി റാ​യു​ഡു​വും (2) മ​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ കൂ​റ്റ​ൻ തോ​ൽ​വി മു​ന്നി​ൽ ക​ണ്ട​ത്. എ​ന്നാ​ൽ, എം.​എ​സ്.​ ധോ​ണി (26), കേ​ദാ​ർ ജാ​ദ​വ് (26), വി​ജ​യ്​ ശ​ങ്ക​ർ എ​ന്നി​വ​രെ കൂ​ട്ടു​പി​ടി​ച്ച്​ കോ​ഹ്​​ലി 41ാം സെ​ഞ്ച്വ​റി കു​റി​ച്ച​തോ​ടെ ക്യാ​മ്പ്​ വീ​ണ്ടും പ്ര​തീ​ക്ഷ​യി​ലാ​യി. 85 പ​ന്തി​ൽ നി​ന്നാ​ണ്​ കോ​ഹ്​​ലി സെ​ഞ്ച്വ​റി നേ​ടു​ന്ന​ത്. മ​റു​ത​ല​ക്ക​ൽ വി​ജ​യ്​ ശ​ങ്ക​റും പി​ടി​ച്ചു​നി​ന്ന​തോ​ടെ ഒ​രി​ക്ക​ൽ​ക്കൂ​ടി മ​ധ്യ​നി​ര ര​ക്ഷ​ക്കെ​ത്തു​മെ​ന്നു​ തോ​ന്നി​ച്ചെ​ങ്കി​ലും കോ​ഹ്​​ലി​യെ(123) ആ​ഡം സാം​പ പു​റ​ത്താ​ക്കി​യ​തോ​ടെ ക​ളി​മാ​റി. ര​വീ​ന്ദ്ര ജ​ദേ​ജ (24), കു​ൽ​ദീ​പ്​ യാ​ദ​വ് (10), മു​ഹ​മ്മ​ദ്​ ഷ​മി (8) എ​ന്നി​വ​ർ അ​വ​സാ​നം അ​ടി​ച്ചു​നോ​ക്കി​യെ​ങ്കി​ലും 281 റ​ൺ​സി​ന്​ പു​റ​ത്താ​യി. പാ​റ്റ്​ ക​മ്മി​ൻ​സ്, ജെ ​റി​ച്ചാ​ർ​ഡ്​​സ​ൺ, ആ​ഡം സാം​പ എ​ന്നി​വ​ർ മൂ​ന്നു​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി.

ഗ്ലെൻ മാക്സ്വെല്ലിൻെറ ബാറ്റിങ്

ഖാ​ജ-​ഫി​ഞ്ച്​ ഷോ
​ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ങ്​ ജോ​ടി​ക​ളാ​ണ്​ കൂ​റ്റ​ൻ സ്​​കോ​റി​​​െൻറ നെ​ടു​ന്തൂ​ണാ​യ​ത്. സെ​ഞ്ച്വ​റി​യു​മാ​യി ഉ​സ്​​മാ​ൻ ഖാ​ജ​യും (104) ക്യാ​പ്​​റ്റ​ൻ ​ആ​രോ​ൺ ഫി​ഞ്ചും (93) ആ​ദ്യ വി​ക്ക​റ്റി​ൽ 193 റ​ൺ​സി​​​െൻറ കൂ​ട്ടു​കെ​ട്ട്​ പ​ടു​ത്തു​യ​ർ​ത്തി. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ത​ല​ങ്ങും വി​ല​ങ്ങും പ​ന്തെ​റി​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും ര​ണ്ടു​പേ​രെ​യും മ​റ്റു മ​ത്സ​ര​ങ്ങ​ളി​ലേ​തു​പോ​ലെ ​െപ​െ​ട്ട​ന്ന്​ പു​റ​ത്താ​ക്കാ​നാ​യി​ല്ല. ബും​റ​യെ​യും ഷ​മി​യെ​യും ആ​ദ്യ ഒാ​വ​റു​ക​ളി​ൽ ക​രു​തി​ക്ക​ളി​ച്ച ഇ​രു​വ​രും സ്​​പി​ന്ന​ർ​മാ​രെ​ത്തി​യ​തോ​ടെ ഗി​യ​ർ മാ​റ്റി. കൂ​ട്ടു​കെ​ട്ട്​ ഡ​ബ്​​ൾ സെ​ഞ്ച്വ​റി ക​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ ഫി​ഞ്ച് ​പു​റ​ത്താ​വു​ന്ന​ത്.

