Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsbookmark_border
കൊൽക്കത്ത: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് കൊൽക്കത്തയിൽ തുടക്കം. രണ്ടു മാസം മുമ്പ് സ്വന്തം നാട്ടുകാർക്കു മുന്നിൽ ഇന്ത്യയോടേറ്റ തോൽവിയുടെ നാണക്കേട് മാറുംമുമ്പാണ് ഇന്ത്യയെ നേരിടാൻ വീണ്ടും ലങ്ക എത്തിയിരിക്കുന്നത്. മത്സരം രാവിലെ 9.30ന് ആരംഭിക്കും. ഒന്നര മാസം നീണ്ടുനിൽക്കുന്ന പരമ്പരയിൽ മൂന്ന് വീതം ടെസ്റ്റും ഏകദിനവും ട്വൻറി20യുമുണ്ട്. ജനുവരിയിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായുള്ള തയാെറടുപ്പായാണ് ഇന്ത്യ പരമ്പരയെ കാണുന്നത്. മഴപ്പേടിയിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ബുധനാഴ്ച പെയ്ത മഴമൂലം ഇരു ടീമുകൾക്കും കാര്യമായ പരിശീലനം നടത്താൻ കഴിഞ്ഞിട്ടില്ല. ലങ്കയുടെ 35 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാനായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
