Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightച​രി​ത്രം കു​റി​ക്കാ​ൻ ...

ച​രി​ത്രം കു​റി​ക്കാ​ൻ ഇ​ന്ത്യ മൂ​ന്നാം ടെ​സ്​​റ്റി​ന്​​ ഇ​ന്നി​റ​ങ്ങും

text_fields
bookmark_border
ച​രി​ത്രം കു​റി​ക്കാ​ൻ ഇ​ന്ത്യ മൂ​ന്നാം ടെ​സ്​​റ്റി​ന്​​ ഇ​ന്നി​റ​ങ്ങും
cancel

കാ​ൻ​ഡി: ദു​ർ​ബ​ല​പ്പെ​ട്ടു​പോ​യ ശ്രീ​ല​ങ്ക​ക്കെ​തി​രെ റെ​ക്കോ​ഡ്​ മോ​ഹ​വു​മാ​യി വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും പ​ല്ലേ​ക്​​ലെ​യി​ൽ മൂ​ന്നാം ടെ​സ്​​റ്റി​ന്. വി​ദേ​ശ മ​ണ്ണി​ൽ മൂ​ന്ന്​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര ഇ​ന്ത്യ ഇ​തു​വ​രെ പൂ​ർ​ണ​മാ​യി ജ​യി​ച്ചി​ട്ടി​ല്ല. ല​ങ്ക​ക്കെ​തി​രെ 2-0ന്​ ​മു​ന്നി​ട്ടു​നി​ൽ​ക്ക​വെ മൂ​ന്നാം ടെ​സ്​​റ്റും വി​ജ​യി​ച്ചാ​ൽ, ഇൗ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കു​ന്ന ടീ​മി​​െൻറ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യാ​വും. ഗാ​ലെ​യി​ൽ 304 റ​ൺ​സി​നും കൊ​ളം​േ​ബാ​യി​ൽ ഇ​ന്നി​ങ്​​സി​നും 53 റ​ൺ​സി​നും​ ജ​യി​ച്ച കോ​ഹ്​​ലി​ക്കും കൂ​ട്ട​ർ​ക്കും ആ ​റെ​ക്കോ​ഡ്​ വി​ളി​പ്പാ​ട​ക​ലെ മാ​ത്ര​മാ​ണ്. 

ല​ങ്ക​ നി​രാ​ശ​രാ​ണ്​ 
നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്​ ല​ങ്ക​ൻ ക്രി​ക്ക​റ്റ്. തോ​റ്റ്​ തോ​റ്റ്​ ടീം ​ത​ക​രു​േ​മ്പാ​ൾ അ​ർ​ജു​ന ര​ണ​തും​ഗ​യും ജ​യ​വ​ർ​ധ​ന​യും ഉ​ൾ​പ്പെ​ടെ മു​ൻ​താ​ര​ങ്ങ​ൾ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വി​ധം ടീം ​കൂ​പ്പു​കു​ത്തു​േ​മ്പാ​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ മാ​നേ​ജ്​​മ​െൻറും പാ​ടു​പെ​ടു​ന്നു. ഇ​ന്ത്യ​ക്കെ​തി​രെ ആ​ദ്യ ര​ണ്ടു ടെ​സ്​​റ്റും സ്വ​ന്തം നാ​ട്ടി​ൽ കൈ​വി​ട്ടു. ബാ​റ്റി​ലും ബൗ​ളി​ലും പൂ​ർ​ണ പ​രാ​ജ​യം. കൊ​ളം​ബോ ടെ​സ്​​റ്റി​ൽ ദി​മു​ത്ത്​ ക​രു​ണ​​ര​ത്​​നെ​യും കു​ശാ​ൽ മെ​ൻ​ഡി​സും സെ​ഞ്ച്വ​റി​യു​മാ​യി പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ റ​ൺ​മ​ല​ക്കു​മു​മ്പി​ൽ ഇ​ന്നി​ങ്​​സ്​ തോ​ൽ​വി​ വ​ഴ​ങ്ങേ​ണ്ടി​വ​ന്നു. ഇ​ന്ത്യ​ക്ക്​ മു​മ്പ്​ ദു​ർ​ബ​ല​രാ​യ സിം​ബാ​ബ്​​വെ ല​ങ്ക​ൻ​മ​ണ്ണ്​ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ, ആ​തി​ഥേ​യ​രെ നാ​ണം​കെ​ടു​ത്തി​യാ​ണ്​ മ​ട​ങ്ങി​യ​ത്. ഏ​ക​ദി​ന പ​ര​മ്പ​ര ന​ഷ്​​ട​പ്പെ​ടു​ത്തി ല​ങ്ക ​ഏ​​ക ടെ​സ്​​റ്റ്​ ത​ല​നാ​രി​ഴ​ക്കാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ച​യ​സ​മ്പ​ത്ത്​ കു​റ​ഞ്ഞ​തും സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക്​ സ്​​ഥി​ര​ത ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും ല​ങ്ക​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്നു. മ​ഹേ​ല ജ​യ​വ​ർ​ധ​ന​യും ര​ണ​തും​ഗ​യും ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​നെ​തി​രെ വി​മ​ർ​ശ​ന​ശ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. 

