Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅശ്വിൻ രക്ഷകനായി;...

അശ്വിൻ രക്ഷകനായി; ഇന്ത്യക്ക് അവിശ്വസനീയ ജയം

text_fields
bookmark_border
അശ്വിൻ രക്ഷകനായി; ഇന്ത്യക്ക് അവിശ്വസനീയ ജയം
cancel
camera_alt??????? ???? ?????? ????? ???????? ?????????????

ബം​ഗ​ളൂ​രു: പു​ണെ​യി​ൽ കി​ട്ടി​യ​തി​ന്​ ബം​ഗ​ളൂ​രു​വി​ൽ  അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ചു​ന​ൽ​കി ഇ​ന്ത്യ​യു​ടെ  വി​ജ​യാ​ഘോ​ഷം. ആ​വേ​ശ​ക​ര​മാ​യ ര​ണ്ടാം ടെ​സ്​​റ്റ്​  ഒ​ന്ന​ര ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ 75 റ​ൺ​സി​ന്​ ജ​യി​ച്ച  ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ 1^1ന്​ ​ഒ​പ്പ​മെ​ത്തി. മൂ​ന്നാം ദി​നം  ക​ണ്ട​തൊ​ന്നു​മാ​യി​രു​ന്നി​ല്ല ചൊ​വ്വാ​ഴ്​​ച ചി​​ന്ന​സ്വാ​മി​യി​ലെ ചി​ത്ര​ങ്ങ​ൾ. ലോ​കേ​ഷ്​ രാ​ഹു​ലും  അ​ജി​ൻ​ക്യ ര​ഹാ​നെ​യും ചേ​േ​ത​ശ്വ​ർ പു​ജാ​ര​യും  ന​ട​ത്തി​യ ധീ​രോ​ദാ​ത്ത​മാ​യ ചെ​റു​ത്തു​നി​ൽ​പി​െൻറ  മൂ​ഡി​ൽ ക​ളി തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ്​ വീ​ഴ്​​ച​യാ​യി​രു​ന്നു ആ​ദ്യം ക​ണ്ട​ത്​. 213ന്​ ​നാ​ല്​ എ​ന്ന  നി​ല​യി​ൽ ക​ളി തു​ട​ങ്ങി​യ ആ​തി​ഥേ​യ​ർ​ക്ക്​  ര​ഹാ​നെ​യും പു​ജാ​ര​​യും ചേ​ർ​ന്ന്​ പ​ണി​തു​യ​ർ​ത്തി​യ  പ്ര​തി​രോ​ധ​ക്കോ​ട്ട ത​ക​രാ​ൻ ഏ​റെ സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. രാ​വി​ലെ​ത​ന്നെ അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി​യ  ര​ഹാ​നെ​യാ​ണ്​ ആ​ദ്യം മ​ട​ങ്ങി​യ​ത്​. 

മാത്യു വെയ്ഡിനെ ക്യാചിലൂടെ പുറത്താക്കുന്ന വൃദ്ധിമാൻ സാഹ
 

അ​ഞ്ചാം വി​ക്ക​റ്റ്​ കൂ​ട്ടി​ൽ 118 റ​ൺ​സ്​ പി​റ​ന്നി​രു​ന്നു. ര​ണ്ടാം  ന്യൂ​ബാ​ളെ​ടു​ത്ത്​ ഒാ​സീ​സ്​ ആ​ക്ര​മ​ണ​മാ​രം​ഭി​ച്ച​തോ​ടെ പ​വി​ലി​യ​നി​ലേ​ക്ക്​  ജൈ​ത്ര​യാ​​ത്ര​യാ​യി. ര​ഹാ​നെ (52) സ്​​റ്റാ​ർ​കി​െൻറ  പ​ന്തി​ൽ വി​ക്ക​റ്റി​ന്​ മു​ന്നി​ൽ കു​രു​ങ്ങി​യ​പ്പോ​ൾ  വി​ജ​യ​ക​ര​മാ​യ റി​വ്യൂ​വി​ലൂ​ടെ ഇ​ന്ത്യ​ൻ  പ്ര​തി​രോ​ധ​ക്കോ​ട്ട പി​ള​ർ​ത്തി. ക​രു​ൺ നാ​യ​ർ (0),  പു​ജാ​ര (92), അ​ശ്വി​ൻ (4), ഉ​മേ​ഷ്​ യാ​ദ​വ്​ (1), ഇ​ശാ​ന്ത്​  ശ​ർ​മ (6) എ​ന്നി​വ​ർ നൂ​ൽ​പൊ​ട്ടി​യ  മു​ത്തു​മാ​ല​പോ​ലെ ഉൗ​ർ​ന്നു​പോ​യി. അ​ഞ്ചി​ന്​ 238ൽ ​നി​ന്ന്​ പ​ത്തി​ന്​ 274ൽ ​ത​ക​ർ​ന്നു. ഇ​തി​നി​ടെ  വൃ​ദ്ധി​മാ​ൻ സാ​ഹ (20) ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പും  ശ്ര​ദ്ധേ​യ​മാ​യി. ഹേ​സ​ൽ​വു​ഡ്​ ആ​റു​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​പ്പോ​ൾ, മി​ച്ച​ൽ സ്​​റ്റാ​ർ​കും സ്​​റ്റീ​വ്​ ഒ​കീ​െ​ഫ​യും  ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. 

