മലയാളി താരം രോഹന്‍ അരങ്ങേറി; സന്നാഹത്തില്‍ ഇന്ത്യക്ക് ജയം
text_fieldsമുംബൈ: മലയാളി താരം രോഹന്‍ എസ്. കുന്നുമ്മലിന് ഇന്ത്യന്‍ ജൂനിയര്‍ ടീം കുപ്പായത്തില്‍ മികച്ച തുടക്കം. ഇംഗ്ളണ്ട് അണ്ടര്‍ 19നെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം മൂന്നു വിക്കറ്റിന് ജയിച്ചപ്പോള്‍ മധ്യനിരയിലിറങ്ങിയ രോഹന്‍ 41 പന്തില്‍ 40 റണ്‍സെടുത്ത് തിളങ്ങി. ടോസ് നേടിയ ഇന്ത്യ ഇംഗ്ളണ്ടിനെ ബാറ്റിങ്ങിനയച്ചു. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. മാക്സ് ഹോള്‍ഡന്‍ (85) ടോപ് സ്കോററായപ്പോള്‍ മറ്റു രണ്ട് അര്‍ധസെഞ്ച്വറി കൂടി പിറന്നു.
മറുപടി ബാറ്റിങ്ങില്‍ ഓപണര്‍ സുദിപ് കുമാറിനെയും (5) വിക്കറ്റ് കീപ്പര്‍ ഹേത് പട്ടേലിനെയും (21) എളുപ്പം നഷ്ടമായപ്പോള്‍ മഞ്ജോത് കല്‍റയും (43) രോഹനുമായിരുന്നു ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിയത്. അഞ്ചു ബൗണ്ടറികള്‍ പറത്തിയാണ് രോഹന്‍ മികച്ച സ്കോര്‍ കണ്ടത്തെിയത്. ക്യാപ്റ്റന്‍ അനുകുല്‍ റോയ് 62 റണ്‍സെടുത്ത് പുറത്താവാതെനിന്നു. 44.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.
അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം തിങ്കളാഴ്ച നടക്കും.