അ​വ​സാ​ന ടെ​സ്​​റ്റി​നി​റ​ങ്ങു​േ​മ്പാ​ൾ കൂ​നി​ന്മേ​ൽ കു​രു​വെ​ന്നോ​ണം പ​രി​ക്ക്​ ശ്രീ​ല​ങ്ക​യെ വ​ല​ക്കു​ക​യാ​ണ്. ബൗ​ള​ർ​മാ​രാ​യ നു​വാ​ൻ പ്ര​ദീ​പും, രം​ഗ​ന ഹെ​രാ​ത്തും മൂ​ന്നാം​ടെ​സ്​​റ്റി​ൽ നി​ന്ന്​ പി​ൻ​വാ​ങ്ങി​ക്ക​ഴി​ഞ്ഞു.

പ​രീ​ക്ഷ​ണ​ത്തി​ന്​​ കോ​ഹ്​​ലി
പ​ര​മ്പ​ര ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കെ മൂ​ന്നാം ടെ​സ്​​റ്റി​ൽ കോ​ഹ്​​ലി ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യേ​ക്കാം. ​െഎ.​സി.​സി​യു​ടെ സ​സ്​​​പെ​ൻ​ഷ​ൻ നേ​രി​ട്ട ഒാ​ൾ​റൗ​ണ്ട​ർ ജ​ദേ​ജ​ക്ക്​ പ​ക​രം  കു​ൽ​ദീ​പ്​ യാ​ദ​വി​നും ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​ക്ക്​ പ​ക​രം ഭു​വ​നേ​ശ്വ​ർ കു​മാ​റി​നും അ​വ​സ​രം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. 

ഇ​രു​വ​രും ഇൗ​യി​ടെ ക​ഴി​വു​തെ​ളി​യി​ച്ച ബൗ​ള​ർ​മാ​രാ​ണ്. ബാ​റ്റി​ങ്​ ഒാ​ഡ​റി​ൽ കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​വാ​നി​ട​യി​ല്ല. ഒാ​പ​ണ​ർ​മാ​രും വ​ൻ​മ​തി​ൽ പു​ജാ​ര​യും തി​ള​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ത​​ന്നെ ര​ണ്ടാം ടെ​സ്​​റ്റി​ലേ​തു​പോ​ലെ ഇ​ന്ത്യ​ പ​ല്ലേ​ക്​​ലെ​യി​ലും കൂ​റ്റ​ൻ സ്​​കോ​ർ ക​ണ്ടെ​ത്തു​മെ​ന്നു​റ​പ്പാ​ണ്.

Show Full Article
TAGS:test cricket india sreelanka sports news malayalam news 
News Summary - India for Third Test - Spports News
Next Story