ഇന്ത്യക്ക് രണ്ടാം തോൽവി; 25 പന്തിൽ അർധ സെഞ്ച്വറിയടിച്ച് സ്മൃതി മന്ദാന
text_fieldsമുംബൈ: ത്രിരാഷ്ട്ര വനിത ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ഇന്ത്യയുടെ 199 റൺസ് വിജയലക്ഷ്യത്തിനു മുന്നിൽ, സെഞ്ച്വറിയുമായി ഡാനിലെ വിയറ്റ് (64 പന്തിൽ 124) വെടിക്കെട്ട് തീർത്തപ്പോൾ ഇംഗ്ലണ്ട് ഏഴുവിക്കറ്റിന് കളി ജയിച്ചു. സ്കോർ: ഇന്ത്യ 198/4 (20 ഒാവർ). ഇംഗ്ലണ്ട് 199/3 (18.4).
ഒാപണർമാരായ സ്മൃതി മന്ദാനയും (76) മിതാലി രാജും (53) 129 റൺസിെൻറ കൂട്ടുകെട്ടുമായി ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്നു. 25 പന്തിൽ അർധ സെഞ്ച്വറി തീർത്ത സ്മൃതി മന്ദാന ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി.

എന്നാൽ, 199 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ട് വിയറ്റിെൻറ ഉഗ്രൻ ബാറ്റിങ്ങിൽ (64 പന്തിൽ 124) 18.4 ഒാവറിൽ മറികടന്നു. ഇംഗ്ലണ്ടിെൻറ രണ്ടാം ജയമാണിത്. ആസ്ട്രേലിയക്കെതിരെ തിങ്കളാഴ്ചയാണ് ഇന്ത്യയുടെ മൂന്നാം മത്സരം.
