Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിന്​ 40 റൺസ്​...

ന്യൂസിലൻഡിന്​ 40 റൺസ്​ ജയം; തിരുവനന്തപുരത്ത്​ ‘ഫൈനൽ’

text_fields
bookmark_border
ന്യൂസിലൻഡിന്​ 40 റൺസ്​ ജയം; തിരുവനന്തപുരത്ത്​ ‘ഫൈനൽ’
cancel

രാ​ജ്​​കോ​ട്ട്​: ഡൽഹി ഫിറോസ്ഷാ കോട്​ലയിലെ ഇന്ത്യൻ വെടിക്കെട്ടിന്​ രാജ്​കോട്ടിൽ മറുപടി നൽകി കിവീസി​​െൻറ തിരിച്ചുവരവ്​. ട്വൻറി20 പരമ്പരയിലെ രണ്ടാം അങ്കത്തിൽ ബാറ്റിലും ബൗളിലും തിളങ്ങിയ ന്യൂസിലൻഡ്​ 40 റൺസിന്​ ജയം സ്വന്തമാക്കി. ഇതോടെ, ​ഏഴിന്​ തിരുവനന്തപുരം സ്​പോർട്ട്​​ ഹബിൽ നടക്കുന്ന മൂന്നാം മത്സരം ഇരു ടീമിനും ‘ഫൈനൽ’ മത്സരമായി മാറി. ടോസ്​ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്​ ഒാപണർ കോളിൻ മൺറോയുടെ വെടിക്കെട്ട്​ ഇന്നിങ്​സ്​ മികവിൽ (54 പന്തിൽ 109) രണ്ടു​ വിക്കറ്റ്​ നഷ്​ടത്തിൽ 196 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി ഏഴിന്​ 156 റൺസ്​ എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യൻ ഒാപണർമാർ നിരാ​ശപ്പെടുത്തിയപ്പോൾ വിരാട്​ കോഹ്​ലിയും (65) എം.എസ്.​ ധോണിയും (49) നടത്തിയ ചെറുത്തുനിൽപുകൾക്ക്​ കൂറ്റൻ ടോട്ടലിനെ മറികടക്കാനുള്ള കരുത്തില്ലാതെ പോയി.  കോഹ്​ലിയും ധോണിയും ചേർന്ന്​ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും രോഹിത്​ ശർമ (5), ശിഖർ ധവാൻ (1), ഹാർദിക്​ പാണ്ഡ്യ (1), അക്​സർ പ​േട്ടൽ (5) എന്നിവർക്ക്​ രണ്ടക്കംപോലും കാണാനാവാത്തതോടെ വിജയം അകലെയായി.

വിരാട് കോഹ്ലിയുടെ ബാറ്റിങ്
 


ഒാ​പ​ണ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ലും കോ​ളി​ൻ മ​ൺ​റോ​യും വെ​ടി​ക്കെ​ട്ട്​ ബാ​റ്റി​ങ്ങോ​ടെ​യാ​ണ്​ ക​ളി​യാ​രം​ഭി​ച്ച​ത്. ഭു​വ​നേ​ശ്വ​ർ കു​മാ​റി​​​​െൻറ ആ​ദ്യ ഒാ​വ​റി​ൽ (5) ക​രു​തി​ക്ക​ളി​ച്ചെ​ങ്കി​ലും ര​ണ്ടാം ഒാ​വ​ർ മു​ത​ൽ കി​വി​ക​ൾ ഗി​യ​ർ മാ​റ്റി. അ​ന്താ​രാ​ഷ്​​ട്ര കി​ക്ക​റ്റി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നെ​ത്തി​​യ ഹൈ​ദ​രാ​ബാ​ദു​കാ​ര​ൻ മു​ഹ​മ്മ​ദ്​ സി​റാ​ജി​നെ മ​ൺ​റോ വ​ര​വേ​റ്റ​ത്​ ബൗ​ണ്ട​റി​യോ​ടെ​യാ​യി​രു​ന്നു. സി​റാ​ജ്​ വ​ഴ​ങ്ങി​യ​ത്​ പ​ത്തു റ​ൺ​സ്. പി​ന്നീ​ട​ങ്ങോ​ട്ട്​ ബാ​റ്റി​ങ്​ പൂ​രം. ഗു​പ്​​റ്റി​ലും മ​​ൺ​റോ​യും ബൗ​ള​ർ​മാ​രെ തു​രു​തു​രാ അ​ടി​ച്ചു. സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഇ​രു​വ​രും നി​ല​യു​റ​പ്പി​ക്ക​വെ ഗു​പ്​​റ്റി​ലി​നെ (45) പു​റ​ത്താ​ക്കി യു​സ്​​വേ​ന്ദ്ര ച​ഹ​ൽ ഇ​ന്ത്യ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കി. കൂ​റ്റ​ന​ടി​ക്കു​ള്ള ശ്ര​മം ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. 

മാർട്ടിൻ ഗുപ്റ്റിലിൻെറ ബാറ്റിങ്
 

പിന്നാലെയെത്തിയ ക്യാപ്​റ്റൻ കെയ്​ൻ വില്യംസണിനെ (12) പുറത്താക്കി മുഹമ്മദ്​ സിറാജ്​ ആദ്യ അന്താരാഷ്​ട്ര വിക്കറ്റ്​ നേടിയതോടെ കിവികൾക്ക്​ വേഗം കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, മൺറോയുടെ ബാറ്റി​​​​​െൻറ ചൂട്​ അവസാനിച്ചില്ല. ബൗളർമാരെ സിക്​സിനും ഫോറിനും പറത്തി മൺറോ സെഞ്ച്വറി കുറിച്ചു. ഭുവനേശ്വർ കുമാറി​​​​​െൻറ 19ാം ഒാവറിലാണ്​ താരം സെഞ്ച്വറി കുറിച്ചത്​. ഏഴു​ സിക്​സും ഏഴു ഫോറുമടങ്ങിയതാണ്​ മൺറോയുടെ വെടി​ക്കെട്ട്​. ട്വൻറി20യിൽ താരത്തി​​​​​െൻറ രണ്ടാം സെഞ്ച്വറി. സ്​കോർ 200 കടക്കുമെന്ന്​ തോന്നിച്ചെങ്കിലും അവസാന ഒാവർ ബുംറ യോർക്കറിലൂടെ പിടിച്ചതോടെ കിവികളുടെ ​ബാറ്റിങ്​ 196 റൺസിന് അവസാനിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsindia newzealand t20
News Summary - India v New Zealand, 2nd T20I, Rajkot,- Sports news
Next Story