സതാംപ്ടൺ: ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറുന്ന റോസ് ബൗൾ സ്റ്റേഡിത്തിൽ മത്സരം അത്യന്തം ആവേശത്തിലേക്ക്. വൻ തകർച്ചയിൽനിന്ന് കരകയറിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 233 റൺസ് ലീഡായി. മൂന്നാം ദിനം അവസാനിച്ചപ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എന്ന നിലയിലാണ്. ആദിൽ റാഷിദ്(11) അവസാനം പുറത്തായതോടെ, സാം കറാനാണ്(37) ക്രീസിലുള്ളത്. സ്കോർ: ഇംഗ്ലണ്ട്- 246/10, 260/8 , ഇന്ത്യ-273/10.
രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ പേസർമാർ താളം കണ്ടെത്തിയെങ്കിലും ജോ റൂട്ട്(48), ബെൻ സ്റ്റോക്സ്(30), ജോസ് ബട്ട്ലർ(69) എന്നിവരുടെ ചെറുത്തുനിൽപിൽ ഇംഗ്ലണ്ട് നടുനിവർത്തുകയായിരുന്നു. ആറു റൺസുമായി മൂന്നാംദിനം തുടർന്ന ആതിഥേയർക്ക് സ്കോർബോർഡിൽ 24 റൺസ് എത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. പരമ്പരയിൽ ഇതുവരെ ഫോമിലേക്കെത്താത്ത അലസ്റ്റയർ കുക്കിനെ (12) ബുംറ പുറത്താക്കി.
രണ്ടാമനായി ഒാൾ റൗണ്ടർ മുഇൗൻ അലിയാണ് ക്രീസിലെത്തിയത്. അലിക്ക് സ്ഥാനക്കയറ്റം നൽകി ക്യാപ്റ്റൻ േജാറൂട്ട് നടത്തിയ പരീക്ഷണം പക്ഷേ, ഫലം കണ്ടില്ല. ഇശാന്ത് ശർമയുടെ പന്തിൽ അലി (9)പുറത്തായി. ക്രീസിലെത്തിയ റൂട്ടും ഒാപണർ ജെന്നിങ്സനും മൂന്നാം വിക്കറ്റിൽ നടത്തിയ 59 റൺസിെൻറ കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് പതുക്കെ നിവർന്നു. ഇൗ സഖ്യം മുഹമ്മദ് ഷമിയാണ് പൊളിക്കുന്നത്. ജെന്നിങ്സനെ(36) എൽ.ബിയിൽ കുരുക്കി മടക്കി.
അടുത്ത പന്തിൽ ജോണി ബെയർസ്റ്റോയെ(0) അക്കൗണ്ട് തുറക്കാൻ അനുവദിക്കാതെ ഷമി തന്നെ മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങി. അൽപമൊന്ന് നിലയുറപ്പിച്ച ജോ റൂട്ട്(48) റണ്ണൗട്ടിലാണ് പുറത്താക്കുന്നത്. അനാവശ്യ റണ്ണിനായി ബെൻസ്റ്റോക്സിനൊപ്പം ഒാടിയ ക്യാപ്റ്റനെ ഷമി എറിഞ്ഞുവീഴ്ത്തുകയായിരുന്നു. സ്റ്റോക്സും(30) ബട്ട്ലറും(69) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനവും പിന്നീട്, സാം കറാെൻറ ബാറ്റിങ്ങും ഒരുമിച്ചതോടെ മത്സരത്തിൽ ഇംഗ്ലണ്ടിന് മുൻതൂക്കമായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2018 11:35 PM GMT Updated On
date_range 2018-09-02T14:25:48+05:30ടെസ്റ്റ് ആവേശത്തിലേക്ക്; ഇംഗ്ലണ്ടിന് 233 റൺസ് ലീഡ്
text_fieldsNext Story