Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭുവനേശ്വറിൻെറ വിവാഹ നിശ്ചയം കഴിഞ്ഞു

text_fields
bookmark_border
ഭുവനേശ്വറിൻെറ വിവാഹ നിശ്ചയം കഴിഞ്ഞു
cancel

ഇന്ത്യൻ പേസർ ഭുവനേശ്വറിൻറെ വിവാഹ നിശ്ചയം കഴിഞ്ഞു. മീററ്റിലെ ഗംഗാനഗർ നിവാസിയായ നുപുർ നഗറാണ് വധു. 26കാരിയായ നുപൂർ ഗ്രേറ്റർ നോയിഡിൽ എം.എൻ.സിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയാണ്. അടുത്ത ബന്ധുക്കളുടെയും കൂട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.

തെലുങ്ക് ബംഗാളി നടിയും മോഡലുമായ അനുസമൃതി സർക്കാറുമായി ഭുവനേശ്വർ പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഭുവനേശ്വർ അനുസമൃതിയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്ററ് ചെയ്തതിനെ തുടർന്നാണ് ഇക്കാര്യം പ്രചരിച്ചത്. എന്നാൽ ഈ വാർത്തകളെയെല്ലാം തള്ളിയാണ് രണ്ടു ദിവസം മുമ്പ് ഭുവനേശ്വർ ഇൻസ്റ്റഗ്രാമിൽ നുപുർ നഗറുമായുള്ള ചിത്രം പങ്ക് വെച്ചത്. ഗ്രേറ്റർ നോയിഡയിൽ വെച്ചാണ് വിവാഹനിശ്ചയം നടന്നെന്നാണ് റിപ്പോർട്ടുകൾ.

ഭുവനേശ്വർ പങ്കാളിയെ  തീരുമാനിച്ചത്  അവൻറെ സ്വന്തം ഇഷ്ടപ്രകാരമാണമെന്നും അതിൽ തങ്ങൾക്ക് പൂർണ്ണ സമ്മതവും സന്തോഷമേയുള്ളൂവെന്നും താരത്തിൻെറ അഛൻ കിരൺ പാൽ സിങ് വ്യക്തമാക്കി. തുടർച്ചയായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിലാണ് അവനുള്ളത്, തിരക്കുകളിൽ നിന്ന് ഒഴിഞ്ഞാൽ ഉടൻ വിവാഹം നടത്താനുള്ള ഒരുക്കങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹദിനം ഇതുവരെ തീരുമാനിച്ചിട്ടില്ല. മീറത്തിൽ വെച്ചായിരിക്കും ചടങ്ങെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ ആസ്ത്രേലിയക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യയുടെ മിന്നും വിജയത്തിൽ മികച്ച പ്രകടനമായിരുന്നു ഭുവനേശ്വർ കാഴ്ചവെച്ചത്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Pacer Bhuvneshwar Kumar Gets Engaged -Sports news
Next Story