രണ്ടാം ടെസ്റ്റിൽ ഇന്ത്യ ‘എ’ക്ക് ജയം; പരമ്പര സമനിലയിൽ
text_fieldsആലൂർ: ആസ്േട്രലിയ ‘എ’ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ‘എ’ക്ക് ആറു വിക്കറ്റ് ജയം. 55 റൺസ് വിജയലക്ഷ്യവുമ ായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ ‘എ’ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ശ്രേയസ് അയ്യർ (3), ശുഭ്മാൻ ഗിൽ (4), കൃഷ്ണപ്പ ഗൗതം (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അങ്കിത് ഭവാനും (28) ശ്രീകാർ ഭാരതും (12) പുറത്താവാതെ നിന്നു. സ്കോർ: ഇന്ത്യ ‘എ’: 505, 55/4. ആസ്േട്രലിയ ‘എ’: 346, 213. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ അനൗദ്യോഗിക ടെസ്റ്റ് പരമ്പര സമനിലയിലായി. നേരേത്ത, ആദ്യ മത്സരത്തിൽ ആസ്േട്രലിയ ‘എ’ 98 റൺസിന് വിജയിച്ചിരുന്നു.
ഇന്ത്യൻ വനിത ടീമിന് ജയം
ഗാലെ: ലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യൻ വനിത ടീമിന് ആദ്യ ഏകദിനത്തിൽ ഒമ്പതു വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ശ്രീലങ്കൻ വനിത ടീമിനെ ഇന്ത്യ 98 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. പൂനം റോത് (24), സ്മൃതി മന്ദാന (73) എന്നിവർ തിളങ്ങി.
