ധവാൻ, അശ്വിൻ, സാഹ ടീമിൽ; ബുംറക്ക് ഏകദിനത്തിൽ വിശ്രമം

15:00 PM
21/07/2019
kohli-2

മുംബൈ: ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ പല പരീക്ഷണങ്ങൾക്കും സെലക്ടർമാർ മുതിർന്നിട്ടുണ്ട്. ട്വൻറി20, ഏകദിന, ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമുകളെയാണ് എം‌.എസ്‌.കെ പ്രസാദിൻെറ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ പ്രഖ്യാപിച്ചത്.

മൂന്ന് ഫോർമാറ്റിലും വിരാട് കോഹ്‌ലി ടീമിനെ നയിക്കും. ട്വൻറി20യിൽ കോഹ്‌ലിക്ക് വിശ്രമം നൽകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. രോഹിത് ശർമ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. എം‌.എസ് ധോണി സ്വയം പിന്മാറിയതിനെ തുടർന്ന് റിഷഭ് പന്ത് ഏകദിനത്തിൽ വിക്കറ്റ് കീപ്പറാകും. മൂന്ന് സ്‌ക്വാഡുകളിലും റിഷഭ് പന്ത് ഇടം പിടിച്ചിട്ടുണ്ട്. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഏകദിന-ട്വൻറി20 മത്സരങ്ങളിൽ വിശ്രമം അനുവദിച്ചു. ഇന്ത്യ എക്കായി മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റ്സ്മാൻമാരായ മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ എന്നിവർ ടീമിലെത്തി.

പരിക്ക് മൂലം ലോകകപ്പിൽ നിന്നും പുറത്തായ ഒാപണർ ശിഖർ ധവാൻ ഏകദിന ടീമിൽ തിരിച്ചെത്തി. വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ് എന്നിവരും ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് വൃദ്ധിമാൻ സാഹ ടെസ്റ്റ് ടീമിലെത്തുന്നത്. 2018 ജനുവരിയിൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സാഹ അവസാനമായി കളിച്ചത്. തോളിന് പരിക്കേറ്റതിനാൽ പരമ്പരയിൽ നിന്ന് പുറത്താവുകയായിരുന്നു. 

ടെസ്റ്റ് ടീം
വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (ഉപനായകൻ) രോഹിത് ശർമ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മായങ്ക് അഗർവാൾ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.


ഏകദിന ടീം
വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (ഉപനായകൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, കേദാർ ജാദവ്, ഖലീൽ അഹ്മദ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, നവദീപ് സൈനി.

ട്വൻറി20 ടീം
വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (ഉപനായകൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ക്രുണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹാർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹ്മദ്, ദീപക് ചഹാർ, നവദീപ് സൈനി.

Loading...
COMMENTS