ആസ്ട്രേലിയൻ നായകകൻ സ്റ്റീവൻ സ്മിത്ത് പുറത്തായപ്പോൾ ആഹ്ലാദ പ്രകടനം നടത്തുന്ന ഇന്ത്യൻ താരങ്ങൾ
 

ഇ​ന്ത്യ​ൻ ഇ​ന്നി​ങ്​​സ്​ അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ  ഉ​ച്ച ഇ​ട​വേ​ള​യും ക​ഴി​ഞ്ഞാ​ണ്​ ഒാ​സീ​സ്​  ക​ള​ത്തി​ലെ​ത്തി​യ​ത്​. 188 റ​ൺ​സി​െൻറ ലീ​ഡി​നെ  പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ​​വി​ണ്ടു​കീ​റി​യ  പി​ച്ചി​ൽ കോ​ഹ്​​ലി​യു​ടെ​യും സം​ഘ​ത്തി​െൻറ​യും  വെ​ല്ലു​വി​ളി. പേ​സ​ർ​മാ​രാ​യ ഇ​ശാ​ന്തി​െൻറ​യും  ഉ​മേ​ഷി​െൻറ​യും പ​ന്തു​ക​ൾ മു​ട്ടി​നു താ​ഴേ​ക്ക്​ സ്വി​ങ്​​  ചെ​യ്​​ത്​ പ​തി​ച്ച​പ്പോ​ൾ അ​ശ്വി​നും ജ​ദേ​ജ​യും  ​ഒാ​സീ​സ്​ ബാ​റ്റ്​​മാ​ന്മാ​രെ വ​ട്ടം​ക​റ​ക്കി.  ആ​ദ്യ മൂ​ന്ന്​ വി​ക്ക​റ്റു​ക​ൾ വീ​ഴാ​നേ  സ​മ​യ​മെ​ടു​ത്തു​ള്ളൂ. മാ​റ്റ്​ റെ​ൻ​ഷോ​യെ അ​ഞ്ചാം ഒാ​വ​റി​ൽ ​ഇ​ശാ​ന്ത്​ പു​റ​ത്താ​ക്കി ന​ൽ​കി​യ തു​ട​ക്കം  അ​ശ്വി​നും ജ​ജേ​ദ​യും ഏ​റ്റെ​ടു​ത്തു. സ്​​റ്റീ​വ്​ സ്​​മി​ത്ത്​  പി​ടി​ച്ചു​നി​ന്ന്​ ക​ളി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും (28)  വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ക്കി ഉ​മേ​ഷ്​ യാ​ദ​വ്​ മ​ട​ക്കി.  ഹാ​ൻ​ഡ്​​സ്​​കോ​മ്പാ​യി​രു​ന്നു (24) ര​ണ്ടാ​മ​ത്തെ മി​ക​ച്ച  ടോ​ട്ട​ലി​ന്​ ഉ​ട​മ. ഒ​ടു​വി​ൽ ഒാ​സീ​സ്​ 112ന്​ ​കീ​ഴ​ട​ങ്ങി.  ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലും അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി​യ  ലോ​കേ​ഷ്​ രാ​ഹു​ലാ​ണ്​ ക​ളി​യി​ലെ കേ​മ​ൻ.

ചേതേശ്വർ പൂജാരയുടെ വിക്കറ്റിനായി അപ്പീൽ ചെയ്യുന്ന ഓസീസ് താരങ്ങൾ
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsIndia v Australia2nd Test
News Summary - India v Australia, 2nd Test, Bengaluru
Next Story