ആസ്ട്രേലിയൻ പരമ്പരക്കായി 14 ദിവസത്തെ ക്വാറൻറീനിന് തയാറായി ഇന്ത്യൻ ക്രിക്കറ്റ് ടീം
text_fieldsന്യൂഡൽഹി: ഒക്ടോബറിൽ തുടങ്ങുന്ന ഇന്ത്യ-ആസ്ട്രേലിയ പരമ്പര സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ആസ്ട്രേലിയയിൽ 14 ദിവസം ക്വാറൻറീനിലിരിക്കാൻ തയാറായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ക്രിക്കറ്റ് ആസ്ട്രേലിയയെ ബി.സി.സി.ഐ ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം പരമ്പര നടക്കുമോയെന്ന് ആശങ്കയുയർന്നിട്ടുണ്ട്.
സിഡ്നി മോണിങ് ഹെറാൾഡിലെ റിപ്പോർട്ടനുസരിച്ച് ബി.സി.സി.ഐ ട്രഷർ അരുൺ ധൂമൽ ക്രിക്കറ്റ് ആസ്ട്രേലിയുമായി ഇക്കാര്യം സംസാരിച്ചുവെന്നാണ് സൂചന. മറ്റ് വഴികളില്ലെങ്കിൽ രണ്ടാഴ്ച ടീമംഗങ്ങൾ ക്വാറൻറീനിലിരിക്കാൻ തയാറാണ്. ഇരു രാജ്യങ്ങളിലേയും ലോക്ഡൗൺ തീർന്നതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അരുൺ ധൂമൽ പറഞ്ഞു.
ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് പരമ്പര ക്രിക്കറ്റ് ആസ്ട്രേലിയയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഓസീസ് ക്യാപറ്റൻ ടിം പെയ്ൻ പറഞ്ഞു.
