Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ ഒാ​ർ​ക്കു​ന്ന...

ഇ​ന്ത്യ ഒാ​ർ​ക്കു​ന്ന ക​ളി​ക​ൾ

text_fields
bookmark_border
indian-cricket-team
cancel

1983
ഇ​ന്ത്യ x വെ​സ്​​റ്റ്​ ഇ​ൻ​ഡീ​സ്​
ആ​ദ്യ ര​ണ്ടു ടൂ​ർ​ണ​മ​​െൻറു​ക​ളി​ലും തി​ള​ങ്ങാ​നാ​കാ​തെ പേ ാ​യ ഇ​ന്ത്യ​യെ ’83ലും ​ആ​രും പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. പ​ക്ഷേ, എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട്​ ഇ​ന് ത്യ ഫൈ​ന​ലി​ലെ​ത്തി. ഇ​തി​ഹാ​സ നാ​യ​ക​ൻ ക്ലൈ​വ്​ ലോ​യ്​​ഡി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​രീ​ബി​യ​ൻ​പ​ട​യ ാ​ണ്​ എ​തി​രാ​ളി​ക​ൾ. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ക​പ്പ്​ തേ​ടി​യാ​ണ്​ വി​ൻ​ഡീ​സ്​ ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യം ബാ ​റ്റ്​ ചെ​യ്​​ത ഇ​ന്ത്യ 183ന്​ ​പു​റ​ത്താ​യ​പ്പോ​ൾ എ​ല്ലാ​വ​രും ’75 ​െൻ​റ​യും ’79 ​െൻ​റ​യും ആ​വ​ർ​ത്ത​നം മ​ണ​ത് തു. പ​ക്ഷേ, ​ക​പി​ലി​​​െൻറ ചെ​കു​ത്താ​ന്മാ​ർ​ക്ക്​ വേ​റെ ചി​ല പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നു. സ്​​കോ​ർ ബോ​ ർ​ഡി​ൽ അ​ഞ്ചു​ റ​ൺ​സ്​ എ​ത്തി​യ​പ്പോ​ൾ അ​പ​ക​ട​കാ​രി​യാ​യ ഗോ​ൾ​ഡ​ൻ ഗ്രീ​നി​ഡ്​​ജി​നെ ബ​ൽ​വീ​ന്ദ​ർ സ​ന്ധ ു ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. വ​ൺ​ഡൗ​ണി​ൽ സാ​ക്ഷാ​ൽ വി​വി​യ​ൻ റി​ച്ചാ​ർ​ഡ്​​സ്. 28 പ​ന്തി​ൽ 33 റ​ൺ​സു​മാ​യി റി​ച്ചാ​ർ ​ഡ്​​സ്​ മു​ന്നേ​റു​േ​മ്പാ​ഴാ​ണ്​ ക​ളി​യെ മാ​റ്റി​മ​റി​ച്ച രം​ഗ​മു​ണ്ടാ​കു​ന്ന​ത്. മ​ദ​ൻ​ലാ​ലി​ലെ ഉ​യ​ർ​ ത്തി​യ​ടി​ച്ച റി​ച്ചാ​ർ​ഡ്​​സി​ന്​ ചെ​റു​താ​യൊ​ന്നു പി​ഴ​ച്ചു. പ​ക്ഷേ, ആ​ളി​ല്ലാ​ത്ത ഇ​ട​ക്ക്​ പ​ന്ത്​ വീ ​ഴു​മെ​ന്ന്​ ക​രു​തി​യ ഘ​ട്ട​ത്തി​ൽ ​ശൂ​ന്യ​ത​യി​ൽ​നി​ന്നെ​ന്ന​പോ​ലെ ക​പി​ൽ​ദേ​വ്​ അ​വ​ത​രി​ച്ചു. മീ​റ് റ​റു​ക​ളോ​ളം പി​റ​കി​ലേ​ക്കോ​ടി ക​പി​ൽ ആ ​പ​ന്ത്​ പി​ടി​യി​െ​ലാ​തു​ക്കി. റി​ച്ചാ​ർ​ഡ്​​സ്​ പു​റ​ത്ത്. ഇ​ന്ത്യ​ൻ​നി​ര വി​ജ​യം മ​ണ​ത്തു. പി​ന്നീ​ടെ​ല്ലാം ച​ട​ങ്ങാ​യി​രു​ന്നു. ലോ​ക​ത്തെ വി​റ​പ്പി​ച്ച ക​രീ​ബി​യ​ൻ ബാ​റ്റി​ങ്​​നി​ര ശീ​ട്ടു​കൊ​ട്ടാ​രം​പോ​ലെ ത​ക​ർ​ന്ന​ടി​ഞ്ഞു. ഹെ​യ്​​ൻ​സ്, ലോ​യ്​​ഡ്, ഗോ​മ​സ്, ജെ​ഫ്​ ഡു​േ​ജാ​ൺ... എ​ല്ലാ​വ​​രും ഒ​​ന്നൊ​ന്നാ​യി കൂ​ടാ​രം പൂ​കി. 52ാം ഒാ​വ​റി​ൽ മൈ​ക്ക​ൽ ഹോ​ൾ​ഡി​ങ്ങി​നെ അ​മ​ർ​നാ​ഥ്​ എ​ൽ.​ബി​യി​ൽ കു​രു​ക്കി​യ​തോ​ടെ, വെ​ല്ലു​വി​ളി അ​വ​സാ​നി​ച്ചു. ക്രി​ക്ക​റ്റി​ൽ പു​തു​ച​രി​ത്രം പി​റ​ന്നു. ലോ​ക​ക​പ്പ്​ ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക്.

