Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവസാന പന്തിൽ ഒാസീസ്​...

അവസാന പന്തിൽ ഒാസീസ്​ വിജയം

text_fields
bookmark_border
അവസാന പന്തിൽ ഒാസീസ്​ വിജയം
cancel
camera_alt??? ????????? ????? ???????? ????????? ??????? ??????????????? ??????????? ?? ???????

വി​ശാ​ഖ​പ​ട്ട​ണം: ​അവസാന പന്ത്​ വരെ ആവേശം മുറ്റി നിന്ന ട്വൻറി20 പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യക്കെതിരെ ആസ്​ട്ര േലിയക്ക്​ മൂന്ന്​ വിക്കറ്റ്​ ജയം. ഉമേഷ്​ യാദവ്​ എറിഞ്ഞ അവസാന ഒാവറിൽ ജയിക്കാൻ 14 റൺസ്​ വേണമെന്നിരിക്കെ ഇന്ത്യ വി ജയം മണത്തെങ്കിലും മൂന്ന്​ പന്തിൽ പുറത്താകാതെ ഏഴ്​ റൺസ്​ വീതമെടുത്ത ബൗളർമാരായ​ ജെയ്​ റിച്ചാർഡ്​സണും പാറ്റ്​ ക മ്മിൻൺസും ചേർന്ന്​ ഒാസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

രണ്ട്​ പന്തിൽ ആറ്​ റൺസ്​ വേണ്ടിയിരിക്കെ ബൗണ്ടറിയും ഡബിളും നേടിയായിരുന്നു വിജയം. തൊട്ടുമുമ്പത്തെ ഒാവറിൽ രണ്ട്​ റൺസ്​ മാത്രം വഴങ്ങി രണ്ട്​ വിക്കറ്റെടുത്ത ജസ്​പ്രീത്​ ബുംറയുടെ പ്രകടനം ഉമേഷി​​​െൻറ ധാരാളത്തിത്തൽ വൃഥാവിലായി.

126 റൺസെന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക്​ ഗ്ലെൻ മാക്​സ്​വെല്ലി​​​െൻറ (56) അർധ ശതകത്തി​​​െൻറ കരുത്തിൽ കുതിക്കുകയായിരുന്ന ഒാസീസിന്​ പൊടുന്നനെയുണ്ടായ തകർച്ചയാണ്​ കാര്യങ്ങൾ ദുഷ്​കരമാക്കിയത്​.

നേരത്തേ, ടോ​സ്​ ന​ഷ്​​ട​പ്പെ​ട്ട്​ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ നി​ര​യി​ൽ ശി​ഖ​ർ ധ​വാ​നു പ​ക​രം ലോ​കേ​ഷ്​ രാ​ഹു​ൽ (36 പന്തിൽ 50) മാത്രമാണ്​ ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്​. ക്യാപ്​റ്റൻ വി​രാ​ട്​ കോ​ഹ്​​ലി​ (24), എം.എസ്​. ധോ​ണി (29 നോട്ടൗട്ട്​) എന്നിവരും ചെറുത്തുനിന്നപ്പോൾ രോ​ഹി​ത്​ ശ​ർ​മ​ (5), ഋ​ഷ​ഭ്​ പ​ന്ത്​ (3), ദി​നേ​ഷ്​ കാ​ർ​ത്തി​ക്​ (3), ക്രു​ണാ​ൽ പാ​ണ്ഡ്യ (1) എന്നിവരൊന്നും തിളങ്ങിയില്ല. 26 റൺസിന്​ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ ഒാസീസ്​ പേസർ നഥാൻ കോർട്ടർ നേയ്​ലാണ്​ മാൻ ഒാഫ്​ ദ മാച്ച്​. രണ്ടാം ട്വൻറി20 ബുധനാഴ്​ച ബംഗളൂരുവിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiaTwenty 20 at Vishakhapattanam
News Summary - India Vs Australia 1st Twenty 20 at Vishakhapattanam
Next Story