സെ​ഞ്ച്വ​റി​യി​ൽ ക​ണ്ണു​ന​ട്ടി​രു​ന്ന ഫി​ഞ്ചി​നെ (93) കു​ൽ​ദീ​പ്​ യാ​ദ​വ്​ എ​ൽ.​ബി​യി​ൽ കു​രു​ക്കി​ പു​റ​ത്താ​ക്കി. ക്രീ​സി​ലെ​ത്തി​യ ​െഗ്ല​ൻ മാ​ക്​​സ്​​വെ​ൽ ത​ക​ർ​പ്പ​ന​ടി​യു​മാ​യി സ്​​കോ​റി​ങ്ങി​ന്​ വേ​ഗം കൂ​ട്ടി. മാ​ക്​​സ്​​വെ​ല്ലി​​നെ കൂ​ട്ടു​പി​ടി​ച്ച്​ ഖാ​ജ ഏ​ക​ദി​ന​ത്തി​ലെ ക​ന്നി​സെ​ഞ്ച്വ​റി കു​റി​ച്ചു. പി​ന്നാ​ലെ ഖാ​ജ​യെ (104) ഷ​മി പു​റ​ത്താ​ക്കി. മാ​ക്​​സ്​​വെ​ൽ 31 പ​ന്തി​ൽ 47 റ​ൺ​സെ​ടു​ത്തു. ​പി​ന്നാ​ലെ ഷോ​ൺ മാ​ർ​ഷും (7) പീ​റ്റ​ർ ഹാ​ൻ​സ്​​കോ​മ്പും (0) പെ​െ​ട്ട​ന്ന്​ മ​ട​ങ്ങി. മാ​ർ​ക​സ്​ സ്​​റ്റോ​ണി​സും (31) അ​ല​ക്​​സ്​ കാ​രി​യും (21) അ​വ​സാ​ന​ത്തി​ൽ ആ​ഞ്ഞു​വീ​ശി​യ​തോ​ടെ​യാ​ണ്​ സ്​​കോ​ർ 313ലേ​ക്ക്​ എ​ത്തി​യ​ത്. 64 റ​ൺ​സ്​ വി​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും കു​ൽ​ദീ​പ്​ മൂ​ന്നു​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.


താരമായി കോഹ്ലി
ക്യാ​പ്​​റ്റ​​​െൻറ കു​പ്പാ​യ​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 4000 റ​ൺ​സ്​ (63 ഇ​ന്നി​ങ്​​സ്​) തി​ക​ക്കു​ന്ന താ​ര​മാ​യി വി​രാ​ട്​ ​കോ​ഹ്​​ലി. എ​ബി ഡി​വി​ല്ലി​യേ​ഴ്​​സി​​​െൻറ (77 ഇ​ന്നി​ങ്​​സ്) റെ​ക്കോ​ഡാ​ണ്​ മ​റി​ക​ട​ന്ന​ത്. ഇ​ന്ത്യ​യു​ടെ നാ​ലാ​മ​ത്തെ ക്യാ​പ്​​റ്റ​നും കോ​ഹ്​​ലി​യാ​ണ്. എം.​എ​സ്.​ ധോ​ണി (6641), അ​സ്​​ഹ​റു​ദ്ദീ​ൻ (5239), സൗ​ര​വ്​ ഗാം​ഗു​ലി (5104) എ​ന്നി​വരാണ്​ മറ്റു ഇന്ത്യക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-australiamalayalam newssports newsThird one day match
News Summary - India vs Australia 3rd ODI-Sports news
Next Story