1987
ഇന്ത്യ x ആസ്ട്രേലിയ

ചെ​െ​ന്നെ​യി​ലെ കൊ​ടും​ചൂ​ടി​ൽ ന​ട​ന്ന ഇൗ ​ക​ളി അ​ന്നു​വ​രെ​യു​ള്ള ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. നി​ല​വി​ലെ ​േജ​താ​ക്ക​ളാ​യി സ്വ​ന്തം മ​ണ്ണി​ൽ ടൂ​ർ​ണ​മ​​െൻറി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക്​ ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ്​ ആ​സ്​​ട്രേ​ലി​യ ഉ​യ​ർ​ത്തി​യ​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ആ​സ്​​ട്രേ​ലി​യ​ക്ക്​ ഡേ​വി​ഡ്​ ബൂ​ണും (49) ജെ​ഫ്​ മാ​ർ​ഷും (110) ക​രു​ത്തു​റ്റ തു​ട​ക്ക​മാ​ണ്​ സ​മ്മാ​നി​ച്ച​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ 110 റ​ൺ​സ്​ പി​റ​ന്നു. വ​ൺ​ഡൗ​ണാ​യി ഇ​റ​ങ്ങി​യ ഡീ​ൻ ജോ​ൺ​സും (39) നി​രാ​ശ​​പ്പെ​ടു​ത്തി​യി​ല്ല. പി​ന്നീ​ടു​ള്ള​വ​ർ​ക്ക്​ കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​നാ​യി​ല്ലെ​ങ്കി​ലും ആ​റു വി​ക്ക​റ്റി​ന്​ 270 റ​ൺ​സ്​ എ​ന്ന വ​ൻ സ്​​കോ​റി​ലേ​െ​ക്ക​ത്താ​ൻ ക​ങ്കാ​രു​ക്ക​ൾ​ക്കാ​യി. ര​ണ്ടു വി​ക്ക​റ്റെ​ടു​ത്ത മ​നോ​ജ്​ പ്ര​ഭാ​ക​റാ​ണ്​ ഇ​ന്ത്യ​ൻ ബൗ​ളി​ങ്​​നി​ര​യി​ൽ കു​റ​ച്ചെ​ങ്കി​ല​ും തി​ള​ങ്ങി​യ​ത്.

