ആൻറിഗ്വ: വെസ്റ്റിൻഡീസ് എ ടീമിനെതിരെ അഞ്ചാം ഏകദിനവും ജയിച്ച് ഇന്ത്യ എ 4-1ന് പരമ്പ ര സ്വന്തമാക്കി. ബൗളർമാരും മുൻനിര ബാറ്റ്സ്മാൻമാരും തിളങ്ങിയപ്പോൾ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആതിഥേയരെ 47.4 ഒാവറിൽ 236 റൺസിന് പുറത്താക്കി.
ഒാപണർ റുതുരാജ് ഗെയ്ക്വാദ് (99), ശുഭ്മാൻ ഗിൽ (69), േശ്രയസ് അയ്യർ (61) എന്നിവരുടെ അർധസെഞ്ച്വറി മികവിൽ 33 ഒാവറിൽ ഇന്ത്യ അനായാസം ലക്ഷ്യം എത്തിപ്പിടിച്ചു. ഒന്നാം വിക്കറ്റിൽ റുതുരാജും ഗില്ലും ചേർന്ന് 110 റൺസ് കൂട്ടുകെട്ടുണ്ടാക്കി. റുഥർഫോഡും (65) സുനിൽ ആംബ്രിസും (61) വിൻഡീസിനായി അർധസെഞ്ച്വറി നേടി.