Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിന്​ സെഞ്ച്വറി;...

രോഹിതിന്​ സെഞ്ച്വറി; ലോകകപ്പിൽ ഇന്ത്യക്ക്​ ജയത്തോ​െട തുടക്കം

text_fields
bookmark_border
rohit-sharma-23
cancel

സതാംപ്​ടൺ: 2019 ലോകകപ്പിൽ ഇന്ത്യ ജയിച്ച്​ തുടങ്ങി. ദക്ഷിണാഫ്രിക്കക്കെതിരെ ആറ്​ വിക്കറ്റിൻെറ ജയമാണ്​ ഇന്ത്യ കു റിച്ചത്​​.​ രോഹിത്​ ശർമ്മയുടെ സെഞ്ച്വറിയുടെ(122) കരുത്തിലാണ്​ ഇന്ത്യ ജയിച്ച്​ കയറിയത്​. രോഹിത്​ ശർമ്മ ഒരറ്റ്​ ഉറച്ച്​ നിന്നതോടെ ഇന്ത്യ അനായാസ വിജയമാണ്​ നേടിയത്​​. ശിഖർ ധവാൻ(8) കോഹ്​ലി(18), രാഹുൽ (26), ധോണി(34) എന്നിങ്ങനെയാണ്​ മ റ്റ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാരുടെ സ്​കോർ. പാണ്ഡ്യ 15 റൺസെടുത്ത്​ പുറത്താകാതെ നിന്നു.

നിശ്​ചിത 50 ഓവറിൽ ഒമ്പത്​ വിക്കറ്റ്​ നഷ്​ടത്തിലാണ്​ ദക്ഷിണാഫ്രിക്ക 227 റൺസെടുത്തത്​. നാല്​ വിക്കറ്റ്​ വീഴ്​ത്തിയ യുസ്​വേന്ദ്ര ചാഹലാണ്​ ദക്ഷിണാഫ്രിക്കയെ തകർത്തത്​. 42 റൺസെടുത്ത ക്രിസ്​ മോറിസ്​ മാത്രമാണ്​ ദക്ഷിണാ​ഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്​.

കളിയുടെ തുടക്കം മുതൽ തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കിയിരുന്നു. പവർപ്ലേ ഓവറുകളിൽ അംലയേയും ഡികോക്കിനേയും മടക്കി മികച്ച തുടക്കമാണ്​ ബുമ്ര ഇന്ത്യക്ക്​ നൽകിയത്​. 10 ഓവറിൽ 35 റൺസ്​ മാത്രം വിട്ടുകൊടുത്താണ്​ ബുമ്ര രണ്ട്​ വിക്കറ്റെടുത്തത്​. 10 ഓവറിൽ 44 റൺസ്​ വിട്ടുകൊടുത്ത്​ രണ്ട്​ വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും ഇന്ത്യക്കായി നന്നായി പന്തെറിഞ്ഞു.

നേരത്തെ ടോസ്​ നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന വിക്കറ്റിൽ മികച്ച സ്​കോർ നേടുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africamalayalam newssports newsICC World Cup 2019
News Summary - India-south africa world cup match-Sports news
Next Story