അ​ക്കാ​ല​ത്തെ താ​ര​​ത​മ്യേ​ന വ​ലി​യ സ്​​കോ​ർ പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ ഇ​ന്ത്യ​യും മോ​ശ​മാ​ക്കി​യി​ല്ല. ഗ​വാ​സ്​​ക​റും (32) ശ്രീ​കാ​ന്തും (70) ന​ല്ല വേ​ഗ​ത്തി​ൽ സ്​​കോ​ർ​ബോ​ർ​ഡ്​ ച​ലി​പ്പി​ച്ചു. വ​ൺ​ഡൗ​ണി​ൽ ഇ​റ​ങ്ങി​യ പു​തു​മു​ഖ​താ​രം ന​വ്​​ജോ​ത്​ സി​ദ്ദു (79 പ​ന്തി​ൽ 73) പി​ന്നീ​ട്​ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ര​ണ്ടു വി​ക്ക​റ്റി​ന്​ 207 എ​ന്ന ശ​ക്​​ത​മാ​യ നി​ല​യി​ലാ​യി​രു​ന്നു ഒ​രു​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ. പ​ക്ഷേ, അ​വി​ടെ​നി​ന്ന്​ ത​ക​ർ​ച്ച തു​ട​ങ്ങി. ​െ​ക്ര​യ്​​ഗ്​ മ​ക്​​ഡ​​​ർ​മോ​ട്ടാ​ണ്​ ഇ​ന്ത്യ​യു​ടെ ന​െ​ട്ട​ല്ലൊ​ടി​ച്ച​ത്​ (നാ​ലു വി​ക്ക​റ്റ്). 265ൽ ​ഒ​മ്പ​താ​മ​ത്തെ വി​ക്ക​റ്റും വീ​ണു. അ​വ​സാ​ന ര​ണ്ടു പ​ന്തി​ൽ​ ജ​യി​ക്കാ​ൻ ഇ​ന്ത്യ​ക്ക്​ ര​ണ്ടു റ​ൺ​സ്​ വേ​ണം. ബൗ​ള​ർ സ്​​റ്റീ​വ് ​വോ. ​​​ക്രീ​സി​ൽ മ​നീ​ന്ദ​ർ സി​ങ്. ആ ​പ​ന്തി​ൽ മ​നീ​ന്ദ​ർ സി​ങ്​ ബൗ​ൾ​ഡാ​യി. ആ​സ്​​ട്രേ​ലി​യ​ക്ക്​ ഒ​രു റ​ൺ​സ്​ ജ​യം. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മാ​ർ​ജി​നി​ലു​ള്ള ജ​യ​ങ്ങ​ളി​ലൊ​ന്ന്.

