കരുൺനായർ നയിച്ചു; ഇന്ത്യ ‘എ’ക്ക് എട്ടുവിക്കറ്റ് ജയം പരമ്പര സമനിലയിൽ
text_fields
ജൊഹാനസ്ബർഗ്: ‘എ’ ടീമുകളുടെ ചുതിർദിന ക്രിക്കറ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആറുവിക്കറ്റ് ജയം. ക്യാപ്റ്റൻ കരുൺ നായരുടെ (90) ഇന്നിങ്സ് മികവിലാണ് ഇന്ത്യ വിജയം എത്തിപ്പിടിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. സ്കോർ- ദക്ഷിണാഫ്രിക്ക ‘എ’: 322,177 ഇന്ത്യ ‘എ’: 276, 226/4.
224 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഇന്ത്യൻ യുവനിര, അനായാസം ലക്ഷ്യം കണ്ടു. സുദീപ് ചാറ്റർജിയുടെയും (18) ശ്രേയസ് അയ്യരുടെയും (15) വിക്കറ്റ് െപെട്ടന്ന് നഷ്ടമായെങ്കിലും ഒാപണർ രവികുമാർ സമാറത്തും (55), ക്യാപ്റ്റൻ കരുൺ നായരും (90) ചേർന്ന് വിജയതീരത്തെത്തിക്കുകയായിരുന്നു.
ഇരുവരുടെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും അഖിൽ ഭവൻ (32) ഹനുമ വിഹാരി (4) എന്നിവർ വിജയലക്ഷ്യം മറികടന്നു. രവികുമാർ സമാരത്താണ് മാൻ ഒാഫ് ദി മാച്ച്. ദക്ഷിണാഫ്രിക്കൻ താരം സ്റ്റീഫൻ കുക്കിനെ മാൻ ഒാഫ് ദി സീരീസായി തെരഞ്ഞെടുത്തു.