1996
ഇന്ത്യ x ശ്രീലങ്ക

പാ​കി​സ്​​താ​നെ​തി​രാ​യ ആ​വേ​ശ​ജ​യ​വു​മാ​യി ഇ​ന്ത്യ സെ​മി​യി​ൽ. കൊ​ൽ​ക്ക​ത്ത ഇൗ​ഡ​ൻ ഗാ​ർ​ഡ​നി​ൽ ​ശ്രീ​ല​ങ്ക​യാ​ണ്​ എ​തി​രാ​ളി​ക​ൾ. ല​ക്ഷ​ത്തോ​ളം കാ​ണി​ക​ൾ​ക്കു​ മു​ന്നി​ൽ ടോ​സ്​ നേ​ടി​യെ അ​സ്​​ഹ​റു​ദ്ദീ​ൻ ല​ങ്ക​യെ ബാ​റ്റി​ങ്ങി​ന്​ വി​ട്ടു. ടൂ​ർ​ണ​മ​​െൻറി​ലു​ട​നീ​ളം എ​തി​ർ​നി​ര​യി​ൽ നാ​ശം​വി​ത​ച്ച ജ​യ​സൂ​ര്യ-​ക​ലു​വി​ത​ര​ണ ജോ​ടി​യാ​ണ്​ ഒാ​പ​ണി​ങ്ങി​ൽ. പ​ക്ഷേ, ​ശ്രീ​നാ​ഥി​ന്​ മു​ന്നി​ൽ ഇ​രു​വ​രും വീ​ണു. ഒ​രു റ​ൺ​സി​ന്​ ര​ണ്ടു വി​ക്ക​റ്റ്. അ​തു​വ​രെ ടീ​മി​​​െൻറ മു​ന്നേ​റ്റ​ത്തി​​​െൻറ കു​ന്ത​മു​ന​ക​ളാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും പ​ത​നം ​ശ്രീ​ല​ങ്ക​യെ ത​ള​ർ​ത്തി. മൂ​ന്നാം വി​ക്ക​റ്റ്​ 35 റ​ൺ​സി​ന്​ വീ​ണ​ു. ടൂ​ർ​ണ​മ​​െൻറി​ലെ ഏ​റ്റ​വും ഗം​ഭീ​ര പ്ര​ത്യാ​ക്ര​മ​ണ​മാ​ണ്​ പി​ന്നീ​ട്​ ക​ണ്ട​ത്. അ​ര​വി​ന്ദ ഡി​സി​ൽ​വ​യു​ടെ കൂ​റ്റ​ന​ടി​ക​ളി​ൽ ഇ​ന്ത്യ​ൻ ബൗ​ളി​ങ്​​നി​ര ചൂ​ളി. സ്​​കോ​ർ​കാ​ർ​ഡി​ൽ 100 എ​ത്തു​ന്ന​തി​നു​മു​േ​മ്പ ഡി​സി​ൽ​വ മ​ട​ങ്ങി​യെ​ങ്കി​ലും അ​തി​വേ​ഗ ബാ​റ്റി​ങ്ങി​ലൂ​ടെ ഡി​സി​ൽ​വ ക​ളി​യു​ടെ താ​ളം ശ്രീ​ല​ങ്ക​ക്ക്​ തി​രി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. 47 പ​ന്തി​ൽ 66 റ​ൺ​സാ​ണ്​ ഡി​സി​ൽ​വ നേ​ടി​യ​ത്. 50 ഒാ​വ​റി​ൽ 251 റ​ൺ​സാ​യി​രു​ന്നു ശ്രീ​ല​ങ്ക​യു​ടെ ടോ​ട്ട​ൽ.

ക​രു​ത​ലോ​ടെ​യാ​ണ്​ ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ലേ സി​ദ്ദു​വി​നെ ന​ഷ്​​ട​പ്പെ​െ​ട്ട​ങ്കി​ലും ടെ​ണ്ടു​ൽ​ക​റും മ​ഞ്​​ജ​​രേ​ക്ക​റും പ​തി​യെ മു​ന്നേ​റി. ​സ്​​കോ​ർ​ബോ​ർ​ഡ്​ 98ൽ ​എ​ത്തി​നി​ൽ​ക്കെ, ജ​യ​സൂ​ര്യ​യു​ടെ ഇ​ട​ത്തേ​ക്ക്​ തി​രി​ഞ്ഞു​പോ​യൊ​രു പ​ന്ത്​ ക​ളി​ക്കാ​ൻ ശ്ര​മി​ച്ച ടെ​ണ്ടു​ൽ​ക​ർ​ക്ക്​ അ​ടി​തെ​റ്റി. ​ക്രീ​സി​ന്​ പു​​റ​ത്തേ​ക്ക്​ ഒ​രു നി​മി​ഷം കാ​ലു​പോ​യ​തും കീ​പ്പ​ർ ക​ലു​വി​ത​ര​ണ സ്​​റ്റം​പ്​​ തെ​റി​പ്പി​ച്ചു. ല​ങ്ക​യു​ടെ സ്​​പി​ൻ നി​ര​യു​ടെ തേ​ർ​വാ​ഴ്​​ച​യാ​യി​രു​ന്നു പി​ന്നീ​ട്. ഒ​ന്നി​ന്​ 98 എ​ന്ന നി​ല​യി​ൽ​നി​ന്ന്​ 120ന്​ 8 ​എ​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക്​ ഇ​ന്ത്യ കൂ​പ്പു​കു​ത്തി. നി​രാ​ശ​രാ​യ കാ​ണി​ക​ൾ മൈ​താ​ന​ത്തേ​ക്ക്​ കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​യാ​ൻ തു​ട​ങ്ങി. ഗാ​ല​റി​യി​ൽ അ​സ്വ​സ്​​ഥ​ത പ​ട​ർ​ന്നു. ക​ളി തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ല​ങ്ക​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണീ​ർ​വാ​ർ​ത്ത്​ മൈ​താ​നം വി​ട്ട വി​നോ​ദ്​ കാം​ബ്ലി​യു​ടെ ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു, അ​ന്ന​ത്തെ ഒ​രു സാ​ധാ​ര​ണ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ പ്രേ​മി​യു​ടെ വി​കാ​രം.

1996
ഇ​ന്ത്യ x പാ​കി​സ്​​താ​ൻ

ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടാം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ. ക​ളി തു​ട​ങ്ങും മു​മ്പു​ത​ന്നെ വി​വാ​ദ​ത്തി​​​െൻറ കേ​ളി​കൊ​ട്ട്. പാ​ക്​ നാ​യ​ക​ൻ വ​സീം അ​ക്രം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ളി​യി​ൽ​നി​ന്ന്​ പി​ന്മാ​റി. പ​രി​ക്കാ​യി​രു​ന്നു കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. ടോ​സ്​ നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ അ​സ്​​ഹ​റു​ദ്ദീ​ൻ ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്തു. സി​ദ്ദു​വും (93) ടെ​ണ്ടു​ൽ​ക​റും (31) മി​ക​ച്ച തു​ട​ക്കം ന​ൽ​കി. അ​പ​ക​ട​കാ​രി​യാ​യ വ​ഖാ​ർ യൂ​നി​സി​നെ അ​വ​സാ​ന ര​ണ്ട്​​ ഒാ​വ​റു​ക​ളി​ൽ നി​ർ​ദ​യം പ്ര​ഹ​രി​ച്ച്​ അ​ജ​യ്​ ജ​ദേ​ജ (25 പ​ന്തി​ൽ 45) ഇ​ന്ത്യ​ൻ സ്​​കോ​ർ 287ൽ ​എ​ത്തി​ച്ചു.

ചി​ന്ന​സ്വാ​മി സ്​​റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ ഗാ​ല​റി​യെ സ്​​ത​ബ്​​ധ​മാ​ക്കി​​യാ​ണ്​ പാ​കി​സ്​​താ​ൻ തു​ട​ങ്ങി​യ​ത്. അ​മീ​ർ സു​ഹൈ​ലും സ​ഇൗ​ദ്​ അ​ൻ​വ​റും മി​ന്ന​ൽ​ബാ​റ്റി​ങ്ങി​ലൂ​ടെ ഇ​ന്ത്യ​ൻ​നി​ര​യി​ൽ അ​ശാ​ന്തി പ​ട​ർ​ത്തി. വെ​ങ്കി​ടേ​ശ്​ പ്ര​സാ​ദി​നെ അ​ടു​പ്പി​ച്ച്​ ബൗ​ണ്ട​റി ക​ട​ത്തി​യ സു​ഹൈ​ൽ പ്ര​സാ​ദി​നു​നേ​രെ പ​രി​ഹാ​സ ആം​ഗ്യം കാ​ട്ടി. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ സു​ഹൈ​ലി​​​െൻറ കു​റ്റി പി​ഴു​ത്​ പ്ര​സാ​ദി​​​െൻറ പ്ര​തി​കാ​രം. 113ന്​ ​ഒ​ന്ന്​ എ​ന്ന നി​ല​യി​ൽ​നി​ന്ന്​ 132ന്​ ​നാ​ലി​ലേ​ക്ക്​ പാ​കി​സ്​​താ​ൻ വീ​ണു. പി​ന്നീ​ട്​ മ​ട​ക്ക​മു​ണ്ടാ​യി​ല്ല. ഇ​ന്ത്യ​ക്ക്​ 39 റ​ൺ​സ്​ ജ​യം. സെ​മി ടി​ക്ക​റ്റും.

2011
ഇന്ത്യ x ഇംഗ്ലണ്ട്

ലോ​ക​ക​പ്പി​ലെ 11ാം ക​ളി. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ഇ​ന്ത്യ ടെ​ണ്ടു​ൽ​ക​റി​​​െൻറ (115 പ​ന്തി​ൽ 120) മി​ക​വി​ൽ 338 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി. സെ​വാ​ഗും ഗം​ഭീ​റും യു​വ്​​രാ​ജു​മൊ​ക്കെ ന​ല്ല സം​ഭാ​വ​ന​ക​ൾ ന​ൽ​കി. ബ്രെ​സ്​​ന​​​െൻറ അ​ഞ്ചു വി​ക്ക​റ്റാ​യി​രു​ന്നു ഇം​ഗ്ലീ​ഷ്​ ബൗ​ളി​ങ്ങി​ലെ ഏ​ക ആ​ശ്വാ​സം.
339 റ​ൺ​സെ​ന്ന വ​ലി​യ ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന്​ ആ​ൻ​ഡ്രൂ സ്​​ട്രോ​സ്​ മി​ക​ച്ച തു​ട​ക്കം ന​ൽ​കി. 145 പ​ന്തി​ൽ 158 റ​ൺ​സാ​ണ്​ സ്​​ട്രോ​സ്​ അ​ന്ന്​ നേ​ടി​യ​ത്. പീ​റ്റേ​ഴ്​​സ​ണും ഇ​യാ​ൻ ബെ​ല്ലും മി​ക​ച്ച പി​ന്തു​ണ​യേ​കി. സ​ഹീ​ർ ഖാ​നും മു​നാ​ഫ്​ പ​േ​ട്ട​ലും ചൗ​ള​യു​മൊ​ക്കെ ന​ല്ല ത​ല്ല​ു​വാ​ങ്ങി. ആ​ർ​ക്കും ഇം​ഗ്ലീ​ഷ്​ മു​ന്നേ​റ്റ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​വ​സാ​ന ഒാ​വ​റി​ൽ 14 റ​ൺ​സാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​​​െൻറ ല​ക്ഷ്യം. മു​നാ​ഫ്​ പ​േ​ട്ട​ലി​​​െൻറ ആ​ദ്യ ര​ണ്ടു പ​ന്തി​ലു​മാ​യി മൂ​ന്ന്​ റ​ൺ​സാ​ണ്​ സ്വാ​ൻ നേ​ടി​യ​ത്. മൂ​ന്നാം പ​ന്ത്​ ഷ​ഹ്​​സാ​ദ്​ സി​ക്​​സ് പ​റ​ത്തി. നാ​ലാം പ​ന്തി​ൽ വീ​ണ്ടും സിം​ഗ്​​ൾ. അ​ഞ്ചി​ൽ ര​ണ്ടു റ​ൺ​സ്. അ​വ​സാ​ന പ​ന്തി​ൽ ര​ണ്ടു റ​ൺ​സ്​ വേ​ണ്ട​യി​ട​ത്ത്​ സ്വാ​നി​ന്​ സിം​ഗ്​​ൾ നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ടൈ. ​

Show Full Article
TAGS:ICC World Cup 2019 World Cup 2019 indian cricket team sports news malayalam news 
News Summary - India remebering world cup matches-Sports news
Next Story